ജൂലൈ 24-ന് ഒരു ഭീമന്‍ ഛിന്ന ഗ്രഹം ഭൂമിയെ കടന്നു പോകുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്‌ട്രോയ്ജ് 2020 എന്‍ഡി എന്ന് പേരുള്ള ഈ ഛിന്ന ഗ്രഹത്തിന് 170 മീറ്റര്‍ നീളമുണ്ട്. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഈ ഛിന്ന ഗ്രഹം നമ്മുടെ ഗ്രഹത്തിന്റെ 0.034 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌സ് (5,086,328 കിലോമീറ്റര്‍) അടുത്ത് കൂടിയാണ് കടന്നു പോകുന്നത്. ഈ ദൂരം ഭൂമിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള പരിധിയാണ്.
ഭീഷണിയാകാന്‍ സാധ്യതയുള്ള ഛിന്ന ഗ്രഹങ്ങള്‍
ഭൂമിക്ക് ഭീഷണിയാകും വിധത്തില്‍ അടുത്ത് എത്തുന്ന ഛിന്ന ഗ്രഹങ്ങളെയാണ് ഈ വിഭാഗത്തില്‍ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 0.05 എയുവില്‍ താഴെ ദൂരത്തില്‍ യാത്ര ചെയ്യുന്ന എല്ലാ ഛിന്ന ഗ്രഹങ്ങളും ഇതില്‍പ്പെടുന്നു.
മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം അവയെ ഭൂമിക്ക് അടുത്തേക്ക് തട്ടി വിടാം. അതിനാല്‍ അവയെ ഭൂമിക്ക് അടുത്ത് വരുന്ന വസ്തുക്കളായിട്ടാണ് നാസ വര്‍ഗീകരിച്ചിരിക്കുന്നത്. എങ്കിലും, ഈ ഗണത്തില്‍ വരുന്ന ഛിന്ന ഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിക്കണമെന്നില്ല.
Read Also: തണുപ്പ് കാലത്തെ കോവിഡ്-19 വ്യാപനം; സാമൂഹിക അകലം ആറടി മതിയോ?
അത്തരമൊരു ഭീഷണി ഉണ്ടെന്ന് മാത്രമേ അര്‍ത്ഥമുള്ളൂവെന്ന് നാസ പറയുന്നു. അവയെ നിരീക്ഷിക്കുകയും അവയുടെ ഭ്രമണപഥത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ഭൂമിയോട് അടുത്ത് വരാനുള്ള സാധ്യതയേയും ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയേയും പ്രവചിക്കാം, നാസ പറയുന്നു.
ഭൂമിക്ക് അടുത്ത് വരുന്ന വസ്തുക്കളെ കുറിച്ചുള്ള പഠനം
മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം വികര്‍ഷിച്ച് വാല്‍നക്ഷത്രങ്ങളേയും ഛിന്നഗ്രഹങ്ങളേയും ഭൂമിയുടെ സമീപത്തേക്ക് വിടാന്‍ സാധ്യതയുണ്ട്. ഐസ്, പൊടിപടലങ്ങള്‍ തുടങ്ങിയവ കൊണ്ടാണ് ഇവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സൂര്യനെ ചുറ്റുന്ന അവ ചിലപ്പോള്‍ ഭൂമിയുടെ സമീപത്തേക്കും വരും. അവ വരുന്ന കാലവും ദൂരവും നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഓബ്ജക്റ്റ് സ്റ്റി (സി എന്‍ ഈ ഒ എസ്) ആണ് കണ്ടെത്തുന്നത്. കൂടാതെ, ഭൂമിയോട് എത്ര അടുത്ത് വരുമെന്നും ഈ സ്ഥാപനം കണ്ടെത്തും.
ഭീഷണിയുടെ തോത്
ഒരു മീറ്ററില്‍ അധികം വ്യാസമുള്ള ഒരു ബില്ല്യണ്‍ ഛിന്ന ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ദി പ്ലാനറ്ററി സൊസൈറ്റി പറയുന്നത്. 30 മീറ്ററില്‍ അധികം വലിപ്പമുള്ളവ ഭൂമിക്ക് ഗണ്യമായ നാശം വരുത്താന്‍ കഴിയും. ഓരോ വര്‍ഷവും 30 ഓളം ചെറിയ ഛിന്ന ഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. എന്നാല്‍, ഭൂതലത്തില്‍ അവ കാര്യമായ നാശനഷ്ടം വരുത്തുന്നില്ല.
Read Also: 14 കാലുകള്‍, 1.6 അടി നീളം; സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നൊരു രാക്ഷസപ്പാറ്റ
ഭൂമിക്ക് അടുത്തേക്ക് വരുന്ന വസ്തുക്കളെ കുറിച്ച് പഠിക്കാനുള്ള നാസയുടെ പദ്ധതി 140 മീറ്ററോ അതിനേക്കാള്‍ വലിപ്പമുള്ളതോ (ഒരു ചെറിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുത്) ആയ 90 ശതമാനത്തോളം വസ്തുക്കളുടേയും സ്വഭാവം പഠിച്ചിട്ടുണ്ട്. അവയ്ക്ക് ഭൂമിയില്‍ ഉയര്‍ന്ന തോതിലെ നാശനഷ്ടം ഉണ്ടാക്കാന്‍ സാധിക്കും. എന്നിരുന്നാലും, അടുത്ത നൂറു വര്‍ഷത്തേയ്ക്ക് 140-ല്‍ അധികം വലിപ്പമുള്ള വസ്തുക്കള്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയില്ല.
ഛിന്ന ഗ്രഹങ്ങളെ വഴി തിരിച്ച് വിടാന്‍ സാധിക്കുമോ?
ഇത്തരം ഭീഷണികളെ ഒഴിവാക്കാന്‍ ശാസ്ത്രജ്ഞര്‍ വ്യത്യസ്തങ്ങളായ വഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂമിയിലെത്തും മുമ്പ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുക, ഒരു ബഹുരാകാശ വാഹനം ഉപയോഗിച്ച് കൂട്ടിയിടിപ്പിച്ച് വഴി മാറ്റി വിടുക എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളുണ്ട്.
ഈ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നിന്റെ പണിപ്പുരയിലാണ് നാസ. ആസ്റ്ററോയ്ഡ് ഇംപാക്ട് ആന്‍ഡ് ഡിഫ്‌ളക്ഷന്‍ അസെസ്‌മെന്റ് (അഐഡിഎ) അഥവ ഐഡ. നാസയുടെ ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡിഎആര്‍ടി) ദൗത്യവും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഈസ) ഹീരയും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. ഭൂമിക്ക് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഡിഡിമോസ് എന്ന ഛിന്ന ഗ്രഹമാണ് ഐഡയുടെ ലക്ഷ്യം.
2018-ല്‍ നാസ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഡിഎആര്‍ടിയുടെ നിര്‍മ്മാണം ആരംഭിച്ചു. 2021-ന് അത് വിക്ഷേപിക്കും. 2022-ല്‍ ഡിഡിമോസിന്റെ ഭാഗമായ ഒരു ചെറിയ ഛിന്ന ഗ്രഹവുമായി കൂട്ടിയിടിക്കും. ഹീരയാകട്ടെ 2024-ല്‍ വിക്ഷേപിക്കാനാണ് പദ്ധതി. 2027-ല്‍ ഡിഡിമോസിലെത്തുന്ന ഹീര ഡിഎആര്‍ടി ഈ ഛിന്നഗ്രഹത്തിന്റെ യാത്രാ പഥത്തിലുണ്ടാക്കിയ വ്യതിയാനത്തെ കുറിച്ച് പഠിക്കും.
Read in English: Explained: Why Asteroid 2020 ND is termed potentially dangerous to Earth