/indian-express-malayalam/media/media_files/gx7xubopLUeKAnFXhCrX.jpg)
പ്രക്ഷേപണ / സംപ്രേഷണ മേഖലയ്ക്ക് ഒരു ഏകീകൃത നിയമ ചട്ടക്കൂട് കൊണ്ടുവരാനും ഒ ടി ടി (OTT) ഉള്ളടക്കം, ഡിജിറ്റൽ വാർത്തകൾ, കറന്റ് അഫയേഴ്സ് എന്നിവയിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കരട് ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബിൽ, 2023, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വെള്ളിയാഴ്ച (നവംബർ 10) പുറത്തിറക്കി.
“ഈ സുപ്രധാന നിയമനിർമ്മാണം ബ്രോഡ്കാസ്റ്റ് മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കുന്നു, കാലഹരണപ്പെട്ട നിയമങ്ങൾ, നിയമങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെ ഏകീകൃതവും ഭാവി കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ പുനർനിർവചിക്കുന്നു. സാങ്കേതിക പുരോഗതിയും സേവന പരിണാമവും പ്രോത്സാഹിപ്പിക്കുന്ന ഒ ടി ടി (OTT), ഡിജിറ്റൽ മീഡിയ, ഡി ടി എച്ച് (DTH), ഐ പി ടി വി (IPTV) എന്നിവ ഉൾപ്പടെയുള്ള പരിവർത്താനാത്മക ലോകവുമായി ഇത് കാലാനുസൃതമാക്കുന്നു," എന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ എക്സിലെ (മുൻ ട്വിറ്റർ) പോസ്റ്റിൽ പറഞ്ഞു.
കരട് ബില്ലിന്റെ റിലീസ് തീയതി മുതൽ 30 ദിവസത്തിനകം ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബില്ലിന്റെ ചില പ്രധാന സവിശേഷതകൾ വായിക്കാം
പുതിയ കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ, 2023 എന്താണ് അർത്ഥമാക്കുന്നത്?
ഒരൊറ്റ നിയമനിർമ്മാണ ചട്ടക്കൂടിന് കീഴിൽ വിവിധ ബ്രോഡ്കാസ്റ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണ വ്യവസ്ഥകൾ മുന്നോട്ട് വെക്കുന്നതാണ് അടിസ്ഥാനപരമായി ഈ ബിൽ. 1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ (റെഗുലേഷൻ) നിയമവും നിലവിൽ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് മേഖലയെ നിയന്ത്രിക്കുന്ന മറ്റ് നയ മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി നിർവചിക്കാൻ ഇത് ശ്രമിക്കുന്നു.
കൂടാതെ, 2000-ലെ ഐടി ആക്ട് വഴി നിലവിൽ നിയന്ത്രിക്കപ്പെടുന്ന ഒടിടി ഉള്ളടക്കം, ഡിജിറ്റൽ വാർത്തകൾ, കറന്റ് അഫയേഴ്സ് എന്നിവയെ കൂടി ഉൾപ്പെടുത്തുന്നതിനായി ബിൽ അതിന്റെ നിയന്ത്രണ പരിധി വിപുലീകരിക്കുന്നു.
ആറ് അധ്യായങ്ങളും 48 വിഭാഗങ്ങളും മൂന്ന് ഷെഡ്യൂളുകളും അടങ്ങുന്ന, ബിൽ സമകാലിക ബ്രോഡ്കാസ്റ്റിങ് നിബന്ധനകൾക്ക് സമഗ്രമായ നിർവചനങ്ങൾക്കൊപ്പം ആദ്യമായി, ചട്ടത്തിൽ നിർവചിക്കുന്നതിനുള്ള മറ്റ് പ്രധാന സാങ്കേതിക പദാവലികളും നൽകുന്നു.
ഇത് സ്വയം നിയന്ത്രണത്തിനായി കണ്ടന്റ് ഇവാലുവേഷൻ കമ്മിറ്റി ( 'ഉള്ളടക്ക മൂല്യനിർണ്ണയ സമിതികളും') 'പ്രോഗ്രാം കോഡും പരസ്യ കോഡ് ലംഘനങ്ങളും സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ ഉപദേശിക്കാൻ' 'ബ്രോഡ്കാസ്റ്റ് ഉപദേശക സമിതി' എന്നിവയുടെ ആവശ്യവും മുന്നോട്ട് വെക്കുന്നു.
ഓപ്പറേറ്റർമാർക്കും ബ്രോഡ്കാസ്റ്റർമാക്കുള്ള ഉപദേശിക്കുക, താക്കീത്, ശാസന, പിഴയായി പണം ഈടാക്കൽ, തുടങ്ങിയ നിയമപരമായ ശിക്ഷകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു . എന്നാൽ തെറ്റായ സത്യവാങ്മൂലം ഉപയോഗിച്ച് രജിസ്ട്രേഷൻ നേടുന്നത് പോലെയുള്ള ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ മാത്രം തടവോ പിഴയോ അതോ രണ്ടും കൂടെയോ ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്.
"ധനപരമായ പിഴകളും ശിക്ഷയും സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, നീതിയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് അവരുടെ നിക്ഷേപവും വിറ്റുവരവും കണക്കിലെടുക്കും," എന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ബ്രോഡ്കാസ്റ്റിങ് മേഖലയിൽ ഭിന്നശേഷിക്കാരായ ആളുകളെ കൂടുതൽ ഉൾക്കൊള്ളാനും അവർക്ക് പ്രാപ്യമാക്കാനും ബിൽ ലക്ഷ്യമിടുന്നു. ഇത് സബ്ടൈറ്റിലുകൾ, ഓഡിയോ ഡിസ്ക്രിപ്റ്ററുകൾ, ആംഗ്യഭാഷ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ഡിസെബിലിറ്റി ഗ്രീവൻസ് ഓഫീസറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
ബ്രോഡ്‌കാസ്റ്റിങ് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കിടയിൽ ഇൻഫ്രാസ്ട്രക്ചർ പങ്കിടുന്നതിനും പ്ലാറ്റ്‌ഫോം സേവനങ്ങളുടെ ക്യാരേജിനുമുള്ള വ്യവസ്ഥകളും ഇതിലുണ്ട്. ബിൽ "രൂപാന്തരം വരുത്തുക സ്ഥാനമാറ്റം വരുത്തുക, എന്നിവ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് 'നിയമപരമായ അവകാശം' നൽകിക്കൊണ്ട് കാര്യക്ഷമമാക്കുകയും ഘടനാപരമായ തർക്ക പരിഹാര സംവിധാനം സ്ഥാപിക്കുകയും ചെയ്യുന്നു."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.