scorecardresearch

Latest News

Explained: പക്ഷിപ്പനി: ബുൾസ് ഐ തൽക്കാലം വേണ്ട

Bird Flu, H5N1 – Symptoms, Causes and Risk Factors: Explained: പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങള്‍

bird flu, bird flu in kerala, bird flu symptoms, bird flu treatment, പക്ഷിപ്പനി, പക്ഷിപ്പനി പരത്തുന വൈറസ്‌, പക്ഷിപ്പനി ലക്ഷണങ്ങള്‍, പക്ഷിപ്പനി ചികിത്സ, പക്ഷിപ്പനി കോഴിക്കോട്, birds flu chicken

Explained: Bird Flu, H5N1 – Symptoms, Causes and Risk Factors: മൂന്നുവർഷത്തിനുശേഷം കേരളത്തിൽ വീണ്ടും പക്ഷിപ്പനി (എച്ച്‌5എൻ1) സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോഴിയിറച്ചി കഴിക്കാമോ മുട്ട കഴിക്കാമോ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഉയരുന്നത്. മാംസവും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നതിൽ പേടിക്കാനില്ലെന്നും എന്നാൽ ബുൾസ് ഐ വേണ്ടെന്നുമാണ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി, മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ  എന്നിവിടങ്ങളിലെ  കോഴിഫാമുകളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2016 നു ശേഷമാണ് വീണ്ടും കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിലും വേങ്ങേരിയിലും കോഴിഫാമുകളിലെയും വിൽപ്പന സ്റ്റാളുകളിലെയും കോഴികളെയും വളർത്തുപക്ഷികളെയും കൊന്ന് കത്തിച്ചുകളഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ച സ്ഥലത്തനിനു പത്ത് കിലോമീറ്റർ പരിധിയിലെ പക്ഷികളെയാണു കൊന്ന് കത്തിച്ചുകളഞ്ഞത്. ഇരുപ്രദേശങ്ങളിലുമായി മൊത്തം 7429 പക്ഷികളെയാണ് കൊന്നൊടുക്കിയത്. 3100 മുട്ടയും 516 കിലോ തീറ്റയും നശിപ്പിച്ചു. പൊലീസ് സഹായത്തോടെയായിരുന്നു പ്രതിരോധ നടപടികൾ നടത്തിയത്. വേങ്ങേരി ഉൾപ്പെടുന്ന കോഴിക്കോട് കോർപറേഷനിലും കൊടിയത്തൂരിലും മുക്കത്തും കോഴിയിറച്ചി വിൽപ്പനയും മുട്ടവിൽപ്പനയും നിരോധിച്ചിട്ടുണ്ട്.

Read Here: കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കത്തിച്ചു കളയും

What is bird flu?: എന്താണ് പക്ഷിപ്പനി? 

പക്ഷികളെ ബാധിക്കുന്ന വെെറസ് രോഗമാണ് പക്ഷിപ്പനി എന്ന ഏവിയൻ ഇൻഫ്ലുവൻസ (avian influenza). രോഗം പക്ഷികളിൽനിന്ന് മനുഷ്യരിലേക്കു പടരും. മനുഷ്യനിലും പന്നിയിലും ജ്വരമുണ്ടാക്കുന്ന ഓര്‍ത്തോമിക്‌സോ വെെറസുകൾക്കു ഘടനാവ്യത്യാസം സംഭവിക്കുകയും അവ പക്ഷികളുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാകുന്നത്.

കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളിൽനിന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്കു പടരുന്നത്. പക്ഷികളുടെ വിസർജ്യവുമായി ബന്ധപ്പെടുമ്പോഴാണ് രോഗം പകരാൻ സാധ്യത. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് വിരളമാണ്. വെള്ളത്തിലും ചതുപ്പിലും കാണുന്ന പക്ഷികളുടെ കാഷ്‌ഠം, സ്രവങ്ങൾ എന്നിവയും രോഗം പകരാൻ കാരണമാകും.

കോഴി, താറാവ് കർഷകർ അതീവ ജാഗ്രത പുലർത്തണം. പക്ഷിവളർത്തലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്‌തിശുചിത്വം പാലിക്കണം. ഫാമുകൾ വൃത്തിയായി സൂക്ഷിക്കണം. ദേഹത്ത് മുറിവുകൾ ഉള്ളപ്പോൾ പക്ഷിമൃഗാദികളുമായി ഇടപഴകരുത്. രോഗം പിടിപ്പെട്ട പക്ഷികളെ കൊന്നുകളയണം. പക്ഷികളുമായി അടുത്തിടപഴകുമ്പോൾ കയ്യുറകളും കാലുറകളും ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

What are the symptoms of bird flu?: പക്ഷിപ്പനി ലക്ഷണങ്ങൾ

പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണം. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും ന്യുമോണിയ ആകാനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണമുള്ളവർ വെെദ്യസഹായം തേടണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.

Bird Flu Risk Factors: ഇറച്ചി കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?

പക്ഷിപ്പനി പേടിമൂലം പൊതുവേ ഉണ്ടാകുന്ന സംശയമാണ് പക്ഷി ഇറച്ചി കഴിക്കുന്നത് ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമോ എന്നത്. എന്നാൽ, അങ്ങനെയൊരു ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. പക്ഷികളുടെ മാംസവും മുട്ടയും കഴിക്കുന്നതിൽ പേടിക്കാനില്ല. മാംസവും മുട്ടയും പാചകം ചെയ്‌തു കഴിക്കുമ്പോൾ നന്നായി വേവിക്കാൻ ശ്രദ്ധിക്കണം.

ഇവ ചെയ്യരുത്

 • ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനക്കിളികളെയോ പക്ഷിക്കാഷ്ഠമോ നേരിട്ടു കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക
 • ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ട കഴിക്കരുത്
 • രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോ മീറ്റര്‍ ചുറ്റവളവിൽ പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്
 • അനാവശ്യമായി കണ്ണിലും മൂക്കിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം
 • അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക

ശ്രദ്ധവേണം ഈ കാര്യങ്ങളിൽ

 • ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയോ, ദേശാടനക്കിളികളെയോ, ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ടി വന്നാൽ അതിനു മുൻപും ശേഷമോ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കൈകഴുകണം
 • രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ളതോ, രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കണം
 • പാകം ചെയ്യാത്ത ഇറച്ചി കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം
 • അസാധാരണം വിധം പക്ഷികൾ കൂട്ടമായി ചത്തതായി ശദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ അറിയിക്കണം
 • പക്ഷികളെ കൈകാര്യം ചെയ്തശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ മെഡിക്കൽ ഡോക്ടറെ സമീപിക്കുക
 • വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Bird flu kerala alert health department instructions

Best of Express