scorecardresearch

കോവിഡ് -19 രോഗികൾക്കു ഭീഷണിയായി 'ബ്ലാക്ക് ഫംഗസ്'; എന്താണ് രോഗം, ചികിത്സ എന്ത്?

മ്യൂക്കര്‍മൈക്കോസെസ് അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്

മ്യൂക്കര്‍മൈക്കോസെസ് അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്

author-image
WebDesk
New Update
black fungus, mucormycosis, mucormycosis covid symptoms, mucormycosis treatment, mucormycosis symptoms, mucormycosis covid treatment, what is mucormycosis, black fungal infection, black fungal infection symptoms, black fungal infection treatment, black fungal infection covid symptoms, black fungal infection covid treatment, ie malayalam

ചില സംസ്ഥാനങ്ങളിലെ കോവിഡ് -19 രോഗികളില്‍ അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഫംഗസ് അണുബാധ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മ്യൂക്കര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ഈ രോഗം 'ബ്ലാക്ക് ഫംഗസ്' എന്നും വിളിക്കപ്പെടുന്നു. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്നു.

Advertisment

ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിരവധി മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ കണ്ടെത്തിയതോടെ കോവിഡ് -19 ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്..

എന്താണ് രോഗം?

മ്യൂക്കര്‍മൈക്കോസിസ് അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം നിയന്ത്രണാതീതമായവരെയും സ്വഭാവിക പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവരെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായും ബാധിക്കുന്നതെന്നു കോവിഡ് -19 ദൗത്യസംഘത്തിലെ വിദഗ്ധര്‍ പറയുന്നു.

അത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസിന്റെ ബീജങ്ങള്‍ ശ്വസിക്കുന്നതു വഴി രോഗബാധയുണ്ടാകുന്നു. ആശുപത്രിയില്‍ പ്രവേശിച്ചക്കപ്പെട്ടതോ കോവിഡ്- 19ല്‍നിന്ന് മുക്തിനേടിയതോ ആയ ആളുകള്‍ക്കിടയില്‍ മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ വര്‍ധിക്കുന്നതായി ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. ചിലര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. സാധാരണയായി, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കര്‍മൈസെറ്റുകള്‍ വലിയ ഭീഷണിയല്ല.

Advertisment

മ്യൂക്കര്‍മൈക്കോസെസ് ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും?

കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. കോവിഡ് -19 ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധരുടെ ഉപദേശപ്രകാരം തൊഴെ പറയുന്നവ ഉണ്ടെങ്കില്‍ മ്യൂക്കോര്‍മൈസെറ്റ് അണുബാധ സംശയിക്കണം:

  • സൈനസൈിറ്റിസ് - മൂക്കടപ്പ് അല്ലെങ്കില്‍ രക്തം കട്ടപിടിക്കല്‍, മൂക്കൊലിപ്പ് (കറുത്ത നിറത്തില്‍/രക്തം കലര്‍ന്ന്);
  • കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം
  • മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം
  • പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം
  • വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച
  • ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍
  • നെഞ്ചുവേദന, ശ്വാസകോശ ആവരണങ്ങള്‍ക്കിടയിലെ ദ്രാവക പ്രവാഹം, ശ്വസന ലക്ഷണങ്ങള്‍ വഷളാകുക

Also Read: എന്താണ് പ്രോണിങ്? ഇത് രോഗിയുടെ ഓക്‌സിജന്‍ നില ഉയര്‍ത്താന്‍ സഹായിക്കുന്നത് എങ്ങനെ?

മൂക്കടപ്പ് ബാധിച്ച എല്ലാ കേസുകളും ബാക്ടീരിയ ബാധിച്ച സൈനസൈറ്റിസ് കേസുകളായി കണക്കാക്കരുതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു, പ്രത്യേകിച്ച്, ആന്റിജനുകള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍നിന്നു മനപ്പപൂര്‍വം തടയുന്ന പ്രവര്‍ത്തനം അല്ലെങ്കില്‍ കോവിഡ്-19 രോഗികളിലെ രോഗപ്രതിരോധവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനോ സാധാരണ നിലയിലാക്കുന്നതിനോ സഹായിക്കുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയുടെ സാഹചര്യത്തില്‍. ഫംഗസ് അണുബാധ കണ്ടെത്തുന്നതിനായി ഉത്സാഹത്തോടെയുള്ള അന്വേഷണം നടത്താന്‍ മടിക്കരുതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.

എന്താണു ചികിത്സ?

ആന്റി ഫംഗലുകൾ ഉപയോഗിച്ച് ചികിത്സിക്കുമ്പോള്‍, മ്യൂക്കര്‍മൈക്കോസെസിന് അന്തിമമായി ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. പ്രമേഹത്തെ നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, രോഗപ്രതിരോധവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനോ സാധാരണ നിലയിലാക്കുന്നതിനോ സഹായിക്കുന്ന മരുന്നുകള്‍ നിര്‍ത്തുക എന്നിവ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മതിയായ വ്യവസ്ഥാനുസൃതമായ ജലാംശം നിലനിര്‍ത്തുന്നതിന് കുറഞ്ഞത് 4-6 ആഴ്ചയെങ്കിലും ആംഫോട്ടെറിസിന്‍ ബി തുള്ളിയായി നല്‍കുന്നതിനു മുന്‍പ് സാധാരണ സലൈന്‍ (IV) തുള്ളിയായി നല്‍കുക എന്നിവയും ആന്റിഫംഗല്‍ തെറാപ്പിയും ആവശ്യമാണ്.

