Latest News

ഡെൽറ്റയും അതിന് അപ്പുറവും; കോവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പറയുന്നത്

ലോകമെമ്പാടും അതിവേഗം ഉയർന്നുവരുന്ന പ്രബലമായ കോവിഡ് വകഭേദമായ ഡെൽറ്റ വകഭേദത്തിലാണ് ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒപ്പം മറ്റു പല വകഭേദങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

COVID, NEW VARIANT
പ്രതീകാത്മക ചിത്രം

സാർസ് കോവി 2 വൈറസിന്റെ തുടർച്ചയായ വ്യാപനത്തെത്തുടർന്ന് ഗ്രീക്ക് അക്ഷരമാലയിലെ വാക്കുകൾക്ക് ഇപ്പോൾ പുതിയ ചില അർത്ഥങ്ങൾ കൂടി കൈവന്നിരിക്കുകാണ്. കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് സൂചിപ്പിക്കാൻ ലോകാരോഗ്യ സംഘടനയാണ് ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ അടിസ്ഥാനമാക്കിയുള്ള നാമകരണ സംവിധാനം ആരംഭിച്ചത്. വൈറസ് വകഭേദങ്ങളിൽ ചിലത് മനുഷ്യരിൽ ബാധിക്കാനുള്ള ശേഷി വർധിച്ചവയാണ്, മറ്റു ചിലത് വാക്സിനെടുത്ത ശേഷമുള്ള പ്രതിരോധത്തെ മറികടക്കാൻ ശേഷിയുള്ളവയും.

ലോകമെമ്പാടും അതിവേഗം ഉയർന്നുവരുന്ന പ്രബലമായ കോവിഡ് വകഭേദമായ ഡെൽറ്റ വകഭേദത്തിലാണ് ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒപ്പം മറ്റു പല വകഭേദങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഡെൽറ്റ വകഭേദം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ വകഭേദമായ ഡെൽറ്റ വകഭേദം ഏറ്റവും ആശങ്കാജനകമായ വകഭേദമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് പല രാജ്യങ്ങളിലും കുത്തിവയ്പ് ചെയ്യാത്ത ആളുകൾക്കിടയിൽ പടർന്ന് പിടിക്കുന്നു. ഒപ്പം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ആളുകളിൽ മുൻഗാമികളേക്കാൾ ഉയർന്ന അളവിൽ ഇത് ബാധിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഡെൽറ്റ വകഭേദത്തെ ഡബ്ല്യുഎച്ച്ഒ ആശങ്കയുടെ ഒരു വകഭേദമായി തരംതിരിക്കുന്നു. അതിനർത്ഥം ഇത് പകരാനുള്ള സാധ്യത കൂടുതലുള്ളതും ഒപ്പം കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കുന്നതിനും വാക്സിനുകളുടെയും ചികിത്സകളുടെയും ഫലപ്രാപ്തി കുറയ്ക്കുന്നതിനും ശേഷിയുള്ളതുമായ വകഭേദമാണ് എന്നതാണ്.

Read More: ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന്റ ഫലപ്രാപ്തി: പഠന ഫലം വ്യക്തമാക്കുന്നത്

ഡെൽറ്റയുടെ “സൂപ്പർ പവർ” അതിന്റെ പകർച്ചാശേഷിയാണെന്ന് സാൻ ഡിയാഗോയിലെ ലാ ജോള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജിയിലെ വൈറോളജിസ്റ്റായ ഷെയ്ൻ ക്രോട്ടി പറയുന്നു.

കൊറോണ വൈറസിന്റെ ആദ്യ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ ബാധിച്ച ആളുകൾ മൂക്കിൽ 1,260 മടങ്ങ് കൂടുതൽ വൈറസ് വഹിക്കുന്നുവെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ചില യുഎസ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഡെൽറ്റ ബാധിച്ച കുത്തിവയ്പ് എടുത്ത വ്യക്തികളിലെ “വൈറൽ ലോഡ്” കുത്തിവയ്പ് എടുക്കാത്തവരുടേതിന് തുല്യമാണ് എന്നാണ്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ യഥാർത്ഥ കൊറോണ വൈറസ് ഏഴ് ദിവസം വരെ എടുക്കുമ്പോൾ, ഡെൽറ്റ വകഭേദം ബാധിച്ചവരിൽ മൂന്ന് ദിവസം മാത്രം മതി. ഇതിനാൽ തന്നെ രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും പ്രതിരോധം വർദ്ധിപ്പിക്കാനും താരതമ്യേന കുറച്ച് സമയം മാത്രമാണ് ലഭിക്കുന്നത്.

Read More: നോട്ടുകളിൽ നിന്നും നാണയങ്ങളിൽ നിന്നും കോവിഡ് പകരുമോ? പരീക്ഷണങ്ങളിലെ കണ്ടെത്തൽ ഇതാണ്

ഡെൽറ്റ വകഭേദത്തിൽ വീണ്ടും ജനിതകമാറ്റം വന്ന് ഡെൽറ്റ പ്ലസ് എന്ന വകഭേദം ഉയർന്നു വരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. രോഗപ്രതിരോധ സംരക്ഷണം മറികടക്കാനുള്ള ശേഷി ഡെൽറ്റ പ്ലസ് ലകഭേദത്തിന് കണ്ടെത്തിയിരുന്നു.

ജൂണിൽ ഡെൽറ്റ പ്ലസ് വകഭേദത്തെ ആശങ്കയുടെ ഒരു വകഭേദമായി ഇന്ത്യ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയോ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനോ ഇത്തരത്തിൽ ഈ വകഭേദത്തെ ആശങ്കയുടെ ഒരു വകഭേദമായി പട്ടികപ്പെടുത്തിയിട്ടില്ല.

ഡെൽറ്റ പ്ലസ് കുറഞ്ഞത് 32 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളതായി ഒരു ഓപ്പൺ സോഴ്‌സ് കോവിഡ് -19 ഡാറ്റാബേസായ ഔട്ട്ബ്രേക്ക്.ഇൻഫോയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു.

ലാംഡ

പുതിയ ഭീഷണിയായ ലാംഡ വകഭേദവും ശ്രദ്ധ നേടുന്നുണ്ട്. ഡിസംബറിൽ പെറുവിലാണ് ആദ്യമായി ഈ വകഭേദം തിരിച്ചറിഞ്ഞത്.

Read More: ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിക്കുമോ? ആരോഗ്യവിദഗ്ധർ പറയുന്നു

ലോകാരോഗ്യ സംഘടന ലാംഡയെ താൽപ്പര്യത്തോടെ നിരീക്ഷിക്കുന്ന ഒരു വകഭേദമായി തരംതിരിക്കുന്നു, പകർച്ചാ നിരക്കിൽ മാറ്റം വരുത്തുകയോ കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കുകയോ ചെയ്യുമെന്ന് സംശയിക്കുന്ന വകഭേദങ്ങളാണ് അവ. പക്ഷേ ഇത് ഇപ്പോഴും അന്വേഷണത്തിലാണ്. ആന്റിബോഡികളെ പ്രതിരോധിക്കുന്ന മ്യൂട്ടേഷനുകൾ ഇതിന് ഉണ്ടെന്ന് ചില ലാബ് പഠനങ്ങൾ കാണിക്കുന്നു.

ബി.1.621

ജനുവരിയിൽ കൊളംബിയയിൽ ആദ്യമായി ഉയർന്നുവന്ന ബി.1.621 വകഭേദം ഒരു വലിയ രോഗവ്യാപനത്തിന് കാരണമായി. ഈ വകഭേദത്തിന് ഇതുവരെ ഗ്രീക്ക് അക്ഷരം വച്ചുള്ള നാമകരണം നടത്തിയിട്ടില്ല.

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഇതിനെ താൽപ്പര്യത്തോടെ നിരീക്ഷിക്കുന്ന ഒരു വകഭേദമായി പട്ടികപ്പെടുത്തിയിട്ടുണ്ട്, അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ബ.1.621നെ അന്വേഷണത്തിന് കീഴിലുള്ള ഒരു വകഭേദമായി പറയുന്നു.

ഇ484കെ, എൻ501വൈ, ഡി614ജി എന്നിവയുൾപ്പെടെ നിരവധി പ്രധാന ജനിതകമാറ്റങ്ങൾ അടങ്ങിയ വകഭേദമാണ് ഇത്. വർദ്ധിച്ച പകർച്ചാ ശേഷിയും പ്രതിരോധശേഷി കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്.

Read More: കോവിഡ് വാക്സിൻ ‘ബ്രേക്ക് ത്രൂ’ കേസുകൾ: അറിയേണ്ടതെല്ലാം

അടുത്തിടെയുള്ള ഒരു സർക്കാർ റിപ്പോർട്ട് അനുസരിച്ച് യുകെയിൽ ഇതുവരെ 37 പേരിൽ ഈ വകഭേദം സ്ഥിരീകരിക്കുകയോ ഈ വകഭേദത്തിന് സാധ്യതയുള്ളതായി കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്. യുഎസിലെ ഫ്ലോറിഡയിലെ നിരവധി രോഗികളിൽ ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Beyond delta scientists are watching new coronavirus variants explained

Next Story
ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ പകുതിയോളവും ഇന്ത്യയില്‍; കാരണമെന്ത്?snakebites, snakebites india, snakebites deaths india, snakebites consequences, venomous snakes in India, snake varieties in India, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com