scorecardresearch

Explained: മോദിയുടെ വമ്പൻ ഡിജിറ്റൽ പ്രഖ്യാപനങ്ങൾ, അറിയേണ്ടതെല്ലാം

ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ അവതരിപ്പിച്ച പ്രധാനമന്ത്രി സൈബർ സുരക്ഷ നയം സംബന്ധിച്ചും ആയിരം ദിവസത്തിനുള്ളിൽ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി സംബന്ധിച്ചും സുപ്രധാന പ്രഖ്യാപനങ്ങളാണ് ചെങ്കോട്ടയിൽ നടത്തിയത്

ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ അവതരിപ്പിച്ച പ്രധാനമന്ത്രി സൈബർ സുരക്ഷ നയം സംബന്ധിച്ചും ആയിരം ദിവസത്തിനുള്ളിൽ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി സംബന്ധിച്ചും സുപ്രധാന പ്രഖ്യാപനങ്ങളാണ് ചെങ്കോട്ടയിൽ നടത്തിയത്

author-image
WebDesk
New Update
Explained: മോദിയുടെ വമ്പൻ ഡിജിറ്റൽ പ്രഖ്യാപനങ്ങൾ, അറിയേണ്ടതെല്ലാം

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ത്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മൂന്ന് വലിയ ഡിജിറ്റൽ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ അവതരിപ്പിച്ച പ്രധാനമന്ത്രി സൈബർ സുരക്ഷ നയം സംബന്ധിച്ചും ആയിരം ദിവസത്തിനുള്ളിൽ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി സംബന്ധിച്ചും സുപ്രധാന പ്രഖ്യാപനങ്ങളാണ് ചെങ്കോട്ടയിൽ നടത്തിയത്. എന്താണ് ഈ പ്രഖ്യാപനങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്? ഇത് പ്രവാർത്തികമാകുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാം? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുകയാണ് ഈ ലേഖനത്തിൽ.

Advertisment

ആറ് ലക്ഷം ഗ്രാമങ്ങളിലേക്ക് ഫൈബർ ഒപ്റ്റിക് കണക്ടിവിറ്റി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കണക്ടിവിറ്റി പ്രൊജക്ട് എന്ന് മോദി സർക്കാർ വിശേഷിപ്പിക്കുന്ന പ്രൊജക്ടിലൂടെ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്ഷനെത്തും. എട്ട് ലക്ഷം കിലോമീറ്ററാണ് ഇതിന് വേണ്ടിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നത്. രാജ്യത്തെ 2,50,000-ത്തിലധികം ഗ്രാമപഞ്ചായത്തുകൾക്ക് ഇതിലൂടെ ഇന്റർനെറ്റ് സേവനം ലഭ്യമാകും. 42068 കോടി രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കുന്നത്.

ഈ വർഷം മാർച്ചിൽ പൂർത്തിയാകേണ്ടിയിരുന്ന രണ്ടാം ഘട്ടം 2021 ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇതുവരെ ബിഎസ്എൻഎല്ലിന് പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി കമ്പനികളെ ലേലത്തിൽ കണ്ടെത്താൻ സാധിച്ചട്ടില്ല. 4 ജി ജോലികൾക്കായി ചൈനീസ് ഉപകരണങ്ങളെയും വെണ്ടർമാരെയും മാറ്റിനിർത്താനുള്ള തീരുമാനവും ടെലികോയുടെ കടുത്ത സാമ്പത്തിക സാഹചര്യവുമാണ് ലേലത്തിന് താൽപര്യം കാണിക്കാത്തതിന് കാരണമെന്ന് ചിലർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

2011 ഒക്ടോബറിൽ യുപി‌എ സർക്കാർ ആരംഭിച്ച ഭരത് നെറ്റിന് ആദ്യം ദേശീയ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് അല്ലെങ്കിൽ NOFN എന്നാണ് പേരായിരുന്നു. സ്വകാര്യ ടെലികോം സേവന ദാതാക്കളുടെ വരുമാനത്തിൽ 5 ശതമാനം ലെവി വഴിയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് ഇതിന് ധനസഹായം നൽകുന്നത്. ഓരോ പഞ്ചായത്തിലേക്കും സംസ്ഥാന തലസ്ഥാനം, ജില്ലാ ആസ്ഥാനം, ബ്ലോക്കുകൾ എന്നിവയിൽ ലഭ്യമായ ഫൈബർ കണക്റ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം, അതുവഴി ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 69 ശതമാനം പേർക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകും.

Advertisment

ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ

രാജ്യത്തെ ഓരോ പൗരനും ആരോഗ്യ തിരിച്ചറിയൽ കാർഡ് ലഭിക്കും. ഡോക്ടറെ കാണുമ്പോഴും ഫാര്‍മസിയില്‍ പോകുമ്പോഴുമെല്ലാം തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ചെങ്കോട്ടയിൽ നടന്ന ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കു കീഴിൽ വരുന്ന ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പദ്ധതി അരോഗ്യ സേവനങ്ങളെ മികവുറ്റതാക്കാനും എല്ലാവർക്കും പ്രാപ്യമാക്കാനും സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഈ പദ്ധതിക്കു കീഴിൽ നൽകുന്ന തിരിച്ചറിയൽ കാർഡിൽ ഡോക്ടറുടെ കുറിപ്പടി, ഡയഗനോസ്റ്റിക് റിപ്പോർട്ടുകൾ, ഡിസ്ചാർജ് വിവരങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ മെഡിക്കൽ വിവരങ്ങളും ഉണ്ടാകും.

രോഗികൾക്ക് സ്വയം ആരോഗ്യ ഐഡി സൃഷ്ടിക്കാൻ കഴിയും, ഇതുവഴി അവരുടെ ഡാറ്റ ആശുപത്രികളിലും ഡോക്ടർമാരിലേക്കും ഡിജിറ്റലായി കൈമാറാൻ സാധിക്കും. സർക്കാർ പദ്ധതികളിൽ നിന്ന് വ്യക്തികൾ പ്രയോജനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അവരുടെ ഐഡി അവരുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള രോഗികളുടെ വിവരങ്ങളുടെ ഒരു കോപ്പി ഡോക്ടറുടെ കൈവശവും ഉണ്ടായിരിക്കും.

ആരോഗ്യ പരിപാലന രംഗത്തിന് മൊത്തത്തില്‍ ഉണര്‍വു നല്‍കുന്ന ഒന്നായിരിക്കും ഇതെന്നാണ് സർക്കാർ കരുതുന്നത്. സേവനം ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരതിന്റെ (പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന) ഭാഗമായി ആയിരിക്കും ഇത് അവതരിപ്പിക്കുക. ആദ്യം ചില സംസ്ഥാനങ്ങളിലായിരിക്കും ഇത് അവതരിപ്പിക്കുക. പിന്നീട് മറ്റ് സംസ്ഥാനങ്ങളലേക്ക് വ്യാപിപ്പിക്കും. ഇതിനായി 470 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്.

Digital India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: