scorecardresearch
Latest News

ദമ്പതികൾക്ക് നേരിട്ട് വിവാഹമോചനം നൽകാമെന്ന് സുപ്രീം കോടതി: പ്രവർത്തനം എങ്ങനെ?

സമാനമായ നിരവധി കേസുകൾ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നതിനാൽ വിവാഹമോചനത്തിനുള്ള ഉത്തരവ് നേടുന്നതിനുള്ള നടപടിക്രമം പലപ്പോഴും ദൈർഘ്യമേറിയതാണ്. ഖദീജ ഖാൻ തയാറാക്കിയ റിപ്പോർട്ട്

supreme court, divorce ruling, article 142, supreme court can grant divorce, family court, waiting period, procedure for divorce

സുപ്രീം കോടതിക്കു സവിശേഷാധികാരം ഉപയോഗിച്ചു വിവാഹമോചനം നൽകാമെന്നു ഭരണഘടനാ ബെഞ്ച്. ഭരണഘടനയുടെ ആർട്ടിക്കിൾ 142(1) പ്രകാരം പൂർണ്ണമായ നീതി നടപ്പാക്കാനുള്ള പ്ലീനറി അധികാരം വിനിയോഗിക്കാമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച വിധിച്ചു. കക്ഷികളെ കുടുംബ കോടതിയിലേക്ക് റഫർ ചെയ്യുക, പരസ്പര സമ്മതത്തോടെ സമർപ്പിച്ച വിവാഹമോചനത്തിനുള്ള ഉത്തരവിനായി 6-18 മാസം കാത്തിരിക്കുക എന്നിവ ഇതോടെ ഒഴിവാക്കാൻ സാധിക്കും.

ഈ അധികാരം ഉപയോഗിച്ച് 1955ലെ ഹിന്ദു വിവാഹ നിയമം (എച്ച്എംഎ) പ്രകാരം വിവാഹമോചനത്തിനുള്ള ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലാവധി കോടതിക്ക് ഒഴിവാക്കാമെന്നും അതിന്റെ അടിസ്ഥാനത്തിൽ വിവാഹബന്ധം വേർപെടുത്താൻ അനുവദിക്കാമെന്നും ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരു കക്ഷി തയ്യാറായില്ലെങ്കിലും ഒന്നിക്കാൻ സാധ്യതയില്ലാത്തവിധം ദാമ്പത്യബന്ധം തകരുന്ന സാഹചര്യത്തിൽ ഈ തീരുമാനം എടുക്കാനാകും. (ശിൽപ ശൈലേഷ് വേഴ്സസ് വരുൺ ശ്രീനിവാസൻ കേസ്)

ഹിന്ദു വിവാഹ നിയമത്തിലെ നിലവിലെ നടപടിക്രമം എന്താണ്?

എച്ച്എംഎയുടെ 13ബി വകുപ്പിൽ “പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം” നൽകാം. ഇതിനായി രണ്ടു കക്ഷികളും ഒരുമിച്ച് ജില്ലാ കോടതിയിൽ ഹർജി ഫയൽ ചെയ്യണം. “തങ്ങൾ ഒരു വർഷമോ അതിൽ കൂടുതലോ കാലയളവായി വേർപിരിഞ്ഞ് താമസിക്കുന്നുവെന്നും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും വിവാഹം വേർപെടുത്താൻ ഇരുവരും സമ്മതിച്ചിട്ടുണ്ടെന്നും,” ആണ് ഹർജിയിൽ പറയേണ്ടത്.

ആക്ടിന്റെ സെക്ഷൻ 13 ബി(2) പ്രകാരം, കക്ഷികൾ കോടതിക്ക് മുമ്പാകെ രണ്ടാമതൊരു ഹർജി കൂടെ നൽകണം. “(ആദ്യത്തെ) പെറ്റീഷന്റെ നൽകിയ തീയതിക്ക് ആറ് മാസത്തിന് മുൻപും പ്രസ്തുത തീയതിക്ക് പതിനെട്ട് മാസത്തിന് ശേഷവും അല്ല ഹർജി നൽകേണ്ടത്. ” ഇതിനിടയിൽ ഹർജി പിൻവലിച്ചില്ലെങ്കിലാണ് ഇവ നൽകേണ്ടത്. ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കക്ഷികൾക്ക് അവരുടെ ഹർജി പിൻവലിക്കാൻ സമയം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

അതിനുശേഷം, “കോടതി, കക്ഷികളുടെ വാദം കേൾക്കുകയും ഉചിതമായ അന്വേഷണം നടത്തിയതിനും ശേഷം, ഹർജിയിലെ ന്യായീകരണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ വിവാഹമോചനത്തിന്റെ ഉത്തരവ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വിവാഹമോചനം പ്രാബല്യത്തിലാകും.”

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം മാത്രമേ ഫയൽ ചെയ്യാൻ കഴിയൂ. എന്നിരുന്നാലും, “ഹർജിക്കാരന് അസാധാരണമായ ബുദ്ധിമുട്ട് ” ഉണ്ടായാൽ,എച്ച്എംഎയുടെ 14-ാം വകുപ്പ് പ്രകാരം വിവാഹമോചന ഹർജി വേഗത്തിൽ അനുവദിക്കുന്നു.

സെക്ഷൻ 13 ബി (2) പ്രകാരം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കുന്നതിന് കുടുംബ കോടതിയിൽ ഇളവിനായി അപേക്ഷയിലൂടെ ആവശ്യപ്പെടാം.

അമിത് കുമാറും സുമൻ ബെനിവാളും തമ്മിലുള്ള കേസിലെ 2021 ലെ വിധിയിൽ, അനുരഞ്ജനത്തിന ചെറിയ സാധ്യതയെങ്കിലും ഉള്ള കേസുകളിൽ, വിവാഹമോചന ഹർജി ഫയൽ ചെയ്യുന്ന തീയതി മുതൽ ആറ് മാസത്തെ കാലയളവ് നടപ്പിലാക്കണം. എന്നിരുന്നാലും, അനുരഞ്ജനത്തിന് സാധ്യതയില്ലെങ്കിൽ, കക്ഷികളുടെ കാത്തിരിപ്പ് നീട്ടുന്നത് അർത്ഥശൂന്യമാണ്.

സമാനമായ നിരവധി കേസുകൾ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നതിനാൽ വിവാഹമോചനത്തിനുള്ള ഉത്തരവ് നേടുന്നതിനുള്ള നടപടിക്രമം ദൈർഘ്യമേറിയതാണ്.

ഭോപ്പാൽ വാതക ദുരന്ത കേസിൽ (യൂണിയൻ കാർബൈഡ് കോർപ്പറേഷൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ, 1991) “തികച്ചും വ്യത്യസ്തമായ തലത്തിലും വ്യത്യസ്ത നിലവാരത്തിലും”അധികാരം നൽകുന്ന ആർട്ടിക്കിൾ 142(1) ന്റെ വിശാലമായ വ്യാപ്തിക്ക് എസ്സി അടിവരയിട്ടു.

എന്താണ് ഭരണഘടനയുടെ ആർട്ടിക്കിൾ 142?

ആർട്ടിക്കിൾ 142-ലെ ഉപവകുപ്പ് 1 പ്രകാരം, സുപ്രീം കോടതി “ഏതെങ്കിലും കാരണത്തിലോ കാര്യത്തിലോ പൂർണ്ണമായ നീതി നടപ്പാക്കുന്നതിന് ആവശ്യമായ ഡിക്രി പാസാക്കുകയോ ഉത്തരവിടുകയോ ചെയ്യാം. അങ്ങനെ പാസാക്കിയ ഏത് ഉത്തരവും ഇന്ത്യയുടെ പ്രദേശത്തുടനീളം നടപ്പാക്കാവുന്നതാണ്.” ആർട്ടിക്കിൾ 142 പ്രകാരം ലഭ്യമായ അധികാരം വ്യാപകമാകുമ്പോൾ, എസ്‌സി അതിന്റെ വ്യാപ്തി അതിന്റെ വിധികളിലൂടെ നിർവചിച്ചു.

2014-ലാണ് ആർട്ടിക്കിൾ 142 പ്രകാരം കക്ഷികൾ വിവാഹമോചനം ആവശ്യപ്പെട്ട് ഈ കേസ് ആദ്യമായി ഫയൽ ചെയ്തത്. കക്ഷികൾക്ക് വിവാഹമോചനം അനുവദിക്കുമ്പോൾ, ആർട്ടിക്കിൾ 142(1) പ്രകാരം “അടിസ്ഥാന പൊതുവായതും നിർദ്ദിഷ്ടവുമായ പൊതു നയത്തിന്റെ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ള”അധികാരം വിനിയോഗിക്കാൻ തീരുമാനമെടുത്താൽ മാത്രമേ നടപടിക്രമങ്ങളിൽ നിന്നും നിലവിലുള്ള നിയമങ്ങളിൽ നിന്നും പുറത്തുപോകാൻ കഴിയൂ എന്ന് സുപ്രീം കോടതി പറഞ്ഞു.

മൗലികാവകാശങ്ങൾ, മതേതരത്വം, ഫെഡറലിസം, ഭരണഘടനയുടെ മറ്റ് അടിസ്ഥാന സവിശേഷതകൾ എന്നിവയാണ് പൊതുനയത്തിന്റെ അടിസ്ഥാന പൊതു വ്യവസ്ഥകളിൽ സൂചിപ്പിക്കുന്നത്.

ഒന്നിക്കാൻ സാധ്യതയില്ലാത്തവിധം ദാമ്പത്യബന്ധം തകർന്നതായി കോടതി കണക്കാക്കുന്നതെപ്പോൾ? ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം നേരിട്ട് വിവാഹബന്ധം വേർപെടുത്തുമ്പോൾ എന്തൊക്കെ നിയമങ്ങൾ പാലിക്കണമെന്ന് തീരുമാനിക്കുമെന്ന് കഴിഞ്ഞ വർഷം കേസ് പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു.


Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Can directly grant divorce to couples under article 142 supreme court