ലക്ഷണങ്ങളില്ലാത്ത കോവിഡ്-19 രോഗ വ്യാപനം വളരെ അപൂര്‍വം ആണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) സാങ്കേതിക മേധാവി മരിയ വാന്‍ കെര്‍ഖോവെ തിങ്കളാഴ്ച്ച അവകാശപ്പെട്ടു. ലോകമെമ്പാടു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന സാമൂഹ്യ മാധ്യമത്തിലൂടെ സംവാദം നടത്തി. അതില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ്-19-ഉം പടരുമെന്ന് അവര്‍ വ്യക്തമാക്കി. ചില പഠനങ്ങള്‍ അനുസരിച്ച് അത്തരത്തിലുള്ള സംഭവങ്ങൡ രോഗ വ്യാപനം 40 ശതമാനം വരെ ഉയര്‍ന്നതാണ്.
കോവിഡ്-19 മഹാമാരിയില്‍ ലക്ഷണമില്ലാതെ രോഗം പടരുന്നത് പ്രധാന ഘടകമാകുന്നത് എങ്ങനെ തെളിവുകള്‍ എന്താണ്
ലക്ഷണമില്ലാതെ രോഗം പടരുകയെന്നാൽ എന്താണ്?
കോവിഡ്-19-ന്റെ രോഗ ലക്ഷണങ്ങളായ പനി, ദേഹം വേദന, ചുമ തുടങ്ങിയവ ഇല്ലാത്ത ഒരു വ്യക്തിയില്‍ നിന്നും കൊറോണവൈറസ് മറ്റൊരാളിലേക്ക് പകരുന്നതിനെയാണ് ലക്ഷണങ്ങളില്ലാത്ത വ്യാപനം എന്ന് പറയുന്നത്.
Read Also: ബസ് ചാർജ് വർധിക്കില്ല; മുൻ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്‌തു
വൈറസിന്റെ ഉയര്‍ന്ന വ്യാപനശേഷി കാരണം ഇത് പ്രധാനമാണ്. ലോകാരോഗ്യ സംഘടന തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നത് പോലെ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നുമുള്ള വ്യാപനം അപൂര്‍വമാണെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നത് കുറയും. അത്തരം സാഹചര്യത്തില്‍, ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ മാത്രം വൈറസിന്റെ വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കണം. കൂടാതെ, ലക്ഷണമുള്ള വ്യക്തി സ്വയം ഐസോലേഷനിലേക്ക് പോകുന്നതിലൂടെ വൈറസിനെ തടയുന്നത് എളുപ്പമാകും.
ലക്ഷണമില്ലാത്ത വ്യാപനം എത്രമാത്രം സാധ്യമാണ്?
കണക്കുകള്‍ വ്യത്യസ്തമാണ്. എന്നാല്‍, അത് സംഭവിക്കുമെന്ന് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നു. ഏപ്രില്‍ 15-ന് നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ചൈനയിലെ ഒരു പഠനം അനുസരിച്ച് 44 ശതമാനം കേസുകള്‍ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും പകര്‍ന്നതാണ്. ഗുവാന്‍ഷു എയ്ത്ത് പ്യൂപ്പിള്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 94 കോവിഡ്-19 രോഗികളെയാണ് പഠന വിധേയമാക്കിയത്.
ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗവ്യാപനത്തെ കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മരിയ പറഞ്ഞു. മരിയ തന്റെ നിലപാട് മാറ്റുകയും ചെയ്തു. ലക്ഷണമില്ലാത്ത കേസുകളില്‍ നിന്നുള്ള വ്യാപനത്തെ കുറിച്ച് രണ്ട് മൂന്ന് പഠനങ്ങളുണ്ട്. അതില്‍ നിന്നും മനസ്സിലാക്കിയത് വ്യാപനം ഇല്ലെന്നാണ്. ഈ വിഷയത്തിലെ പഠനങ്ങളുടെ എണ്ണവുമായി നോക്കുമ്പോള്‍ ഈ പഠനങ്ങള്‍ ചെറുതാണ്. ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ വളരെ അപൂര്‍വം എന്ന വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചു. അത് തെറ്റിദ്ധാരണ പരത്തി. ലക്ഷണമില്ലാത്ത വ്യാപനത്തെ കുറിച്ചുള്ള മോഡലിങ് പഠനത്തില്‍ 40 ശതമാനം വരെ വ്യാപനം നടക്കുന്നുണ്ട്. ഈ പഠനം ഞാന്‍ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നില്ല, അവര്‍ പറഞ്ഞു.
ലക്ഷണമില്ലാത്ത വ്യാപനം ഇന്ത്യയില്‍
രാജ്യത്തെ ലക്ഷണമില്ലാത്ത വ്യാപനത്തിന്റെ വ്യാപ്തിയെ കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യത്യസ്തമായ കണക്കുകളാണ് നല്‍കുന്നത്. ഏപ്രിലില്‍ ഐസിഎംആര്‍ തലവന്‍ ഡോ ആര്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞത് രാജ്യത്തെ കോവിഡ്-19 രോഗികളില്‍ 69 ശമതാനം കേസുകളും ലക്ഷണമില്ലാത്തത് എന്നാണ്. എന്നാല്‍, ഏപ്രില്‍ 30-ലെ ഐസിഎംആറിന്റെ ഒരു പഠനം അനുസരിച്ച് മൊത്തം 40,184 രോഗികളില്‍ 28 ശതമാം പേരാണ് ലക്ഷണങ്ങളില്ലാത്തവര്‍ എന്ന് കണ്ടെത്തി. രണ്ടാമത്തെ കണക്ക് ലോകാരോഗ്യ സംഘടനയുടെ കണക്കുകളുമായി യോജിക്കുന്നതാണ്.
Read Also: തുടർച്ചയായി മാസ്‌ക് ധരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമോ? വസ്‌തുത അറിയാം
പൊതുവില്‍, കോവിഡ്-19 ലക്ഷണങ്ങളില്ലാത്ത രോഗികള്‍ യുവാക്കളും മരണകാരണമായ രോഗങ്ങള്‍ ഇല്ലാത്തവരുമാണ്.
എങ്ങനെയാണ് ലക്ഷണങ്ങളിലാത്ത രോഗി വൈറസ് വ്യാപനം നടത്തുന്നത്
കൊറോണവൈറസ് വസിക്കുന്നത് ശ്വാസകോശ നാളിയുടെ മുകള്‍ ഭാഗത്താണ്. അതിനാല്‍ മനുഷ്യ ശരീരത്തിലെ ദ്രാവക തുള്ളികളിലൂടെ വൈറസിന് ഒരു പ്രതലത്തിലേക്കും അവിടെ നിന്നും മറ്റൊരാളിലേക്കും സഞ്ചരിക്കാന്‍ എളുപ്പമാണ്.
സാധാരണയായി, രോഗ ലക്ഷണമുള്ളവരിലെ വ്യാപന രീതി വ്യക്തമാണ്. ചുമയും മൂക്ക് ചീറ്റലും. എന്നാല്‍, ലക്ഷണമില്ലാത്ത രോഗി പാടുമ്പോഴോ, ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ അതിയായി ശ്വാസം എടുക്കുമ്പോഴോ തൊട്ടടുത്ത് നില്‍ക്കുന്ന ആളിനോട് ഉച്ചത്തില്‍ സംസാരിക്കുമ്പോഴോ രോഗം പടരാം. അടിസ്ഥാനപരമായി, ശക്തമായി വായു പുറത്തേക്ക് വിടുന്ന ഏത് സാഹര്യത്തിലും ദ്രാവകത്തുള്ളിയിലൂടെയുള്ള വ്യാപനം സംഭവിക്കും, ലോകാരോഗ്യ സംഘടനയുടെ അടിയന്തര രോഗ പദ്ധതിയുടെ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറായ മൈക്കേല്‍ റയാന്‍ പറയുന്നു.
ലക്ഷണമില്ലാത്ത രോഗി വൈറസ് വ്യാപനം നടത്തുമെങ്കില്‍ എങ്ങനെ ഒരാള്‍ക്ക് സുരക്ഷിതമായിരിക്കാം
എല്ലാവരും മാസ്‌ക് ധരിക്കുന്നത് തുടക്കത്തില്‍ നല്ലതാണ്. താന്‍ രോഗബാധിതനാണോയെന്ന് അറിയാത്ത ഒരാള്‍ അബദ്ധത്തില്‍ രോഗം പടര്‍ത്തുന്നത് ഇതിലൂടെ തടയാം. ഏതൊരു വ്യക്തിയില്‍നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുന്നത് പ്രധാനമാണ്. വീട്ടില്‍ മുതിര്‍ന്ന വ്യക്തികള്‍ ഉണ്ടെങ്കില്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. അത് സാധ്യമല്ലെങ്കില്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഷര്‍ട്ടിന്റെ കൈകള്‍ കൊണ്ട് മറയ്ക്കുക. ശാരീരിക അകലം പാലിക്കാന്‍ സാധിക്കാത്ത രോഗ ബാധിത പ്രദേശങ്ങളില്‍ ഫാബ്രിക് മാസ്‌ക് ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളും അടഞ്ഞ മുറികളിലും ഇത് പ്രായോഗികമാണ്.
Read in English: Asymptomatic transmission of Covid-19: why it matters, where evidence stands