കോവിഡ് 19നു കാരണമാകുന്ന വൈറസായ സാര്‍സ്- കോവ്-2ന്റെ പുനരുല്‍പ്പാദനത്തില്‍ നിര്‍ണായകമായ പ്രോട്ടീനിനെ പ്രതിരോധിക്കാന്‍ ആസ്ത്മ, അലര്‍ജി ചികിത്സയ്ക്കായി വ്യാപകമായി ലഭ്യമായ മരുന്നിനു കഴിയുമെന്നു പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ ഐ എസ്സി ) ഗവേഷകര്‍ നടത്തിയ പഠനം ‘ഇലൈഫ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മരുന്ന്
ശ്വാസം മുട്ടല്‍, ശ്വസനസംബന്ധമായ പ്രയാസം, നെഞ്ചിലെ മുറുക്കം, ആസ്ത്മ മൂലമുണ്ടാകുന്ന ചുമ എന്നിവ തടയാന്‍ നല്‍കുന്ന വായിലൂടെ നല്‍കുന്ന മരുന്നാണ് മോണ്ടെലുകാസ്റ്റ്. വ്യായാമ വേളയിലെ ശ്വസനസംബന്ധമായ ബുദ്ധിമുട്ട് തടയാനും ഈ മരുന്ന് ഉപയോഗിക്കുന്നതായി യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു.
”ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മോണ്ടെലുകാസ്റ്റ് വിവിധ ബ്രാന്‍ഡ് പേരുകളില്‍ ഫാര്‍മസികളില്‍ ലഭ്യമാണ്. ഗുളിക രൂപത്തിലും സിറപ്പായും (കുട്ടികള്‍ക്ക്) എളുപ്പം ലഭ്യമാകുന്ന മരുന്നാണിത്,” ഐ ഐ എസ്‌സി അസിസ്റ്റന്റ് പ്രൊഫസര്‍ തന്‍വീര്‍ ഹുസൈന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ആസ്ത്മ രോഗികളില്‍ ശ്വസനം എളുപ്പമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു കാരണം ചില ഡോക്ടര്‍മാര്‍ കോവിഡ് -19 രോഗികളെ ചികിത്സിക്കാന്‍ മോണ്ടെലുകാസ്റ്റ് ഉപയോഗിക്കുന്നതായും തന്‍വീര്‍ ഹുസൈന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ പഠനത്തിലൂടെ കണ്ടെത്തിയ ആന്റിവൈറല്‍ പ്രവര്‍ത്തനം ഈ മരുന്നിന് ഉണ്ടെന്ന് നേരത്തെ അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്റിവൈറല്‍ പ്രവര്‍ത്തനം
മനുഷ്യകോശത്തെ ബാധിക്കുമ്പോള്‍, കൊറോണ വൈറസ് എന്‍എസ്പി1 എന്ന പ്രോട്ടീന്‍ പുറത്തുവിടുന്നു. ഇത് അതിന്റെ പുനരുല്‍പ്പാദനത്തില്‍ പ്രധാനമാണ്. റൈബോസോം എന്ന് വിളിക്കപ്പെടുന്ന അതിഥി കോശത്തിന്റെ പ്രോട്ടീന്‍ നിര്‍മാണ സംവിധാനവുമായി വൈറല്‍ പ്രോട്ടീന്‍ ബന്ധിപ്പിക്കപ്പെടുന്നു. ”റൈബോസോമിനെ പ്രതിരോധിച്ചാല്‍ വൈറല്‍ അണുബാധയ്ക്കെതിരെ പോരാടുന്നതിന് ആവശ്യമായ പ്രോട്ടീനുകള്‍ സമന്വയിപ്പിക്കാന്‍ അതിഥി കോശത്തിനു കഴിയില്ല. ഇത് വൈറല്‍ അണുബാധ സ്ഥാപിക്കാന്‍ സഹായിക്കുന്നു,”ഹുസൈന്‍ പറഞ്ഞു.
അതിനാല്‍, എന്‍എസ്പി 1 ലക്ഷ്യമിടുന്നത്, വൈറസ് വരുത്തുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കും. മോണ്ടെലുകാസ്റ്റ് എന്‍സ്പി 1 മായി ശക്തമായി ബന്ധിപ്പിക്കുകയും റൈബോസോമിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നതായി ഐ ഐ എസ്സി ഗവേഷകര്‍ കണ്ടെത്തി.
മറ്റു വൈറല്‍ പ്രോട്ടീനുകള്‍ക്ക്, തീര്‍ച്ചയായും, അതിഥി കോശത്തിന്റെ മറ്റെവിടെയെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. ”എങ്കിലും, വൈറല്‍ എന്‍എസ്പി 1 തടയുന്നത് വൈറല്‍ അണുബാധയ്ക്കെതിരെ പോരാടുന്നതിന് രോഗപ്രതിരോധ ശേഷിയുള്ള പ്രോട്ടീനുകളെ സമന്വയിപ്പിക്കാന്‍ അതിഥി കോശങ്ങളെ അനുവദിക്കുന്നു,” തന്‍വീര്‍ ഹുസൈന്‍ പറഞ്ഞു.
മറ്റു വൈറല്‍ പ്രോട്ടീനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍എസ്പി1 ന്റെ ജനിതക വ്യതിയാന നിരക്ക് വളരെ കുറവാണ്. അതായത് ആവിര്‍ഭവിക്കുന്ന ഏത് വൈറസ് വകഭേദത്തിലും എന്‍എസ്പി1 വലിയ മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലയെ ലക്ഷ്യമിടുന്ന മരുന്നുകള്‍ അത്തരം എല്ലാ വകഭേദങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് തന്‍വീര്‍ പറഞ്ഞു.
മരുന്നിന്റെ കഴിവ് തിരിച്ചറിഞ്ഞത് എങ്ങനെ?
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച 1,600-ലധികം മരുന്നുകള്‍ പരിശോധിക്കാന്‍ ഗവേഷകര്‍ ആദ്യം കമ്പ്യൂട്ടേഷണല്‍ മോഡലിങ് ഉപയോഗിച്ചു. ”ഒരു പുതിയ തന്മാത്ര രോഗികള്‍ക്കു നിര്‍ദേശിക്കപ്പെടുന്നതിനു മുമ്പ് എല്ലാ ഘട്ട പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാകാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരും. അതിനാല്‍ ഞങ്ങള്‍ യുഎസ്എഫ്ഡിഎ അംഗീകൃത മരുന്നുകളില്‍നിന്ന് അനുയോജ്യമായത് തിരയുന്നു,” തന്‍വീര്‍ പറഞ്ഞു.
പറഞ്ഞു.
എന്‍എസ്പി 1 മായി ബന്ധിപ്പിക്കുന്ന ഒരു ഡസന്‍ മരുന്നുകള്‍ ഗവേഷകര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവയില്‍ മോണ്ടെലുകാസ്റ്റും എച്ച്‌ഐവി പ്രതിരോധ മരുന്നായ സാക്വിനാവിറും ഉള്‍പ്പെട്ടു. എന്‍സ്പി 1ന്റെ പ്രോട്ടീന്‍ സമന്വയത്തിന്റെ തടസം മറികടക്കാന്‍ രക്ഷിക്കാന്‍ മോണ്ടെലുകാസ്റ്റിനു മാത്രമേ കഴിയൂയെന്ന് കള്‍ച്ചര്‍ ചെയ്ത മനുഷ്യ കോശങ്ങളിലെ ലാബ് പരിശോധനകള്‍ തെളിയിച്ചു.
Also Read: രാജ്യം നാലാം തരംഗത്തിലേക്ക് അടുക്കുന്നു? കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണമിതാണ്