scorecardresearch
Latest News

14 കാലുകള്‍, 1.6 അടി നീളം; സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നൊരു രാക്ഷസപ്പാറ്റ

തലയും കൂടിച്ചേര്‍ന്ന കണ്ണുകളുമാണ് ബാത്തിനോമസിനെ ഹോളിവുഡ് സിനിമയായ സ്റ്റാർ വാറിലെ ഡാര്‍ത്ത് വാഡറിനെ പോലെ തോന്നിപ്പിക്കുന്നത്

cockroach, rakasa cockroach, cockroaches india, indian ocean, indian ocean cockroaches, indian express news, Bathynomus raksasa, ബാത്തിണോമസ് രാക്ഷസന്‍, supergiant Bathynomus, ഭീമന്‍ ബാത്തിണോമസ്, cockroach of the sea, കടലിലെ പാറ്റ

സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നുമൊരു പാറ്റ വരുന്നു. വെറും പാറ്റയല്ല. രാക്ഷസ പാറ്റ. ‘സ്റ്റാര്‍ വാർ‌സ്’ സിനിമയിലെ ഇരുട്ടിന്റെ രാജാവ് ഡാര്‍ത്ത് വേഡറിന്റേത് പോലെ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്ന ജീവി.

ഹോളിവുഡ് സിനിമകളിലെ ദൃശ്യമല്ല പറഞ്ഞു വരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുമാണ് പുതിയൊരു ജീവിവര്‍ഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂരിന് സമീപം മനുഷ്യര്‍ കടന്നു ചെന്നിട്ടില്ലാത്ത സമുദ്രാന്തര്‍ ഭാഗങ്ങളില്‍ പര്യവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുടെ സംഘം 2018-ല്‍ ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ ജാവയുടെ തെക്കന്‍ തീരത്തിനടുത്ത് ഒരു ജീവിയെ കണ്ടെത്തി.

രണ്ട് വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഈ മാസമാദ്യം പുതിയൊരു ജീവി വര്‍ഗത്തെ കണ്ടെത്തിയതായി സംഘം സ്ഥിരീകരിച്ചത്. ‘ബാത്തിനോമസ് രാക്ഷസ’ എന്നാണ് പുതിയ ജീവിവര്‍ഗത്തിന്റെ പേര്. കണ്ടെത്തലുകള്‍ സൂകീസ് എന്ന ജൈവ വൈവിധ്യ ജേണലിന്റെ ജൂണ്‍ എട്ടിന് ഇറങ്ങിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

‘പേരിലെ രാക്ഷസ എന്നത് ഇന്തോനേഷ്യന്‍ ഭാഷയില്‍ നിന്നുള്ളതാണ്. അസാമാന്യ വലിപ്പമുള്ളത് എന്നാണ് അര്‍ത്ഥം.’ ഈ ജീവിയുടെ അസാധാരണ വലിപ്പത്തിനും കണ്ടെത്തലിലെ പ്രാധാന്യത്തിനും അനുസരിച്ചാണ് ഈ പേര് നല്‍കിയതെന്ന് ശാസ്ത്രജ്ഞരായ കോന്നി എം സിഡാബാലോക്, ഹെലന്‍ പി എസ് വോങ്, പീറ്റര്‍ കെ എല്‍ എന്‍ജി എന്നിവര്‍ പറയുന്നു.

ആഴക്കടലിനെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകളില്‍ പ്രധാനപ്പെട്ടതാണ് ഈ കണ്ടെത്തല്‍. ഈ പാറ്റ വരുമ്പോള്‍ അതിന്റെ മുഖം ഭീതിയുണര്‍ത്തും.

 

So how evil is the raksasa?: എത്രമാത്രം ഭീകരനാണ് ഈ രാക്ഷസന്‍?

ബാത്തിനോമസ് വര്‍ഗത്തില്‍പ്പെട്ട ഒരു ഭീമന്‍ ഐസോപോഡ് ആണ് ബാത്തിനോമസ് രാക്ഷസ. ഞണ്ടുകള്‍, വലിയ ചെമ്മീന്‍, ചെറിയ ചെമ്മീന്‍ തുടങ്ങിയ ജീവികളുമായി വിദൂര ബന്ധം ഇതിനുണ്ട്. പെസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാ സമുദ്രങ്ങളുടെ തണുപ്പേറിയ ആഴങ്ങളിലാണ് ഇവയുടെ വാസം.

കടലിലെ ഈ പാറ്റയ്ക്ക് 14 കാലുകളുണ്ട്. അതുപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഭക്ഷണം തേടി ഇഴയും. ഈ പാറ്റയുടെ തലയും കൂടിച്ചേര്‍ന്ന കണ്ണുകളുമാണ് ഡാര്‍ത്ത് വാഡറിനെ പോലെ തോന്നിപ്പിക്കുന്നത്.

50 സെന്റിമീറ്റര്‍ നീളമാണ് ബാത്തിനോമസ് രാക്ഷസനുള്ളത്. ഏതാണ്ട് 1.6 അടി. ഐസോപോഡ് വര്‍ഗത്തിലെ മറ്റു ജീവികള്‍ 33 സെന്റിമീറ്ററാണ് വളരുക. ഒരു അടി നീളം. 50 സെന്റിമീറ്റര്‍ നീളം വയ്ക്കുന്ന ഐസോപോഡുകളെ ഭീമാകാരന്‍ ആയിട്ടാണ് കണക്കാക്കുക. ഐസോപോഡുകളില്‍ ഈ രാക്ഷസനെ കവച്ചു വയ്ക്കുന്ന വലിപ്പമുള്ള ഏക വര്‍ഗം ബാത്തിണോമസ് ജൈജാന്റിസ് ആണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് സാധാരണ അവ കാണപ്പെടുന്നത്.

Who discovered the cockroach?: ആരാണ് ഈ പാറ്റയെ കണ്ടെത്തിയത്?

ഗവേഷകരും മറ്റു ജീവനക്കാരുമടങ്ങുന്ന 31 അംഗ സംഘത്തെ നയിച്ചത് സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയിലെ ലീ കോങ് ചിയാന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റര്‍ എന്‍ ജി ആണ്. നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിങ്കപ്പൂര്‍, ഇന്തോനേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ റിസര്‍ച്ച് സെന്റെര്‍ ഫോര്‍ ഓഷ്യനോഗ്രാഫി എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊജക്റ്റ്‌ നടത്തിയത്.

Using techniques ranging from trawling to dredging, they studied 63 sites over two weeks and returned with 12,000 of specimens from the deep sea, ranging from jellyfish, sponges, worms and molluscs to crabs, starfish, and urchins. The haul reportedly had 800 species, including 12 that were unknown to scientists.

ട്രോളിങ്, ഡ്രെഡ്ജിങ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 63 ഇടങ്ങളില്‍ രണ്ടാഴ്ച പഠനം നടത്തി. 12,000 സ്‌പെസിമെനുകള്‍ ആഴക്കടലില്‍നിന്നു ശേഖരിച്ചു. ജെല്ലിഫിഷ്, സ്‌പോഞ്ചുകള്‍, വിരകള്‍, മൊളുക്‌സ്, ഞണ്ട്, നക്ഷത്ര മത്സ്യം തുടങ്ങിയ ഇതിലുണ്ടായിരുന്നു. 800 വര്‍ഗങ്ങളെയാണ് ശേഖരിച്ചത്. അതില്‍ 12 എണ്ണത്തെ ശാസ്ത്രജ്ഞര്‍ക്ക് മുമ്പ് അറിവുണ്ടായിരുന്നില്ല.

Explained | Raksasa cockroach from the deep: the stuff nightmares are made of

കണ്ടെത്തലിന്റെ ശാസ്ത്രീയ പ്രാധ്യാനം എന്താണ്?

ഇതുവരെ അഞ്ച് ഭീമാകാരന്‍ വര്‍ഗങ്ങളെക്കുറിച്ചേ ശാസ്ത്ര സമൂഹത്തിന് അറിവുണ്ടായിരുന്നുള്ളൂ. അവയില്‍ രണ്ടെണ്ണം പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കിലാണ് കാണപ്പെടുന്നത്. ഇതാദ്യമായിട്ടാണ് ഇന്തോനേഷ്യയില്‍ ഈ വര്‍ഗത്തെ കണ്ടെത്തുന്നത്.

ഇന്തോ- പടിഞ്ഞാറന്‍ പെസിഫിക് മേഖലയില്‍ നിന്നും കണ്ടെത്തുന്ന ആറാമത്തെ ഭീമാകാരന്‍ വര്‍ഗമാണ് ബാത്തിനോമസ് രാക്ഷസ. അത് ഈ വര്‍ഗത്തിലെ ഏറ്റവും വലിയ വര്‍ഗങ്ങളില്‍ ഒന്നുമാണ്, ഗവേഷകര്‍ എഴുതി.

മനുഷ്യര്‍ക്ക് അറിയാവുന്ന ഭീമന്‍ ഐസോപോഡുകളുടെ എണ്ണം ഇതോടെ 20 ആയി വര്‍ദ്ധിച്ചു. ബാത്തിണോമസ് രാക്ഷസന്റെ രഹസ്യങ്ങള്‍ വെളിപ്പെടുന്നതോടെ സമുദ്രാന്തര്‍ഭാഗത്തെ കുറിച്ചുള്ള മനുഷ്യന്റെ അറിവും വര്‍ദ്ധിക്കും.

What does the raksasa eat? Can you eat them?: എന്താണ് രാക്ഷസന്‍ ഭക്ഷിക്കുന്നത്?

തിമിംഗലം, മീനുകള്‍ പോലെയുള്ള സമുദ്ര ജീവികളുടെ മൃതശരീരങ്ങളാണ് ബാത്തിനോമസ് രാക്ഷസന്‍ ഭക്ഷിക്കുന്നത്. എന്നാല്‍, ആഹാരം കഴിക്കാതെ ദീര്‍ഘകാലം ജീവിക്കും. ഇത് സാധാരണ പാറ്റകളുടേയും സ്വഭാവമാണ്.

സ്വന്തം കാര്യം നോക്കി നടക്കുന്ന രാക്ഷസന്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. സമുദ്രത്തിലെ മിക്ക വേട്ടക്കാര്‍ക്കും ഇവയെ താല്‍പര്യമില്ലാത്തതിനാല്‍ ധാരാളമായി ഈ ജീവിയെ സമുദ്രത്തില്‍ കാണാം.

കിഴക്കന്‍, തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ചില ഐസോപോഡുകളെ മനുഷ്യര്‍ ഭക്ഷിക്കാറുണ്ടെങ്കിലും രാക്ഷസനില്‍ മാസഭാഗം കുറവാണ്. കൂടാതെ, കട്ടിയേറിയെ തോടുമുണ്ട്. അതിനാല്‍ മനുഷ്യര്‍ കൊതിയൂറും വിഭവമായി കണക്കാന്‍ ഇടയില്ല.

Read in IE: Raksasa cockroach from the deep: the stuff nightmares are made of

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Bathynomus raksasa raksasa cockroach from the deep