കൊറോണ വൈറസ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും രണ്ടാമത്തെ ലോക്ക്ഡൌണിലേക്ക് നീങ്ങിക്കഴിഞ്ഞു. യുഎസിലെ കേസുകൾ പുതിയ റെക്കോർഡുകൾ തകർക്കുന്നു. എന്നാൽ കാരണങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും, ഇന്ത്യയിലെ പ്രതിദിന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. ലോക്ക്ഡൌണുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ മുന്നോട്ടുള്ള വഴി എന്താണ്? ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ, പ്രൊഫസർ സുനേത്ര ഗുപ്ത മറുപടി പറയുന്നു.

കോവിഡ് -19 സ്വാഭാവികമായി ആർജിച്ച പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്ന മുൻ മാതൃകകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ആർക്കും പ്രതിരോധശേഷിയില്ലാത്ത ഒരു പ്രദേശത്ത് ഒരു പുതിയ വൈറസ് പ്രവേശിക്കുമ്പോൾ, അത് നാശത്തിന് കാരണമാകും. ജനങ്ങൾക്കിടയിൽ പ്രതിരോധശേഷി വർധിക്കുന്നതോടെ, വൈറസുമായുള്ള നമ്മുടെ ബന്ധം മാറുന്നു. സാധാരണഗതിയിൽ, പ്രതിരോധശേഷി അപകടസാധ്യത കുറയ്ക്കും. അടുത്തിടെയുള്ള ഒരു മികച്ച ഉദാഹരണം സിക്ക വൈറസിന്റെ ഉദാഹരണമാണ്: അത് ബ്രസീലിലാണ് ഉണ്ടായത്. തുടക്കത്തിൽ അപകടകാരിയായിരുന്നെങ്കിലും ജനങ്ങളിലെ പ്രതിരോധ ശേഷി വർധിച്ചതോടെ അപകട സാധ്യതയും കുറഞ്ഞു.

കോവിഡ് -19 നെതിരായ ആന്റിബോഡികൾ എത്രത്തോളം നീണ്ടുനിൽക്കുന്നുവെന്നും ചില രാജ്യങ്ങൾ ഇതിനകം തന്നെ വൈറസിന്റെ അടുത്ത തരംഗം ആവർത്തിക്കുന്നതായി കണ്ടെത്തുന്നുണ്ടെന്നും നമ്മൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു പരിഹാരമെന്ന നിലയിൽ സ്വയം ആർജിച്ച പ്രതിരോധശേഷി എത്രത്തോളം പ്രധാനമാണ് എന്ന ചോദ്യത്തിന്,

“ആന്റിബോഡികൾ ക്ഷയിക്കുന്നു, അതിനാൽ ജനസംഖ്യയുടെ ഏത് അനുപാതമാണ് വൈറസിന് വിധേയമായതെന്ന് പ്രഖ്യാപിക്കാൻ നിങ്ങൾക്ക് അവ ഉപയോഗിക്കാൻ കഴിയില്ല. അവർ സൈനികരാണ്, വൈറസിനെതിരെ പോരാടുന്നതിന് നാം നിയമിക്കുന്ന വിവിധ കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ്.

രോഗപ്രതിരോധ പ്രതികരണത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആന്റിബോഡികൾ പ്രതിഫലിപ്പിക്കുന്നില്ല, അതിനാൽ ആന്റിബോഡികൾ ക്ഷയിക്കുമ്പോൾ സംരക്ഷിത പ്രതിരോധശേഷി ക്ഷയിക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. മറ്റ് കൊറോണ വൈറസുകളിലെ എക്സ്പോഷർ ഈ പുതിയ വൈറസിനെതിരെ പ്രതിരോധശേഷി നൽകുന്നു. അതിനാൽ ഇത് സങ്കീർണ്ണമായ ഒന്നാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോവിഡ് പ്രതിരോധത്തിൽ സ്വീഡൻ മികച്ച ഒരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വീഡൻ വ്യക്തമായും ഒരു മികച്ച ഉദാഹരണമാണ്. പൂർണ്ണ ലോക്ക്ഡൌണിലേക്ക് പോകാതെ, ദുർബലരെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപടികൾ ആരംഭിക്കാൻ ഒരേ സമയം ശ്രമിക്കുക. എന്റെ അമ്മ കൊൽക്കത്തയിലാണ്. അവരും സഹോദരിയും തങ്ങളാലാവുന്ന വിധത്തിൽ സ്വയം ഒറ്റപ്പെട്ടാണ് നിൽക്കുന്നത്. ഈ ഓപ്ഷനുകൾ മധ്യവർഗ കുടുംബങ്ങൾക്ക് ലഭ്യമാണെങ്കിലും, ചേരിപ്രദേശങ്ങളിൽ പ്രാവർത്തികമല്ല.

എന്നാൽ, ധാരാവി പോലുള്ള ചേരികളിലേക്ക് നോക്കുക – വൈറസ് അവിടെ കടന്നുപോയി, ധാരാളം ആളുകൾക്ക് രോഗം ബാധിച്ചു, പക്ഷേ മരണങ്ങൾ കുറവായിരുന്നു. കാരണം രോഗബാധിതരിൽ മിക്കവരും ചെറുപ്പക്കാരായിരുന്നു. യുവാക്കളുമായി പതിവായി സമ്പർക്കം പുലർത്തുന്നതിലൂടെ പഴയ തലമുറയ്ക്ക് കൂടുതൽ സംരക്ഷണം ലഭിക്കാനുള്ള സാധ്യത ഇന്ത്യയിലുണ്ടെന്ന് ഞാൻ കരുതുന്നു. സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നത് മിക്കവാറും എല്ലായിടത്തും കൂടുതൽ ദോഷം വരുത്തും, കൂടാതെ ദരിദ്രരേയും ചെറുപ്പക്കാരേയും അത് സാരമായി ബാധിക്കും.

ഇന്ത്യയിലെ പലയിടങ്ങളിലും ഇതിനോടകം പ്രതിരോധശേഷി ആർജിച്ചിച്ചുണ്ടെന്നും അതിനാലാണ് രോഗികളുടെ എണ്ണം സ്വാഭാവികമായി കുറയുന്നതെന്നും അദ്ദേഹം പറയുന്നു.

“ഇന്ത്യയിലെ പല പ്രദേശങ്ങളിലും 60-70 ശതമാനം വരെ ആന്റിബോഡികൾ രൂപപ്പെട്ടതായി പല പഠനങ്ങളും പറയുന്നു. അടുത്തിടെയാണ് അത്തരം പ്രദേശങ്ങളിലെ ആളുകൾ രോഗബാധിതരായത്. ആവശ്യത്തിൽ കൂടുതൽ പ്രതിരോധ ശേഷി ജനങ്ങളിൽ വന്നു കഴിഞ്ഞു. കൂടാതെ ആന്റിബോഡികൾ നശിക്കുക മാത്രമല്ല, എല്ലാവരിലും ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന വസ്തുതയും നമുക്ക് മുന്നിൽ ഉണ്ട്.

രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നു എന്നത് മാത്രമാണ് ഇപ്പോൾ പറയാൻ കഴിയുന്ന കാര്യം. ഇന്ത്യ വളരെ വലിയ രാജ്യമാണ്. അതിനാൽ ഓരോ പ്രദേശങ്ങളിലായേ പ്രതിരോധ ശേഷി ഉണ്ടാകൂ. പക്ഷേ അത് സംഭവിക്കും. ഞാൻ എല്ലാ ഡാറ്റയും ശ്രദ്ധാപൂർവ്വം നോക്കിയിട്ടില്ല, പക്ഷേ ഇപ്പോൾ ഞാൻ ഊഹിക്കുന്നു, മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളും പ്രതിരോധശേഷി ഉണ്ടായിക്കാണണം… എന്നാൽ മറ്റ് മേഖലകളിൽ പ്രതിരോധശേഷി അത്ര പുരോഗതി പ്രാപിച്ചിട്ടുമുണ്ടാകില്ല.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook