ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ പകുതിയോളവും ഇന്ത്യയില്‍; കാരണമെന്ത്?

ലോകത്ത് ഓരോ വര്‍ഷവും ഏകദേശം 54 ലക്ഷം പാമ്പുകടിയാണുണ്ടാകുന്നത്. 18 മുതല്‍ 27 ലക്ഷം കേസുകളില്‍ വിഷബാധയുണ്ടാകുന്നു

snakebites, snakebites india, snakebites deaths india, snakebites consequences, venomous snakes in India, snake varieties in India, indian express malayalam, ie malayalam

പാമ്പുകളെക്കുറിച്ച് ധാരാളം കെട്ടുകഥകളും ഐതീഹ്യങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. പാമ്പുകളെ ആരാധിക്കുന്നവർ ധാരാളം. എന്നാൽ 2000 നും 2019 നും ഇടയില്‍ രാജ്യത്ത് 12 ലക്ഷം പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പുകളെക്കുറിച്ചും പാമ്പുകടിയെക്കുറിച്ചുമുള്ള അവബോധത്തിന്റെയും അറിവിന്റെയും അഭാവം, പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലെ അഭാവം എടുത്തുകാണിക്കുകയാണ് മുംബൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ലബോറട്ടറിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്റ്റീവ് ഹെല്‍ത്തി(എന്‍ഐആര്‍ആര്‍എച്ച്)ന്റെയും മഹാരാഷ്ട്ര പൊതുജനാരോഗ്യ വകുപ്പിന്റെയും പുതിയ പഠനം.

പാമ്പുകടി അവഗണിക്കപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നം

പാമ്പുകടിയിലൂടെയുള്ള വിഷബാധയെ ഉയര്‍ന്ന മുന്‍ഗണന നല്‍കേണ്ട, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗമായി ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്. ലോകമെമ്പാടും ഓരോ വര്‍ഷവും ഏകദേശം 54 ലക്ഷം പാമ്പുകടിയാണുണ്ടാകുന്നത്. 18 മുതല്‍ 27 ലക്ഷം കേസുകളില്‍ വിഷബാധയുണ്ടാകുന്നു. ഓരോ വര്‍ഷവും 80,000 മുതല്‍ 1.4 ലക്ഷം പേര്‍ മരിക്കുമ്പോള്‍ ഇതിന്റെ മൂന്നിരട്ടി പേര്‍ക്കു അംഗവൈകല്യങ്ങളും സ്ഥിരമായ മറ്റു വൈകല്യങ്ങളും രേഖപ്പെടുത്തുന്നു. പാമ്പുകടിയേറ്റ മിക്കവരും (കൂടുതലും വികസ്വര രാജ്യങ്ങളില്‍നിന്നുള്ളവര്‍) അംഗവൈകല്യങ്ങള്‍, പേശികളും സന്ധികളും ചുരുങ്ങുക, അംഗച്‌ഛേദം, കാഴ്ച വൈകല്യം, വൃക്കസംബന്ധമായ സങ്കീര്‍ണതകള്‍, മാനസിക അസ്വസ്ഥത തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു.

അവബോധത്തിന്റെ അഭാവം

ലോകത്ത് ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ കേസുകള്‍ ഇന്ത്യയിലാണ്. ലോകത്തെ പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 50 ശതമാനത്തോളവും ഇന്ത്യയിലാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, വേട്ടക്കാര്‍, ഇടയന്മാര്‍, പാമ്പുകളെ രക്ഷിക്കുന്നവര്‍, ആദിവാസി, കുടിയേറ്റ ജനവിഭാഗങ്ങള്‍, വിദ്യാഭ്യാസ- ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ പരിമിതമായവര്‍ എന്നിവര്‍ പാമ്പുകടിയുടെ കാര്യത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളാണ്.

അവബോധത്തിന്റെ അഭാവം, പാമ്പുകടിയില്‍നിന്നു രക്ഷനേടുന്നതും പ്രഥമ ശുശ്രൂഷയും സംബന്ധിച്ച് സമൂഹത്തിലും പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരിലുമുള്ള അറിവിന്റെ അപര്യാപ്തത, സമൂഹത്തിലും പെരിഫറല്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാരിലും പ്രഥമശുശ്രൂഷ, ആന്റിവെനം സ്വീകരിക്കുന്നത് വൈകല്‍, പാമ്പുകടി കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ ലഭ്യതക്കുറവ് എന്നിവയാണു പാമ്പുകടി മരണങ്ങള്‍ കൂടുതലാകാന്‍ കാരണമാകുന്നതെന്ന് ഐസിഎംആര്‍-എന്‍ഐആര്‍ആര്‍എച്ച് മുന്‍ ഡയറക്ടറും ഐസിഎംആര്‍-എന്‍ഐആര്‍ആര്‍എച്ച് പാമ്പുകടി ഗവേഷണ പരിപാടികളുടെ കോര്‍ഡിനേറ്ററുമായ ഡോ. സ്മിത മഹാലെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Also Read: പാമ്പുകടിയേറ്റാല്‍ ഉടൻ ചെയ്യേണ്ടത് എന്ത്? ആന്റിവെനം ലഭ്യമായ ആശുപത്രികൾ ഏതൊക്കെ?

പാമ്പുകടിയേറ്റ് മരണങ്ങളും വൈകല്യങ്ങളും 2030 ഓടെ പകുതിയാക്കുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന രൂപരേഖ അവതരിപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന രൂപരേഖ അവതരിപ്പിക്കുന്നതിനു വളരെ മുമ്പുതന്നെ, മഹാരാഷ്ട്രയിലെ ഐസിഎംആര്‍-എന്‍ഐആര്‍ആര്‍എച്ച്, പൊതുജനാരോഗ്യ വകുപ്പ് എന്നിവയില്‍നിന്നുള്ള ഗവേഷകര്‍ 2013 മുതല്‍ സാമൂഹികാവബോധവും ആരോഗ്യ സംവിധാന ശേഷിയും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചു. ഇതുകൂടാതെ പാമ്പുകടി സംബന്ധിച്ച, ഐസിഎംആറിന്റെ ദേശീയ ദൗത്യ സംഘത്തിന്റെ ധനസഹായമുള്ള ദേശീയ പഠനത്തിലൂടെ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്നു.

സാമൂഹിക ഇടപെടല്‍: ദഹാനുവില്‍ മരണം 2017 ല്‍ 0.4 ശതമാനമായി കുറഞ്ഞു

ഉയര്‍ന്ന ആദിവാസി ജനസംഖ്യയുള്ള ബ്ലോക്കുകളിലൊന്നായ മഹാരാഷ്ട്രയിലെ പാല്‍ഘഡ് ജില്ലയിലെ ദഹാനുവില്‍ 2016 ജൂണ്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പഠനം നടത്തി. പാമ്പുകടിയെക്കുറിച്ചുള്ള അറിവും പ്രതിരോധവും, പ്രതിരോധം, പ്രഥമശുശ്രൂഷാ സമ്പ്രദായം, ചികിത്സയ്ക്കായി ആരോഗ്യസംവിധാനത്തിന്റെ പരിചരണം തേടുന്ന സമുദായ അംഗങ്ങളുടെ രീതി എന്നിവ വിലയിരുത്തുകയായിരുന്നു ലക്ഷ്യമമെന്നു പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും പഠനമെഴുതിയ ആളുമായ ഡോ. രാഹുല്‍ ഗജ്ഭിയേ പറഞ്ഞു. കൂടാതെ ദഹനുവിലെ പരമ്പരാഗത വിശ്വാസ രോഗശാന്തിക്കാര്‍, പാമ്പ് പിടുത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ കൈകാര്യ രീതികളും മനസിലാക്കാന്‍ ശ്രമിച്ചു.

തുടക്കത്തില്‍, ദെഹാനുവിലെ മോഡല്‍ റൂറല്‍ ഹെല്‍ത്ത് റിസര്‍ച്ചി(എംആര്‍എച്ച്ആര്‍യു)ന്റെ ഗവേഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പഠനം ആരംഭിച്ചത്. പാമ്പുകടിയെക്കുറിച്ചുള്ള പൈലറ്റ് പഠനത്തെ അടിസ്ഥാനമാക്കി, ഐസിഎംആറിന്റെ എപിഡമോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷനായ ട്രൈബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഫോറമാണ് പഠനത്തിന് ധനസഹായം നല്‍കിയത്.

Also Read: മഴവില്ലഴക്; അപൂര്‍വ ഇനം ഷീല്‍ഡ് ടെയില്‍ പാമ്പിനെ കണ്ടെത്തി

ഒരു ലക്ഷം പേരില്‍ 216 എന്ന നിരക്കിലാണ് 2013ല്‍ ദഹാനു ബ്ലോക്കില്‍ പാമ്പുകടിയേറ്റ സംഭവങ്ങള്‍. 2014 ല്‍ 264, 2015 ല്‍ 338 എന്നിങ്ങനെയാണ് നിരക്ക്. 2013 ല്‍ 870, 2014 ല്‍ 1060, 2015 ല്‍ 1360 എന്നിങ്ങനെയാണ് ദഹാനു ബ്ലോക്കിലെ മൊത്തം പാമ്പുകടിയേറ്റ കേസുകള്‍. 4.4 ശതമാനമായിരുന്നു 2014 ലെ മരണനിരക്ക്. സാമൂഹിക മെഡിക്കല്‍ ഓഫീസര്‍മാരുടെയും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെയും പരിശീലനം എന്നിവയിലൂടെ മരണനിരക്ക് 2017 ല്‍ 0.4 ശതമാനമായി കുറഞ്ഞു.

പാമ്പെന്ന ദൈവം, തെറ്റായ ചികിത്സാ രീതി

അപര്യാപ്തമായ അറിവ്, തെറ്റായ ധാരണകള്‍, പാമ്പുകടി തടയുന്നതിനും കൈകാര്യം ചെയ്യുന്നതിലും ദഹാനുവിലെ ആദിവാസി സമൂഹത്തിലുള്ള തെളിയിക്കപ്പെടാത്ത രീതികളുടെ ഉപയോഗം എന്നിവ വ്യക്തമാക്കുന്നതായി പഠനത്തിന്റെ സഹ രചയിതാവും പാമ്പുകടി കൈകാര്യം സംബന്ധിച്ച അന്താരാഷ്ട്ര വിദഗ്ധനുമായ ഡോ.ഹിമ്മത്രാവു ബാവാകസ്‌കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വിഷമുള്ള പാമ്പുകളെയും പാമ്പുകടിയെയും തിരിച്ചറിയുന്നതില്‍ തെറ്റായ ധാരണകളുണ്ടായിരുന്നു. സര്‍പ്പദൈവത്തിലുള്ള വിശ്വാസം, വിഷത്തിന്റെ പാര്‍ശ്വഫലം കുറയ്ക്കാനുള്ള പുളിങ്കുരുവിന്റെയോ കാന്തത്തിന്റെയോ കഴിവ് എന്നിവ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില അന്ധവിശ്വാസങ്ങളാണ്.

Also Read: കയറില്‍ തൂങ്ങിയൊരു രക്ഷാപ്രർത്തനം, ദേഹത്ത് ചുറ്റി പാമ്പ്; തലയില്‍ കൈവച്ച് സോഷ്യല്‍ മീഡിയ

ദഹാനു ബ്ലോക്കിലെ 40 ശതമാനം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ശംഖുവരയന്‍ (വെള്ളിക്കെട്ടന്‍) പാമ്പിന്റെ കടിയേറ്റതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചേനത്തണ്ടന്‍ അണലിയുടെ കടി മൂലമുള്ള വൃക്കസംബന്ധമായ സങ്കീര്‍ണതകളെക്കുറിച്ചും കൃത്യമായ അറിവില്ലെന്ന് പഠനത്തിന്റെ പ്രധാന എഴുത്തുകാരായ ഡോ. ഇട്ട കൃഷ്ണ ചൈതന്യയും ഡോ.ദീപക് അബ്നാവെയും പറഞ്ഞു.

”പാമ്പുകടിയേറ്റവര്‍ക്ക് കഴിക്കാന്‍ ഞങ്ങള്‍ പച്ചമുളക് അല്ലെങ്കില്‍ മുളക് പൊടി, ഉപ്പ്, പഞ്ചസാര എന്നിവ നല്‍കും. അവര്‍ക്ക് രുചി തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അത് വിഷമില്ലാത്ത കടിയാണ്. രുചി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അത് വിഷമുള്ള കടിയാണ്”ഒരു സ്ത്രീയെ ഉദ്ധരിച്ച് പഠനത്തില്‍ പെറയുന്നു. ”കടിയേറ്റയാള്‍ക്ക് അഞ്ച് ചുവടുകള്‍ പോലും നടക്കാന്‍ കഴിയുന്നില്ലെങ്കി,െ മരണം ഉടന്‍ സംഭവിച്ചാല്‍ അത് വിഷമുള്ള പാമ്പായി കണക്കാക്കും,”മറ്റൊരാള്‍ പറഞ്ഞു.

ഗര്‍ഭിണികളുടെ നേരിട്ടുള്ള നോട്ടമുണ്ടായാല്‍ പാമ്പുകള്‍ അന്ധരാകുമെന്നു ചിലര്‍ പറഞ്ഞതായി പറയുന്ന പഠനം പൊതുജനാരോഗ്യ വകുപ്പുകളുടെ പരിശീലന സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയില്‍ പാമ്പുകടി കൈകാര്യം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

Also Read: ‘ഒറ്റ ഓട്ടമോടി കാറി നാട്ടുകാരെ വിളിച്ചു’; മറിയത്തിന്റെ വൈറലായ പാമ്പുകഥ

മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അവരുടെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍ബന്ധിത ഹ്രസ്വകാല പരിശീലനവും സംസ്ഥാന ആരോഗ്യ സേവനങ്ങളില്‍ ചേരുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായും ഇത് ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ പാമ്പുകടിയേറ്റാല്‍ ഉണ്ടാകുന്ന മരണവും രോഗാവസ്ഥയും കുറയ്ക്കുന്നതിനുള്ള സാമൂഹിക ബോധവല്‍ക്കരണം, പാമ്പുകടി മൂലമുള്ള മരണവും ഗുരുതരമായ രോഗാവസ്ഥയും കുറയ്ക്കുന്നതിന് ആരോഗ്യ പരിപാലന സൗകര്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയും പഠനം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: At 1 2 million india has highest number of snakebites in the world heres why its dangerous

Next Story
India-UAE Flight News: യുഎഇയിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്ര: ഇളവുകൾ സഹായകമാവുന്നത് ഇങ്ങനെയാണ്India-UAE Flight News, UAE travel update Abu Dhabi, UAE travel update quarantine, UAE travel update Ras Al Khaimah, UAE travel update Ras Al Khaimah quarantine, UAE travel update Sharjah, UAE travel update Dubai, UAE travel update Sharjah, India-UAE flight service, UAE Flights From India, india to uae flight news today, india to uae flight news latest, indian express malayalam, ഇന്ത്യ-യുഎഇ, യുഎഇ, india international travel, india international travel news, india international travel latest news, India US air travel guidelines, India air travel rules, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express