scorecardresearch

Explained: കൊറോണ വൈറസ് ബാധയില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരാണോ?

രോഗ ലക്ഷണങ്ങളെല്ലാം ഒന്നാണ്

രോഗ ലക്ഷണങ്ങളെല്ലാം ഒന്നാണ്

author-image
WebDesk
New Update
Explained: കൊറോണ വൈറസ് ബാധയില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരാണോ?

കൊറോണ വൈറസ് വയോധികര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കും കൂടൂതല്‍ ഭീഷണിയാണെന്നാണ് ഇതുവരെയുള്ള ഗവേഷണ ഫലങ്ങള്‍ പറയുന്നത്. കുട്ടികള്‍ സുരക്ഷിതര്‍ ആണെന്നാണോ അത് അര്‍ത്ഥമാക്കുന്നത്. കുഞ്ഞുങ്ങളെ അത്ര ഗുരുതരമായി ബാധിക്കുന്നില്ലെങ്കിലും സുരക്ഷിതമല്ല എന്നാണ് ഉത്തരം. കോവിഡ്-19-ന്റെ സ്വഭാവത്തെ കുറിച്ച് ഇനിയും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല.

Advertisment

"വയസ്സായവരിലും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലും കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതൊരു പുതിയ വൈറസായതിനാല്‍ ഇതെങ്ങനെ കുട്ടികളെ ബാധിക്കുന്നുവെന്നത് പഠിക്കുന്നതേയുള്ളൂ. ഈ വൈറസ് എല്ലാ പ്രായക്കാരേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നമുക്ക് അറിയാം. എങ്കിലും കുട്ടികളില്‍ വളരെ കുറച്ച് കോവിഡ്-19 ബാധിച്ച കേസുകളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ," ലോകാരോഗ്യ സംഘടന പറയുന്നു.

രോഗ ലക്ഷണങ്ങളെല്ലാം ഒന്നാണ്. "ജലദോഷം പോലുള്ള ലക്ഷണങ്ങളായ പനി, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ലക്ഷണങ്ങള്‍. ഛര്‍ദ്ദിലും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുരുതരമായ രോഗങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ അപകട സാധ്യതയുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഉദാഹരണമായി, നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പ്രത്യേക ആരോഗ്യ പരിരക്ഷ വേണ്ടവരിലും ഇതെങ്ങനെ ബാധിക്കുമെന്ന് അറിയില്ല,? അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു.

Corona Virus Children Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: