കോവിഡ് -19 ബാധിച്ചവര്‍ക്ക്, മയോകാർഡിയൽ പരുക്ക് (myocardial injury) അഥവാ ഹൃദയത്തിലെ മയോകാർഡിയൽ കോശങ്ങളുടെ നാശം ഡോക്ടർമാർ കണ്ടെത്തുന്നുണ്ട്. ഇത്തരത്തിലുള്ള മയോകാർഡിയൽ പരുക്ക് ഹൃദ്രോഗികളിലാണ് കാണുന്നതെങ്കിലും ഈയടുത്ത് കോവിഡ്‌ ബാധിച്ച രണ്ട് മാസം പ്രായമുള്ള ശിശുവിനു റിവേഴ്സിബിൾ മയോകാർഡിയൽ പരുക്കും ഹൃദയസ്തംഭനവും സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മുതിർന്നവരിൽ കാണുന്ന കോവിഡ് -19 അനുബന്ധ ഹൃദയപ്രശ്‌നങ്ങൾക്ക് സമാനമാണ് .

കോവിഡ് -19 രോഗിയായ കുട്ടിയുടെ ഹൃദയ പ്രവർത്തനങ്ങൾ സാധാരണ നിലയില്‍ ആയി എന്നും കുഞ്ഞു സുഖം പ്രാപിച്ചുവെന്നും ശാസ്ത്രജ്ഞർ JJACC: Case Reports ജേണലിൽ റിപ്പോർട്ട് ചെയ്തു. ഈ കുട്ടിയില്‍, കോവിഡ് -19 അണുബാധയെത്തുടർന്ന് എടുത്ത ഇസിജിയിലാണ് മയോകാർഡിയൽ പരുക്ക് വെളിപ്പെട്ടത്. ഹൃദയസ്തംഭന ലക്ഷണങ്ങൾ അണുബാധയെത്തുടര്‍ന്ന് വർധിക്കുകയും ചെയ്തു.

കോവിഡ് -19 ബാധിക്കുന്ന ശിശുക്കളിൽ റിവേഴ്‌സിബിൾ മയോകാർഡിയൽ പരിക്കിനുള്ള സാധ്യതയുണ്ടാകുമെന്നാണു ഈ റിപ്പോര്‍ട്ട്‌ കാണിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

കോവിഡ് -19 സംബന്ധമായ കൂടുതല്‍ ലേഖനങ്ങള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook