scorecardresearch

വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ? ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണയോ ?

മയക്കുമരുന്ന് വേട്ടയുടെ പേര് പറഞ്ഞാണ് ആക്രമണമെങ്കിലും, ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ നിയന്ത്രണം കൈക്കലാക്കുകയാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

മയക്കുമരുന്ന് വേട്ടയുടെ പേര് പറഞ്ഞാണ് ആക്രമണമെങ്കിലും, ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ നിയന്ത്രണം കൈക്കലാക്കുകയാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

author-image
WebDesk
New Update
venzela attack

വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ?

വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ വൻ സ്‌ഫോടനങ്ങൾ. പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യോമാക്രമണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാരക്കാസിലെ സൈനിക മേഖലയായ ഫോർട്ട് ടിയുനയ്ക്ക് സമീപം പുകയും തീയും ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.

Advertisment

മയക്കുമരുന്ന് വേട്ടയുടെ മറവിൽ സൈനിക നടപടി

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായും ഭീകര സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് അമേരിക്കൻ സൈനിക നടപടി. മഡൂറോയെ ഒരു 'അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളി'യായാണ് വൈറ്റ് ഹൗസ് വിശേഷിപ്പിക്കുന്നത്.

Also Read: എപ്സ്റ്റീൻ ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?

മയക്കുമരുന്ന് കാർട്ടലുകൾക്കെതിരെ യുദ്ധം ചെയ്യാൻ ട്രംപിന് വിപുലമായ അധികാരം നൽകുന്ന നിയമനിർമ്മാണങ്ങൾ വാഷിംഗ്ടണിൽ നടന്നു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള സൈനിക നീക്കം ഉണ്ടായിരിക്കുന്നത്.

വെനസ്വേലയിലെ വൻ എണ്ണ നിക്ഷേപം

മയക്കുമരുന്ന് വേട്ടയുടെ പേര് പറഞ്ഞാണ് ആക്രമണമെങ്കിലും, ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ നിയന്ത്രണം കൈക്കലാക്കുകയാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മഡൂറോയെ ഭരണത്തിൽ നിന്ന് നീക്കി വാഷിംഗ്ടണിന് അനുകൂലമായ ഒരു സർക്കാരിനെ പ്രതിഷ്ഠിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. നിലവിൽ വെനസ്വേലൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ചൈനയെയും റഷ്യയെയും അവിടെ നിന്ന് ഒഴിവാക്കി അമേരിക്കൻ കമ്പനികൾക്ക് ആധിപത്യം ഉറപ്പിക്കുകയാണ് ഇതിന് പിന്നിലെ പ്രധാന താൽപ്പര്യം.

അമേരിക്കൻ ഇടപെടലുകളുടെ ചരിത്രം

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് പുതിയ കാര്യമല്ല. മൺറോ സിദ്ധാന്തത്തിന്റെ ഭാഗമായി ഈ മേഖലയെ തങ്ങളുടെ സ്വാധീന വലയത്തിൽ നിർത്താൻ യുഎസ് കാലാകാലങ്ങളായി ശ്രമിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ചിലി, ബ്രസീൽ, ക്യൂബ, നിക്കരാഗ്വ തുടങ്ങി പത്തോളം രാജ്യങ്ങളിൽ യുഎസ് ഭരണകൂടങ്ങൾ ഭരണമാറ്റത്തിനായി ഇടപെട്ടിട്ടുണ്ട്.

Also Read: തൊഴിലുറപ്പ് പദ്ധതി കൃഷിയെ തളർത്തുന്നുണ്ടോ? പുതിയ കണക്കുകൾ പറയുന്നത് എന്ത്?

തന്റെ ആദ്യ ഭരണകാലയളവിലും മഡൂറോയെ പുറത്താക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് യുവാൻ ഗൈ്വഡോയെ പ്രസിഡന്റായി അംഗീകരിക്കുകയും വെനസ്വേലയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. 2025 ജനുവരിയിൽ വീണ്ടും അധികാരമേറ്റതിന് പിന്നാലെ മഡൂറോയ്‌ക്കെതിരെയുള്ള നീക്കങ്ങൾ ട്രംപ് കൂടുതൽ കടുപ്പിച്ചു.

ആശങ്കയോടെ ജനങ്ങൾ

നിക്കോളാസ് മഡൂറോയുടെ ഭരണത്തിൻ കീഴിൽ വെനസ്വേല കടുത്ത സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും നേരിടുന്നുണ്ടെങ്കിലും, അമേരിക്കയുടെ സൈനിക ഇടപെടലിനെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. മഡൂറോ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നവർ പോലും, വിദേശ സൈനിക നടപടി രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കും കൂടുതൽ അസ്ഥിരതയിലേക്കും നയിക്കുമോ എന്ന് ഭയപ്പെടുന്നു.

Also Read: ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി

നിലവിൽ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയും ചൈനയും വെനസ്വേലയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇത് മേഖലയിൽ വൻ ശക്തികൾ തമ്മിലുള്ള ഒരു സൈനിക ഏറ്റുമുട്ടലിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് ലോകം.

Read More: അമേരിക്കൻ പഠനം ആശങ്കയിലോ? പ്രവേശനം പരിമിതപ്പെടുത്താൻ സർവകലാശാലകൾക്ക് നിർദേശം

Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: