/indian-express-malayalam/media/media_files/uploads/2021/06/Covid-treatment.jpg)
പ്രതീകാത്മക ചിത്രം
കോവിഡ്-19നൊപ്പം പ്രമേഹവും സ്റ്റിറോയിഡ് തെറാപ്പിയുടെ ഉപയോഗവും ശരീരത്തിന്റെ രോഗപ്രതിരോധ പ്രതിരോധത്തില്‍ വിട്ടുവീഴ്ചയ്ക്ക് കാരണമാകുന്നു. ഇത് സാര്‍വത്രികമായി നിലവിലുള്ള ചില അണുക്കളെ അപകടകരമാക്കാന്‍ അനുവദിക്കുന്നു. 'മ്യൂക്കോറൈക്കോസിസ് അത്തരമൊരു, സന്ദര്‍ത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അണുബാധയാണ്, ഇത് മ്യൂക്കോറലസ് വിഭാഗത്തില്‍ പെടുന്ന ചില ഫംഗസ് മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ഈ 'ബ്ലാക്ക് ഫംഗസ്' എന്നതിനപ്പുറം, അത്ര സാധാരണമല്ലാത്ത 'വൈറ്റ് ഫംഗസ്', അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ 'യെല്ലോ ഫംഗസ്' എന്നിവയെയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്,'' പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിസിന്‍ പ്രൊഫസറും എന്‍ഡോക്രൈനോളജി മേധാവിയുമായ ഡോ. അശോക് കുമാര്‍ ദാസ് പറഞ്ഞു.
ചില കോവിഡ്-19 രോഗികളില്‍ മ്യൂക്കോമൈക്കോസിസ് രൂപപ്പെട്ടേക്കാം, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍.''ചെവി, മൂക്ക്, തൊണ്ട, മുഖം, കണ്ണുകള്‍, തലച്ചോറ്, ശ്വാസകോശം തുടങ്ങിയ മേഖലകളില്‍ ഇത് പിടിപെട്ടേക്കാം. അതിവേഗം വ്യാപിച്ചേക്കാമെന്നതിനാല്‍ അടിയന്തിര പരിചരണം തേടേണ്ടത് ആവശ്യമാണ്. പ്രമേഹം അനിയന്ത്രിതമായ, അല്ലെങ്കില്‍ ഉയര്‍ന്ന ഡോസ് സ്റ്റിറോയിഡ് ഉപയോഗമുള്ള, മറ്റ് രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുള്ള രോഗികള്‍ വിശിഷ്യാ എളുപ്പത്തില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവരാണ്, ''ഡോ. ദാസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട്പപറഞ്ഞു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക
കോവിഡ്-19 നു ശേഷം മ്യൂക്കര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യതയെ നേരിടുന്നതിനുള്ള ഒരു പ്രധാന ഘടകം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എപ്പോഴും സുസ്ഥിരമാണെന്ന് ഉറപ്പാക്കുകയെന്നതാണ്. ശരീരഭാരം നിയന്ത്രിക്കല്‍, വ്യായാമം, ഭക്ഷണ നിയന്ത്രണം, സമ്മര്‍ദം ഒഴിവാക്കല്‍, മരുന്നുകള്‍ കൃത്യമായി കഴിക്കല്‍, പതിവ് ആരോഗ്യ പരിശോധനകള്‍ എന്നിവയും അത്യാവശ്യമാണ്.
സ്റ്റിറോയിഡുകളുടെ വിവേചനരഹിതമായ ഉപയോഗം ഒഴിവാക്കുക
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ കോവിഡ്-19 പല തരത്തില്‍ തടസപ്പെടുത്തുന്നു, അതിലൊന്നാണ് സ്റ്റിറോയിഡ് തെറാപ്പിയുടെ ഉപയോഗം. ഡോക്ടറുടെ ഉപദേശപ്രകാരം ഉചിതവും വിവേകപൂര്‍ണവുമായ സ്റ്റിറോയിഡ് തെറാപ്പിക്ക് വളരെ പ്രാധാന്യമുണ്ട്. നേരിയതോ മിതമായതോ ആയ കേസുകള്‍ക്ക് സ്റ്റിറോയിഡ് തെറാപ്പി ആവശ്യമില്ല. രോഗിയുടെ ഓക്‌സിജന്‍ നില കുറയുമ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇത് നിര്‍വഹിക്കുന്നു.
വ്യക്തിഗത ശുചിത്വം പരമാവധി ഉറപ്പാക്കുക
ഈ പൂപ്പലുകള്‍ നമ്മുടെ ചുറ്റുപാടുകളിലും വീടുകളിലും മണ്ണിലും നശിച്ചുകൊണ്ടിരിക്കുന്ന തുരുമ്പിച്ച ഇരുമ്പിലും സിങ്ക് വസ്തുക്കളിലുമൊക്കെ കാണപ്പെടുന്നു. എങ്കിലും രോഗപ്രതിരോധ കുറഞ്ഞവരല്ലെങ്കില്‍ അണുബാധയുണ്ടാകുന്നില്ല. മാസ്‌കുകള്‍ വൃത്തിയുള്ളതും ഉണക്കിയും സൂക്ഷിക്കുക, ചുറ്റുപാടുകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക, മണ്ണ് അല്ലെങ്കില്‍ വളം കൈകാര്യം ചെയ്യുമ്പോള്‍ ആവശ്യമായ സുരക്ഷ സ്വീകരിക്കുക തുടങ്ങി മൊത്തത്തിലുള്ള വ്യക്തിഗത ശുചിത്വം ഇത് ആവശ്യപ്പെടുന്നു.
ജാഗ്രത പാലിക്കുക
മ്യൂക്കര്‍മൈക്കോസിസിന്റെ ആപല്‍ക്കരമായ വശമെന്നത് വ്യാപനത്തിന്റെ വേഗതയാണ്. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍, അണുബാധ മൂക്കില്‍നിന്നു കണ്ണിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയും ഗുരുതരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
Also Read: കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘ബ്ലാക്ക് ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?
കണ്ണുകള്‍ അല്ലെങ്കില്‍ മൂക്കിനു ചുറ്റുമുള്ള വേദനയും ചുവപ്പും, സൈനസൈറ്റിസ്, പനി, തലവേദന, മങ്ങിയ കാഴ്ച, കറുപ്പ് അല്ലെങ്കില്‍ രക്തം കലര്‍ന്ന മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഈ അണുബാധയുടെ സാധ്യത സംശയിക്കേണ്ടതും സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കേണ്ടതും പ്രധാനമാണ്.
അണുബാധ തടയലും ചികിത്സയും
മ്യൂക്കര്‍മൈക്കോസിസ് അപകടസാധ്യതയെ മറികടക്കാന്‍, ഉയര്‍ന്ന തോതിലുള്ള ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍, ഓക്‌സിജന്‍ തെറപ്പി എന്നിവ സംബന്ധിച്ച ഡോക്ടറുടെ ഉപദേശം വളരെ ശ്രദ്ധയോടെ പാലിക്കണം. മുകളില്‍ വിവരിച്ചതുപോലെ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിന്റെ പ്രാധാന്യം വേണ്ടത്ര ഊന്നിപ്പറയാന്‍ കഴിയില്ല. അണുബാധയുണ്ടായാല്‍, ഏറ്റവും അനുയോജ്യമായ ചികിത്സയെന്നത് ശസ്ത്രക്രിയ (ഇഎന്‍ടി സര്‍ജന്‍, കണ്ണ് സര്‍ജന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന), ആന്റി ഫംഗസ് മരുന്നായ 'ആംഫോട്ടെറിസിന്‍-ബി' 4-6 ആഴ്ചത്തേക്ക് കഴിക്കുക എന്നിവയാണ്.
എന്റെ സ്വന്തം അനുഭവത്തില്‍, മ്യൂക്കര്‍മൈക്കോസിസ് തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കപ്പെടുകയും ആവശ്യാനുസരണം ശസ്ത്രക്രിയയ്ക്കൊപ്പം ആംഫോട്ടെറിസിന്‍-ബി ഉപയോഗിക്കുകയും ചെയ്താല്‍ വളരെയധികം ഫലം ലഭിക്കും. നേരത്തേയുള്ള സംശയവും മ്യൂക്കര്‍മൈക്കോസിസ് രോഗനിര്‍ണയവും രോഗഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണ്.
പ്രതിസന്ധിയെ മറികടക്കാം
ജൈവിക പരിണാമത്തിന്റെ ഹൃദയഭാഗത്താണ് 'അതിജീവനം.' ഈ മഹാമാരിയിലൂടെ നാം പരിണമിക്കുമ്പോള്‍, മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള പ്രധാന ഘടകം ഫിറ്റ്‌നസ് ആയി തുടരുന്നു. പ്രതിരോധം എല്ലാ തലങ്ങളിലും ചികിത്സയെക്കാള്‍ നല്ലതാണ്. ഈ ധാരണയോടെ, ആരോഗ്യകരമായ രീതികള്‍ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.