കോവിഡ് -19 ചികിത്സയെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവരില്‍ പ്രമേഹരോഗികളിലും ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കണമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണമെന്നും ദൗത്യസംഘത്തിലെ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. സ്റ്റിറോയിഡുകള്‍ വിവേകപൂര്‍വം ഉപയോഗിക്കണം. ശരിയായ സമയം, ശരിയായ അളവ്, ദൈര്‍ഘ്യം എന്നിവ പ്രധാനമാണ്.

Also Read:വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ എന്തു ചെയ്യണം?

മ്യൂക്കര്‍മൈക്കോസെസ്് ബാധിച്ച കോവിഡ് രോഗികളുടെ ചികിത്സയെന്നത് മൈക്രോബയോളജിസ്റ്റുകള്‍, ഇന്റേണല്‍ മെഡിസിന്‍സ്പെഷ്യലിസ്റ്റുകള്‍, ഇന്റന്‍സിവിസ്റ്റ് ന്യൂറോളജിസ്റ്റ്, ഇഎന്‍ടി സ്പെഷ്യലിസ്റ്റുകള്‍, നേത്രരോഗവിദഗ്ധര്‍, ദന്തരോഗവിദഗ്ധര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ (മാക്സിലോഫേസിയല്‍/പ്ലാസ്റ്റിക്) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നസംഘത്തിന്റെ കൂട്ടായ പരിശ്രമമാണ്.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജീവിതം

മ്യൂക്കര്‍മൈക്കോസിസ് ചിലപ്പോള്‍ മുകളിലെ താടിയെല്ലും ചിലപ്പോള്‍ കണ്ണ് പോലും നഷ്ടപ്പെടാന്‍ ഇടയാക്കും. താടിയെല്ല് നഷ്ടപ്പെടുന്നതു രോഗികള്‍ക്കു ചവയ്ക്കല്‍, വിഴുങ്ങല്‍ എന്നിവയ്ക്കു തടസം, മുഖസൗന്ദര്യവും ആത്മാഭിമാനം നഷ്ടപ്പെടല്‍ എന്നിവ അനുഭവപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കണ്ണ് അല്ലെങ്കില്‍ മുകളിലെ താടിയെല്ല് എന്നിവയ്ക്ക് ഉചിതമായ കൃത്രിമ അവയവങ്ങള്‍ പിടിപ്പിക്കാനാവും.

എങ്ങനെ പ്രതിരോധിക്കാം?

ഇതൊരു അപൂര്‍വ രോഗമാണെന്ന് ഓര്‍മിക്കേണ്ടതുണ്ട്. എങ്കിലും ചില ഗ്രൂപ്പുകളിലുള്ള ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ദുര്‍ബലരാണ്. അനിയന്ത്രിതമായ പ്രമേഹം, രോഗപ്രതിരോധവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനോ സാധാരണ നിലയിലാക്കുന്നതിനോ ഉള്ള സ്റ്റിറോയിഡുകളുടെ ഉപയോഗം, ദീര്‍ഘകാലത്തെ ഐസിയു വാസം, മറ്റു ഗുരുതരമായ രോഗാവസ്ഥകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

Also Read: വീട്ടിലിരുന്ന് സ്‌പെഷാലിറ്റി ഡോക്ടറെ കാണാം; ചെയ്യേണ്ടത് എന്ത്?

പൊടിപടലമുള്ള നിര്‍മാണ സൈറ്റുകള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. മണ്ണ് പായല്‍ അല്ലെങ്കില്‍ വളം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ (പൂന്തോട്ടപരിപാലനം) ഷൂ, നീളന്‍ ട്രൗസര്‍, നീളന്‍ കൈയുള്ള കുപ്പായം, കയ്യുറകള്‍ എന്നിവ ധരിക്കണം. സമഗ്രമായ തേച്ചുകുളി ഉള്‍പ്പെടെയുള്ള വ്യക്തി ശുചിത്വം പാലിക്കണം.

എത്ര കേസുകള്‍ കണ്ടെത്തുന്നു?

കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകെയാണെങ്കിലും വലിയ വ്യാപനം ഉണ്ടായിട്ടില്ല. വലിയ രീതിയില്‍ കേസുകളുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരീക്ഷിച്ചുവരികയാണെന്നും നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മ്യൂക്കര്‍മൈക്കോസെസ് കേസുകള്‍ വര്‍ധിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടറേറ്റ് മേധാവി ഡോ. തത്യറാവു ലഹാനെ പറഞ്ഞു. ''സാധാരണയായി വളരെ മോശമായി നിയന്ത്രിക്കപ്പെടുന്ന പ്രമേഹരോഗികളിലും രോഗപ്രതിരോധ ശേഷിയില്ലാത്തവരിലുമായി കുറച്ച് മാസത്തിലൊരിക്കല്‍ ഒരു കേസ് കാണുന്നു,'' പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ കണ്‍സള്‍ട്ടിങ് നേത്രരോഗവിദഗ്ധന്‍ ഡോ. പരിക്ഷിത് ഗോഗേറ്റ് പറഞ്ഞു. ''എന്നാല്‍ കഴിഞ്ഞ രണ്ട്-മൂന്ന് ആഴ്ചകളിലായി 25-30 കണ്ടിട്ടുണ്ട്, കൂടുതലും റൂബി ഹാളില്‍, ചിലത് ഡിവൈ പാട്ടീല്‍ ആശുപത്രിയില്‍.''

Covid Vaccine Coronavirus Covid19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: