scorecardresearch

കോവാക്‌സിന് 81 ശതമാനം ഫലപ്രാപ്‌തി; രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് ഇത് അർത്ഥമാക്കുന്നതെന്ത്?

കോവാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ രാജ്യത്തൊട്ടാകെയുള്ള 25,800 സന്നദ്ധ പ്രവർത്തകരാണ് പങ്കാളികളായത്

കോവാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ രാജ്യത്തൊട്ടാകെയുള്ള 25,800 സന്നദ്ധ പ്രവർത്തകരാണ് പങ്കാളികളായത്

author-image
WebDesk
New Update
Coronavirus vaccine, Covaxin, coronavirus new strain, UK covid strain, Covid-19, Indian Express, കോവാക്സിൻ, കോവിഡ്, കോവിഡ് ജനിതക വകഭേദം, കോവിഡ് വാക്സിൻ, വാക്സിൻ, ഫലപ്രാപ്തി, ഫലപ്രദം, ഫലപ്രദമോ, ie malayalam

കോവിഡ്-19നെതിരായ വാക്സിനായ കോവാക്സിൻ വലിയ തോതിലുള്ള ഹ്യൂമൻ ക്ലിനിക്കൽ ട്രയലിൽ മികച്ച ഫലപ്രാപ്തി തെളിയിച്ചതായാണ് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പറഞ്ഞത്. വാക്സിനിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ ഭാരത് ബയോടെക് പ്രസിദ്ധപ്പെടുത്തി. വാക്സിന് 81 ശതമാനത്തോളം ഫലപ്രാപ്തിയുള്ളതായാണ് പഠന ഫലത്തിൽ പറയുന്നത്.

വാക്‌സിനിന്റെ ‘ഫലപ്രാപ്തി’ എന്താണ് അർത്ഥമാക്കുന്നത്?

Advertisment

ഒരു വാക്സിനേഷന്റെ ഫലപ്രാപ്തി വാക്സിനേഷൻ സ്വികരിച്ചവർക്ക് വാക്സിനേഷൻ സ്വീകരിക്കാത്തവരേക്കാൾ എത്ര കുറവ് സാധ്യതയാണ് രോഗബാധ വരാൻ എന്നതിനെ അനുസരിച്ചിരിക്കുന്നു. വൈറസ് അല്ലെങ്കിൽ ബാക്ടീരിയയിൽ നിന്ന് വാക്സിൽ എത്രമാത്രം സംരക്ഷിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള ഒരു മാർഗമാണത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, കുത്തിവയ്പ് നടത്തിയ ജനങ്ങളെ സംരക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ഇവിടെ പരിശോധിക്കുന്നു.

Read More: കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

നിങ്ങൾ‌ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ‌ പോലും, രോഗം മുഴുവനായും ബാധിക്കുന്നത് തടയുന്നതുവരെയുള്ള വാക്സിൻ ഷോട്ടിന്റെ കഴിവ് മുതൽ‌ കഠിനമായ ലക്ഷണങ്ങൾ‌ ഒഴിവാക്കുന്നതിനുള്ള ശേഷി വരെ ഇക്കാര്യത്തിൽ പരിഗണിക്കും. കോവിഡ് -19 ന്റെ കാര്യത്തിൽ, നിരവധി കമ്പനികൾ പ്രാഥമികമായി രോഗലക്ഷണങ്ങളുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നിങ്ങളെ കോവിഡ് വൈറസായ സാർസ് കോവി2 ബാധിച്ചിട്ടുണ്ടെങ്കിൽപ്പോലും, നിങ്ങളിൽ രോഗലക്ഷണങ്ങളോ ഗുരുതരമായതോ മിതമായതോ ആയ രോഗാവസ്ഥകളോ വരാതിരിക്കുക എന്നതിൽ അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Advertisment

Read More: CoWIN Covid-19 vaccine registration- കോവിൻ- കോവിഡ്-19 വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? വിശദമായി അറിയാം

കോവാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ രാജ്യത്തൊട്ടാകെയുള്ള 25,800 സന്നദ്ധ പ്രവർത്തകരാണ് പങ്കാളികളായത്. ട്രയലിൽ ഗുരുതരമായ രോഗലക്ഷണങ്ങളോട് കൂടി കോവിഡ് -19 കേസുകൾ തടയുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തിയതായി ഭാരത് ബയോടെക് അറിയിച്ചു. രോഗലക്ഷണങ്ങളെ തടയുന്നതിനുള്ള കോവാക്സിന്റെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ എന്താണ് പറയുന്നത്?

വാക്സിന് 80.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് ഇടക്കാല ഫലങ്ങളിൽ പറയുന്നത്. പ്ലേസിബോ (ഡമ്മി വാക്സിൻ) ലഭിച്ച ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ട്രയലിൽ വാക്സിനേഷൻ നടത്തിയവരിൽ കോവിഡ് -19 കേസുകളുടെ എണ്ണം 81 ശതമാനം കുറയ്ക്കാൻ വാക്സിന് കഴിഞ്ഞു. ട്രയലിൽ പങ്കെടുത്ത 43 പേരാണ് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ ശേഷമുള്ള കാലയളവിൽ കോവിഡ് -19 ന് പോസിറ്റീവ് ഫലം ലഭിക്കുകയും നേരിയതോ മിതമായതോ കഠിനമോ ആയ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തത്.

Read More: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗങ്ങളുള്ളവർക്ക് അപേക്ഷിക്കാം?

ഈ 43 പേരിൽ 36 പേർക്കും ഡമ്മി വാക്സിനാണ് നൽകിയിരുന്നതെന്നും ലഭിച്ചതായും ഏഴ് പേർക്കാണ് കോവാക്സിൻ നൽകിയതെന്നും കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഫലങ്ങൾ ഇതുവരെ ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുകയോ അവലോകനം ചെയ്ത് പരിശോധിക്കുകയോ ചെയ്തിട്ടില്ല.

ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

കോവിഡ് -19 നെതിരായ ഇന്ത്യയുടെ മാസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമാണ് കോവാക്സിൻ നിലവിൽ. ഉയർന്ന ഫലപ്രാപ്തി അർത്ഥമാക്കുന്നത് ഈ വാക്സിന് ജനങ്ങളെ രോഗത്തിനെതിരെ സംരക്ഷിക്കുന്നതിനായുള്ള കൂടുതൽ സാധ്യതയുണ്ടെന്നാണ്. കോവാക്സിനിന്റെ മൂന്നാം ഘട്ട ട്രയൽ ഫലങ്ങൾ ലഭിക്കുന്നതിന് മുൻപാണ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തൽ വാക്സിന് അധിക മൂല്യം നൽകുന്നു.

Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: