scorecardresearch

ബിജെപി ബന്ധമെന്ന ആരോപണം: ശശി തരൂരിന് ഫെയ്‌സ് ബുക്കിനെ വിളിച്ചു വരുത്താന്‍ സാധിക്കുമോ?

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഫേസ് ബുക്കിനോട് കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂര്‍ ആവശ്യപ്പെട്ടത് ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്ന് ബിജെപി

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഫേസ് ബുക്കിനോട് കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂര്‍ ആവശ്യപ്പെട്ടത് ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്ന് ബിജെപി

author-image
WebDesk
New Update
facebook, ഫേസ് ബുക്ക്, facebook bjp link, ഫേസ് ബുക്ക് ബിജെപി ബന്ധം, facebook probe, ഫേസ് ബുക്ക് അന്വേഷണം, shashi tharoor facebook probe, ശശി തരൂര്‍ ഫേസ് ബുക്ക് അന്വേഷണം, WSJ report on facebook, വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്, facebook BJP connection, ankhi das, അങ്കി ദാസ്, iemalayalam, ഐഇമലയാളം

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഫെയ്‌സ് ബുക്കിനോട് കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂര്‍ ആവശ്യപ്പെട്ടത് ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു.

Advertisment

നിയമപ്രകാരം ഒരു സാക്ഷിയെ വിളിച്ചു വരുത്തുന്നതിന് ലോകസഭയുടെ സെക്രട്ടറി ജനറല്‍ ഒപ്പിട്ട ഉത്തരവ് ആവശ്യമാണെന്നും കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ അത് പാലിച്ചില്ലെന്നും കമ്മിറ്റി അംഗമായ ദുബെ പറഞ്ഞു.

ഇന്ത്യയിലെ ബിസിനസ് സാധ്യതകളെ ബാധിക്കുമെന്ന് പറഞ്ഞ് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന് എതിരെ നടപടിയെടുക്കുന്നതിനെ ഫെയ്‌സ് ബുക്കിന്റെ ഇന്ത്യയിലെ ഉന്നത പൊതു നയ ഉദ്യോഗസ്ഥന്‍ തടഞ്ഞുവെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരമൊരു പൊതുതാല്‍പര്യമുള്ള വിഷയം കമ്മിറ്റി ഏറ്റെടുക്കരുതെന്നത് അസാധാരണമായ ആശയമാണെന്ന് പറഞ്ഞ് തരൂര്‍ ദുബെയെ തള്ളി.

What is the Committee Tharoor heads? തരൂര്‍ തലവനായ കമ്മിറ്റി ഏതാണ്?

പാര്‍ലമെന്റിന്റെ ഒരു ഭാഗമാണ് പാര്‍മെന്ററി കമ്മിറ്റികള്‍. പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍ക്കും സമയ പരിമിതിയുള്ളതിനാല്‍ അവയുടെ നിയമനിര്‍മ്മാണ പ്രക്രിയയുടെ നല്ലൊരു പങ്കും നടത്തുന്നത് ഈ കമ്മിറ്റികളാണ്.

Advertisment

സഭയുടെ കാലാവധിയാണ് ഈ കമ്മിറ്റികളുടേയും കാലാവധി. പാര്‍ലമെന്ററി കമ്മിറ്റികളെ ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ നാമനിര്‍ദ്ദേശം ചെയ്യുകയോ സഭകള്‍ നിയമിക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യും. പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് അവ പ്രവര്‍ത്തിക്കുക. ആകെ 24 സ്റ്റാന്‍ഡിങ് കമ്മിറ്റികളുണ്ട്. അവയില്‍ 16 എണ്ണം ലോകസഭയുടേതും എട്ടെണ്ണം രാജ്യസഭയുടേതുമാണ്.

Read Also: ബിജെപി ബന്ധത്തെക്കുറിച്ച് ഫെയ്സ്ബുക്ക് മറുപടി പറയണം: സുക്കർബർഗിന് കോൺഗ്രസ് കത്തയച്ചു

തരൂര്‍ ചെയര്‍മാനായ ഐടി കമ്മിറ്റിയില്‍ ലോകസഭയില്‍ നിന്നും 20-ല്‍ അധികം എംപിമാരും രാജ്യസഭയില്‍ നിന്നും ഒമ്പത് പേരും ഉണ്ട്. മിക്ക കമ്മിറ്റികളിലും ബിജെപിക്കാണ് ഭൂരിപക്ഷം. 30 അംഗ ഐടി കമ്മിറ്റിയില്‍ 15 എംപിമാര്‍ ബിജെപിയില്‍ നിന്നാണ്. തരൂര്‍ അടക്കം നാല് കോണ്‍ഗ്രസ് എംപിമാരുണ്ട്. തൃണമൂലില്‍ നിന്നും രണ്ടു പേരും രണ്ട് സ്വതന്ത്രരും ശിവസേന, ടിആര്‍എസ്, സിപിഎം, എല്‍ജെഎസ്പി, ഡിഎംകെ എന്നിവയില്‍ നിന്നും ഓരോരുത്തരും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

What is this committee supposed to do? എന്താണ് കമ്മിറ്റികള്‍ ചെയ്യുന്നത്?

പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുവെന്ന് കമ്മിറ്റികള്‍ ഉറപ്പുവരുത്തുന്നു. പ്രിസൈഡിങ് ഓഫീസര്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കാത്ത ഇടവേളകളില്‍ ഈ എംപിമാര്‍ യോഗം ചേരുകയും ഉദ്യോഗസ്ഥരേയും വിദഗ്ദ്ധരേയും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ഒരു ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ വിപ്പ് അനുസരിക്കണം.

എന്നാല്‍, ഈ കമ്മിറ്റിയിലെ ചര്‍ച്ചയില്‍ വിപ്പ് ബാധകമല്ല. വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ മന്ത്രാലയങ്ങള്‍ക്കുള്ള ധനസഹായ ആവശ്യങ്ങള്‍ പരിഗണിക്കും. തങ്ങളുടെ പരിധിയിലെ മന്ത്രാലയത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലും ദീര്‍ഘ-കാലത്തേക്കുള്ള നയ രേഖകളിലും ഉള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്കായി ഉയര്‍ത്തുകയും ചെയ്യും.

1993-ലാണ് ഐടി കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിക്ക് വാര്‍ത്താ വിനിമയ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും വിഷയങ്ങളില്‍ അധികാര പരിധിയുണ്ട്. പോസ്റ്റ്, ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് ഐടി തുടങ്ങിയ വകുപ്പുകള്‍ ഈ കമ്മിറ്റിയുടെ പരിധിയിലാണ്.

So, does it have the powers to summon Facebook?അതുകൊണ്ട് ഈ കമ്മിറ്റിക്ക് ഫേസ് ബുക്കിനെ വിളിച്ചു വരുത്താന്‍ അധികാരമുണ്ട്?

ഒരു വിഷയത്തില്‍ വിശദീകരണം ചോദിച്ചു കൊണ്ടും കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടും ഫെയ്‌സ് ബുക്ക് അല്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും കത്തെഴുതാന്‍ അധികാരമുണ്ട്. എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഈ കമ്മിറ്റിക്കോ ചെയര്‍മാനോ ഇല്ല. പക്ഷേ, ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സാക്ഷിയായി വിളിച്ചു വരുത്താന്‍ സാധിക്കും. ഒരു കോടതിയില്‍ നിന്നുള്ള സമണ്‍സിന് തുല്യമാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ ക്ഷണത്തിനും ഉള്ളത്.

ഹാജരാകാന്‍ ആവശ്യപ്പെട്ട ആള്‍ക്ക് എത്താന്‍ കഴിയില്ലെങ്കില്‍ കാരണം ബോധിപ്പിക്കണം. എന്നിരുന്നാലും, ചെയര്‍മാന് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റിയിലെ ഏതൊരു അംഗത്തിനും യോഗം വിളിക്കാനുള്ള അധികാരമുണ്ടെന്ന് ഭരണഘടനാ വിദഗ്ദ്ധനും മുന്‍ ലോകസഭ സെക്രട്ടറി ജനറലുമായ സുഭാഷ് കശ്യപ് പറഞ്ഞു. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ഇല്ലെങ്കില്‍ ചെയര്‍മാന് നോട്ടീസ് പിന്‍വലിക്കാമെന്നും കശ്യപ് പറഞ്ഞു.

Read in English: Explained: As head of House panel, can Shashi Tharoor summon Facebook over alleged links with BJP?

Congress Bjp Facebook Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: