scorecardresearch

അൽഷിമേഴ്‌സ് ഗവേഷണത്തിലെ വഴിത്തിരിവുകൾ: ചെലവുകളും നേട്ടങ്ങളും

ഇവ ഇന്ത്യയിലെ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ചെലവുകളെക്കുറിച്ചും മരുന്നിന്റെ നേട്ടങ്ങളെകുറിച്ചുമറിയാം

ഇവ ഇന്ത്യയിലെ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ചെലവുകളെക്കുറിച്ചും മരുന്നിന്റെ നേട്ടങ്ങളെകുറിച്ചുമറിയാം

author-image
Anonna Dutt
New Update
Alzheimers|disease|health|research

ലെകനെമാബിന്റെയും ഡൊനാനെമാബിന്റെയും മൂന്നാം ഘട്ട ട്രയൽ ഫലങ്ങൾ നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ല

ബയോജനും ഇസായിയും ചേർന്ന് വികസിപ്പിച്ച അൽഷിമേഴ്സ് മരുന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) പൂർണ്ണ അംഗീകാരം നേടിയിരുന്നു. ഏലി ലില്ലിയുടെ മോണോക്ലോണൽ ആന്റിബോഡി ഡോണനെമാബ്, നേരത്തെ ചികിത്സ ആരംഭിച്ചാൽ രോഗത്തിന്റെ പുരോഗതി ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment

ലെകെംബി എന്ന പേരിൽ വിൽക്കപ്പെടുന്ന മോണോക്ലോണൽ ആന്റിബോഡിയായ ലെകനെമാബിന് ഈ ജനുവരിയിൽ "ത്വരിതപ്പെടുത്തിയ" അംഗീകാരം ലഭിച്ചു. തലച്ചോറിലെ അമിലോയിഡ് ബീറ്റാ പ്രോട്ടീൻ പ്ലാക്കുകൾ കുറയ്ക്കാനുള്ള കഴിവിനായിരുന്നുവിത്. അൽഷിമേഴ്സിന്റെ നിർണായക പ്രശ്നമാണ് അമിലോയിഡ് ബീറ്റാ പ്രോട്ടീൻ പ്ലാക്കുകൾ.

പിന്നീടുള്ള ഘട്ട ഫലങ്ങൾ പ്രദർശിപ്പിച്ചതിന് ശേഷം ഈ മാസം ലെകെംബിക്ക് പൂർണ്ണ അംഗീകാരം ലഭിച്ചു. പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോൾ 18 മാസത്തിനുള്ളിൽ ഇത് രോഗത്തിന്റെ പ്രശ്നങ്ങളായ വൈജ്ഞാനികവും പ്രവർത്തനപരവുമായ ഇടിവിനെ 27ശതമാനം മന്ദഗതിയിലാകുന്നു.

തിങ്കളാഴ്ച, ഏലി ലില്ലി പുറത്തിറക്കിയ 1,736 ആളുകളുടെ ട്രയലിന്റെ ഡാറ്റയിൽ, രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഡോണനെമാബ് ഉപയോഗിച്ച് ചികിത്സ ആരംഭിച്ച 47ശതമാനം രോഗികൾക്ക് ഒരു വർഷത്തിനുശേഷം രോഗപുരോഗതി ഇല്ലെന്ന് കാണിക്കുന്നു. പ്ലേസിബോയ്ക്ക് ഇത് 29 ശതമാനമായിരുന്നു.

Advertisment

പ്രത്യേക മരുന്ന് ഇല്ലാതെ ദീർഘകാലമായി തുടരുന്ന അവസ്ഥയ്ക്കുള്ള പുതിയ ചികിത്സാരീതികളെ ഡോക്ടർമാർ സ്വാഗതം ചെയ്യുന്നു. അവ ഇന്ത്യയിലെ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ചെലവുകളും നേട്ടങ്ങളും സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു.

“അമിലോയിഡ് ആന്റിബോഡികൾ അപകടസാധ്യത കുറഞ്ഞതും ചെലവുകുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണെങ്കിൽ, മിതമായ ആനുകൂല്യങ്ങളെക്കുറിച്ച് രോഗികളോ ക്ലിനിക്കുകളോ പണമടയ്ക്കുന്നവരോ ചോദ്യം ചെയ്യില്ല. എന്നിരുന്നാൽ, അവ ഇതിലൊന്നുംപെടുന്നില്ല, ”ജമ ജേണലിൽ ഡോണനെമാബിനെക്കുറിച്ചുള്ള മൂന്നാം ഘട്ട ഡാറ്റയ്ക്കൊപ്പം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പറയുന്നു.

യഥാർത്ഥ വെല്ലുവിളികൾ

ഡോണനെമാബ് ഉപയോഗിച്ചുള്ള തെറാപ്പിക്ക് നേരത്തെയുള്ള രോഗനിർണയം, രോഗികളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കൽ, അവരിൽ യോഗ്യരായവരെ പരിശോധിക്കൽ, ചെലവേറിയ ടെസ്റ്റുകൾ തുടങ്ങിയവ ചെയ്യേണ്ടതുണ്ട്. അതിനൊപ്പംതന്നെ, മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ഗുരുതരമായ പ്രതികൂല സംഭവങ്ങളും നിരീക്ഷിക്കണം. സ്ക്രീൻ ചെയ്യപ്പെടുന്നവരെ എപിഒഇ4 ജീനിനായി പരിശോധിക്കേണ്ടതുണ്ട്. ഇത് പ്രതികൂല സംഭവങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രൈമറി കെയർ ഫിസിഷ്യൻമാർക്ക് രോഗത്തെക്കുറിച്ച് സംശയം തോന്നാനും സ്പെഷ്യാലിറ്റി ഡിമെൻഷ്യ ക്ലിനിക്കുകളിലെ ബയോ മാർക്കറുകൾ വഴി രോഗനിർണയം നടത്താനും സാധുതയുള്ള ഉപകരണങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും ആവശ്യകതയെക്കുറിച്ച്, ജമ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.

പ്രത്യേകവും ചെലവേറിയതുമായ പിഇടി സ്കാനുകളെക്കുറിച്ചാണ് അത് പറഞ്ഞത്. ക്ലിനിക്കൽ ക്രമീകരണങ്ങളിൽ പരിമിതമായ ഇതിന്റെ ലഭ്യത, ചികിത്സയ്ക്ക് മുമ്പും ശേഷവും തലച്ചോറിലെ പ്രോട്ടീൻ അസ്വാഭാവികതയുടെ അളവ് ഘട്ടം ഘട്ടമാക്കാൻ ആവശ്യമാണ്. “മരുന്നിന് മാത്രമല്ല, ബയോമാർക്കറിനും ഇമേജിംഗ് വർക്കപ്പിനും ചെലവ് ഗണ്യമായിരിക്കും,”എഡിറ്റോറിയൽ പറഞ്ഞു.

നേട്ടങ്ങൾ

1,736 രോഗികളുമായി നടത്തിയ ഫെയ്സ് മൂന്നു പഠനത്തിൽ, 860 പേർക്ക് അമിലോയിഡ് ക്ലമ്പുകൾ മായ്ക്കുന്നതുവരെ ഓരോ നാലാഴ്ച കൂടുമ്പോഴും ഇൻഫ്യൂഷൻ ലഭിച്ചു. ഡോണനെമാബ് 76 ആഴ്ചയ്ക്കുള്ളിൽ അൽഷിമേഴ്സിന്റെ ആദ്യകാല രോഗികളിലെ വൈജ്ഞാനിക തകർച്ചയെ 35.1 ശതമാനം മന്ദഗതിയിലാക്കുന്നുവെന്ന് കാണിക്കുന്നു.

“മറ്റൊരു വ്യക്തിയുമായി സംസാരിക്കുന്നത് പോലെയുള്ള ചെറിയ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് വിവർത്തനം ചെയ്യുന്ന മെമ്മറി, കഴിവുകൾ എന്നിവയെ പരിശോധിക്കുന്ന ടെസ്റ്റുകളാണ് സാവധാനത്തിലുള്ള ഇടിവ് അളക്കുന്നത്. തെറാപ്പി രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നു, പക്ഷേ ആത്യന്തികമായി അത് ചികിത്സിക്കുന്നില്ല, ”ഗുഡ്ഗാവിലെ നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ മുതിർന്ന ഗവേഷകനായ ഡോ.പ്രവത് കെ മണ്ഡൽ പറഞ്ഞു.

ലെകനെമാബിന്റെയും ഡൊനാനെമാബിന്റെയും മൂന്നാം ഘട്ട ട്രയൽ ഫലങ്ങൾ നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും വൈജ്ഞാനിക തകർച്ച അളക്കാൻ അവർ വ്യത്യസ്ത സ്കെയിലുകൾ ഉപയോഗിച്ചു. തിങ്കളാഴ്ചത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഡോണനെമാബിന് അൽപ്പം കൂടുതൽ പ്രതികൂല സംഭവങ്ങൾ ഉണ്ടായേക്കാമെന്നാണ്.

ഇൻഫ്യൂഷനുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഒഴികെ, അമിലോയിഡ് ബീറ്റാ പ്രോട്ടീനുകൾ നീക്കം ചെയ്യുന്ന മരുന്നുകളുടെ പ്രധാന പ്രതികൂല ഫലം, തലച്ചോറിലെ നീർവീക്കമോ രക്തസ്രാവമോ പോലുള്ള അമിലോയിഡുമായി ബന്ധപ്പെട്ട ഇമേജിംഗ് അസ്വാഭാവികതകളാണ് (എആർഐഎ). ഇതിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പങ്കെടുത്തവരിൽ 24 ശതമാനം പേർക്ക് മസ്തിഷ്ക വീക്കം ഉൾപ്പെടുന്ന എആർഐഎ ഉണ്ടെന്നും 19.7 ശതമാനം പേർക്ക് മസ്തിഷ്ക രക്തസ്രാവം ഉണ്ടെന്നും പഠനം കാണിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളാണ് പഠനം റിപ്പോർട്ട് ചെയ്തത്.

ഓരോ നാലാഴ്ച കൂടുമ്പോഴും ഇൻഫ്യൂഷൻ നൽകണമെന്ന കാരണത്താൽ ഡോണനെമാബ് കൂടുതൽ തിരഞ്ഞെടുക്കാം. ലെകനെമാബ് ഉപയോഗിക്കുമ്പോൾ രണ്ടാഴ്ചയാണ് അത് നൽകുക. ഡോണനെമാബ് പഠനത്തിൽ ഒരു നിശ്ചിത അളവിൽ പ്രോട്ടീൻ ക്ലിയറൻസ് ഉണ്ടായതിന് ശേഷം രോഗികൾ പ്ലാസിബോയിലേക്ക് മാറി. “ഇത് രോഗികൾക്കും പണം നൽകുന്നവർക്കും സ്വാഗതാർഹമാണ്. ഇത് ഇൻഫ്യൂഷനുമായി ബന്ധപ്പെട്ട ഭാരങ്ങളും ദീർഘകാല ചെലവുകളും പരിമിതപ്പെടുത്തുന്നു,”ജമ എഡിറ്റോറിയൽ പറഞ്ഞു.

ഭീമമായ ചിലവുകൾ കണക്കിലെടുക്കുമ്പോൾ, പരിമിതമായ ആനുകൂല്യങ്ങൾക്കായി തെറാപ്പി നടത്തുന്നത് അഭികാമ്യമല്ലെന്ന് ഡോ.മണ്ഡൽ പറഞ്ഞു. ആർക്കെങ്കിലും പണമുണ്ടെങ്കിൽ അത് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതുമായി മുന്നോട്ട് പോകാം. തെറാപ്പി സുഖപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം അടിവരയിട്ടു. അതിനർത്ഥം "നേട്ടങ്ങൾ പരിമിതമായ സമയത്തേക്ക് മാത്രമായിരിക്കും" എന്നാണ്.

“ഇത് വളരെ പുതിയ മരുന്നാണ്. അത് ഉണ്ടാക്കിയേക്കാവുന്ന എല്ലാ ദൂഷ്യഫലങ്ങളും ഇപ്പോഴും അറിയില്ല. കൂടുതൽ ആളുകൾക്ക് മരുന്ന് നൽകിയാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. കൂടാതെ, ഇത് ഉയർന്ന ചെലവുള്ള ചികിത്സയാണ്, ചെലവ്-ആനുകൂല്യ വിശകലനം നടത്തേണ്ടതുണ്ട്," സർ ഗംഗാ റാം ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. പി കെ സേതി പറഞ്ഞു.

മറ്റ് രീതികൾ പരിശോധിക്കുന്നു

ട്രയൽ ഡാറ്റയെക്കുറിച്ചുള്ള ആവേശം ഉണ്ടായിരുന്നിട്ടും, മെച്ചപ്പെട്ട രീതികൾക്കായി തിരയുന്നത് തുടർച്ചയായി നടക്കുന്നു.

“അൽഷിമേഴ്സിന് ഒന്നിലധികം രീതികളുണ്ട്. അവ പരിഹരിക്കാൻ വിവിധ ചികിത്സകൾ ആവശ്യമാണ്. അമിലോയിഡ് ബീറ്റാ പ്രോട്ടീൻ തെറാപ്പി മുൻപന്തിയിലാണെങ്കിലും, മറ്റ് ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്, ”ഡോ മണ്ഡലിന്റെ സംഘം പറഞ്ഞു. ഗ്ലൂട്ടത്തയോൺ എന്ന ആന്റിഓക്സിഡന്റിന്റെ അളവ് കുറയുന്നതിന്റെ ഫലമായി ഇരുമ്പ് അടിഞ്ഞുകൂടുന്നതിന്റെയും തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന്റെയും ആഘാതെക്കുറിച്ച് ഗവേഷണം നടത്തുന്നവരാണിത്.

മുൻപത്തെ ഗവേഷങ്ങളിൽ ഭൂരിഭാഗവും ലക്ഷ്യത്തിനു പുറത്തായിരുന്നുവെന്ന്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ എം വി പത്മ ശ്രീവാസ്തവ നേരത്തെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. ഇത് പുതിയ ചികിത്സാരീതികളെക്കുറിച്ചുള്ള ആവേശത്തിന്റെ കാരണങ്ങളിലൊന്നാണ്. എന്നാൽ വ്യത്യസ്ത ലക്ഷ്യങ്ങളുള്ള കൂടുതൽ മരുന്നുകളുണ്ട്, ഡോ ശ്രീവാസ്തവ പറഞ്ഞു.

Explained Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: