scorecardresearch

സിബിൽ സ്‌കോറിന്റെ പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്: കേരള ഹൈക്കോടതി വിധിയിൽ പറയുന്നത് എന്ത്?

വിദ്യാഭ്യാസ വായ്പകളിൽ 2020 മുതലുള്ള കേരള ഹൈക്കോടതിയുടെ രണ്ട് വിധികളെയും കോടതി ഇതിനായി അവലംബമാക്കിയിരുന്നു. ഹൈക്കോടതി പറഞ്ഞകാര്യങ്ങൾ ഇങ്ങനെ

വിദ്യാഭ്യാസ വായ്പകളിൽ 2020 മുതലുള്ള കേരള ഹൈക്കോടതിയുടെ രണ്ട് വിധികളെയും കോടതി ഇതിനായി അവലംബമാക്കിയിരുന്നു. ഹൈക്കോടതി പറഞ്ഞകാര്യങ്ങൾ ഇങ്ങനെ

author-image
Khadija Khan
അപ്‌ഡേറ്റ് ചെയ്‌തു
New Update
students, education, ie malayalam

ഫയൽ ചിത്രം

വിദ്യാഭ്യാസ വായ്പാ അപേക്ഷ നിരസിക്കാൻ വിദ്യാർത്ഥിയുടെ ക്രെഡിറ്റ് സ്കോർ ഒരു ഘടകമാകില്ലെന്ന് കഴിഞ്ഞ ആഴ്ച കേരളാ ഹൈക്കോടതി വ്യക്തമാക്കി.

Advertisment

വിദ്യാർത്ഥികളുടെ സിബിലോ ക്രെഡിറ്റ് സ്‌കോറോ കുറവാണെന്ന പേരിൽ അവർക്കുള്ള വിദ്യാഭ്യാസ വായ്പ നിരസിക്കാൻ പാടില്ലാത്തതാണെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളെ "നാളത്തെ രാഷ്ട്ര നിർമ്മാതാക്കൾ" എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് ( സിബിൽ, CIBIL) സ്കോർ എന്നത് ഒരാളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ്, അതിൽ ഒരു നിശ്ചിത കാലയളവിൽ വായ്പ തരങ്ങളിലും ക്രെഡിറ്റ് സ്ഥാപനങ്ങളിലും ഉള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്മെന്റ് ചരിത്രം ഉൾപ്പെടുന്നു.

എന്താണ് കേസ്?

നോയൽ പോൾ ഫ്രെഡിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥിക്ക് ആവശ്യമായ 4,07,200 രൂപയുടെ വിദ്യാഭ്യാസ വായ്പ നിശ്ചിത സമയത്തിനുള്ളിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

Advertisment

മെയ് 31 ന് കോഴ്‌സ് പൂർത്തിയാക്കി ഒമാനിൽ ജോലിയും നേടിയ വിദ്യാർത്ഥിക്ക് ബാലൻസ് അനുകൂലമാണെന്ന് കണ്ടെത്തിയ കോടതി, ഹർജിക്കാരനായ വിദ്യാർത്ഥിയുടെ കോളജിന് വായ്പ അനുവദിച്ച് നൽകാൻ ബാങ്കിന് നിർദ്ദേശം നൽകി.

“വിദ്യാഭ്യാസ വായ്പയുടെ അപേക്ഷ പരിഗണിക്കുമ്പോൾ, ബാങ്കുകളിൽ നിന്ന് മാനുഷിക സമീപനം ആവശ്യമാണ്. വിദ്യാർത്ഥികളാണ് നാളെയുടെ രാഷ്ട്ര നിർമ്മാതാക്കൾ. ഭാവിയിൽ ഈ രാജ്യത്തെ നയിക്കേണ്ടത് അവരാണ്. വിദ്യാഭ്യാസ വായ്‌പ അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് സിബിൽ സ്‌കോർ കുറവായതിനാൽ, വിദ്യാഭ്യാസ വായ്പാ അപേക്ഷ ബാങ്ക് നിരസിക്കാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം,” കോടതി പറഞ്ഞു.

ഹർജി നൽകിയ സാഹചര്യത്തിൽ, വിദ്യാർത്ഥിക്ക് ജോലി വാഗ്ദാനം ലഭിച്ചുവെന്ന് നിരീക്ഷിച്ച കോടതി, “ബാങ്കുകൾക്ക് അമിത സാങ്കേതികത്വമാകാം, പക്ഷേ കോടതിക്ക് അടിസ്ഥാന യാഥാർത്ഥ്യങ്ങൾ അവഗണിക്കാനാവില്ല.”

കെഎം ജോർജ്ജും ബ്രാഞ്ച് മാനേജരും, പ്രണവ് എസ്ആർ ഉം ബ്രാഞ്ച് മാനേജരും എന്നിങ്ങനെ 2020-ലെ രണ്ട് കേരളാ ഹൈക്കോടതി വിധികളെയും ഈ കേസിൽ വിധി പറയുന്നതിനായി അവലംബിച്ചു.

കേരളാ ഹൈക്കോടതിയുടെ വിധികൾ എന്താണ് വ്യക്തമാക്കിയിരുന്നത്?

പിതാവിന്റെ ക്രെഡിറ്റ് സ്‌കോറിലെ കുറവിനെ അടിസ്ഥാനമാക്കി വിദ്യാർത്ഥിയുടെ വായ്പാ അപേക്ഷ നിരസിച്ചത് ഏകപക്ഷീയവും 2001 ഏപ്രിൽ 28-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സർക്കുലറിന്റെ ലംഘനവുമാണെന്ന് കെഎം ജോർജ്ജ് വേഴ്സസ് ബ്രാഞ്ച് മാനേജർ എന്ന കേസിൽ കോടതി പറഞ്ഞു.

ഈ കേസിൽ, വിദ്യാർത്ഥിയുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആദ്യ രണ്ട് സെമസ്റ്ററുകളിലെ ഫീസിന് വിദ്യാർത്ഥിക്ക് യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് നൽകിയപ്പോൾ, വിദ്യാർത്ഥിയുടെ കോഴ്സിന്റെ സാധ്യതയും ഭാവിയും അടിസ്ഥാനമാക്കി തിരിച്ചടവ് സാധ്യതകൾ വിലയിരുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും അതിന്റെ ഫലമായി പഠനം തുടരാനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

സാമ്പത്തിക സഹായത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ വിശകലനം ചെയ്തു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പാ പദ്ധതിയിൽ, "മികച്ച വിദ്യാർത്ഥി/നിക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ല എന്നതിനാൽ അതിനുള്ള അവസരം നഷ്ടപ്പെടാതിരിക്കുക എന്നതാണ് വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ലക്ഷ്യം" എന്ന കാര്യം പരിഗണിച്ച കോടതി ആ പശ്ചാത്തലത്തിൽ ബാങ്കിന്റെ നിലപാടിന്റെ കൃത്യത പരിശോധിക്കേണ്ടതുണ്ട് എന്ന് നിരീക്ഷിച്ചു.

അതുപോലെ, പ്രണവ് എസ് ആർ വേഴ്സസ് ബ്രാഞ്ച് മാനേജർ എന്ന കേസിൽ, ഹർജിക്കാരൻ ഒബിസി വിഭാഗത്തിൽപ്പെട്ടയാളും ബി.ടെക് പഠനം തുടരുന്നതിന് വിദ്യാഭ്യാസ വായ്പ തേടുകയും ചെയ്തയാളാണ്. “ഹർജിക്കാരന്റെ മാതാപിതാക്കളുടെ തൃപ്തികരമല്ലാത്ത ക്രെഡിറ്റ് സ്‌കോറുകൾ വിദ്യാഭ്യാസ വായ്പ നിരസിക്കുന്നതിന് ഒരു കാരണമായി കണക്കാക്കാനാവില്ല. അപേക്ഷകന്റെ വിദ്യാഭ്യാസത്തിനു ശേഷമുള്ള തിരിച്ചടവ് ശേഷി നിർണ്ണായക ഘടകമാകണം" എന്ന് കോടതി നിരീക്ഷിച്ചു.

എന്താണ് ആർ ബി ഐയുടെ സർക്കുലർ പറയുന്നത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർ ബി ഐ) 2001 ഏപ്രിൽ 28-ന്, സർക്കുലർ പുറത്തിറക്കി, അതിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) തയ്യാറാക്കിയ സമഗ്രമായ "മാതൃക വിദ്യാഭ്യാസ വായ്പാ പദ്ധതി"യാണ് എല്ലാ ബാങ്കുകളും അനുവർത്തിക്കേണ്ടത് എന്ന് പരാമർശിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ബാങ്കിങ് സംവിധാനത്തിൽ നിന്ന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, 2001-2002ലെ ബജറ്റിൽ ഇത് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ബാങ്കുകൾക്ക് വിശാലമായ മാർഗനിർദ്ദേശങ്ങൾ ഈ പദ്ധതി നൽകിയിട്ടുണ്ടെങ്കിലും, ബാങ്കുകൾ ഇത് നടപ്പിലാക്കുന്നതിൽ വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നത്.

ഇതിനെത്തുടർന്ന്, 2019 ജൂൺ 24 ന്, എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും 2001 ൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) രൂപീകരിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതി സ്വീകരിക്കാൻ ആർബിഐ നിർദ്ദേശിച്ചു.

Education Kerala High Court Loan Students Explained

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: