കോവിഡ് വ്യാപനത്തിനെതിരായ ഒരു സുരക്ഷാ നടപടിയാണ് മാസ്ക് ധരിക്കുന്നത്, പക്ഷേ അതിന് ചില പാർശ്വ വശങ്ങൾ വരുന്നു. ഒരു മാസ്ക് ചർമ്മത്തെ ബാധിച്ചേക്കാം, അലർജിയുണ്ടാക്കാം, അല്ലെങ്കിൽ ഇതിനകം തന്നെ അലർജിയോ ചർമ്മ പ്രശ്നങ്ങളോ ഉള്ളവരിൽ അവ വർദ്ധിപ്പിക്കാം. ചില മാസ്കുകളിൽ ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന അലർജന്റുകൾ (അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങൾ) ഉള്ളതായി ശാസ്ത്രജ്ഞർ പറഞ്ഞു.

കഴിഞ്ഞയാഴ്ച അമേരിക്കൻ കോളേജ് ഓഫ് അലർജി, ആസ്ത്മ ആൻഡ് ഇമ്മ്യൂണോളജിയുടെ (എസി‌എ‌എ‌ഐ) വാർഷിക ശാസ്ത്രീയ യോഗത്തിൽ, സിൻസിനാറ്റി സർവകലാശാലയിലെ ഡോ. യഷു ധാമിജ നിരവധി ചർമ്മ അവസ്ഥകളുള്ള ഒരു രോഗിയുടെ കേസ് സ്റ്റഡി അവതരിപ്പിച്ചു. ഏപ്രിൽ 2020 വരെ അദ്ദേഹത്തിന്റെ ചർമ്മ ആരോഗ്യ നില നിയന്ത്രണത്തിലായിരുന്നു. പക്ഷേ അദ്ദേഹം മാസ്ക് ധരിക്കാൻ തുടങ്ങിയതിനുശേഷം പുതിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. മാസ്കിന്റെ ഇലാസ്റ്റിക് ഭാഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങളിൽ തിണർപ്പ് പ്രത്യക്ഷപ്പെട്ടു. അതിനാൽ, ഇലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ ഭാഗങ്ങൾ അടങ്ങിയിട്ടില്ലാത്ത മാസ്കുകൾ ആളുകൾ ധരിക്കണമെന്ന് ധമീജ ശുപാർശ ചെയ്യുന്നു.

കേസ് സ്റ്റഡി

ഡോ. ധമീജയുടെ നേതൃത്വത്തിലുള്ള പഠനത്തിൽ നിരീക്ഷിച്ചത് ചർമ്മ രോഗമുള്ള 60 വയസുള്ള കറുത്ത വംശജനായ ഒരു വ്യക്തിയെയാണ്. “അഡൽട്ട് ഒൺസെറ്റ് എക്സേമ, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, വിട്ടുമാറാത്ത നാസൽ അലർജികൾ എന്നിവയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. “2020 ഏപ്രിൽ വരെ അദ്ദേഹത്തിന്റെ ചർമ്മത്തിന്റെ അവസ്ഥ നിയന്ത്രണത്തിലായിരുന്നു, പക്ഷേ മാസ്ക് ധരിച്ചതോടെ, രോഗലക്ഷണങ്ങൾ അവ മുൻപ് വരാത്ത ഭാഗങ്ങളിൽ കണ്ടുതുടങ്ങി,” ഡോ. ധമീജ എസി‌എ‌എ‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Read More: ജീൻസ്, ടീഷർട്ട് മാസ്കുകളുടെ ഫലപ്രാപ്തി?: പരീക്ഷണ ഫലം അറിയാം

പ്രാഥമിക മരുന്നുകൾ ചുണങ്ങു ശമിപ്പിച്ചില്ല. മാസ്ക് ധരിച്ചതിനൊപ്പം ഏപ്രിലിൽ ചർമ്മ അലർജികൾ വർധിച്ചതായും മാസ്കിന്റെ ഇലാസ്റ്റിക് ഭാഗങ്ങൾ വരുന്നിടത്ത് ചുണങ്ങു പ്രത്യക്ഷപ്പെട്ടതായും ഡോക്ടർമാർ കണ്ടെത്തിയപ്പോൾ, ചുണങ്ങു പരിഹരിക്കുന്നതുവരെ ഡോക്ടർമാർ ഒരു സ്റ്റിറോയിഡും രോഗപ്രതിരോധ മരുന്നും കുറിച്ചു നൽകി. “ഇലാസ്റ്റിക് ഇല്ലാതെ കോട്ടൺ അധിഷ്ഠിത, ഡൈ-ഫ്രീ മാസ്കുകൾ ഉപയോഗിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ടെലിഫോൺ വഴി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ, രോഗി തന്റെ ചുണങ്ങ് ഭേദമാവുന്നുണ്ടെന്ന് പറഞ്ഞു, ” സഹ-എഴുത്തുകാരൻ ഡോ. ക്രിസ്റ്റിൻ ഷ്മിഡ്‌ലിൻ എസിഎഎഐയുടെ പ്രസ്താവനയിൽ പറഞ്ഞു.

കോണ്ടാക്റ്റ് ഡെർമറ്റൈറ്റിസിനെ ബാധിക്കുന്ന സാധാരണ അലർജന്റുകൾ മാസ്കുകൾ, ഇലാസ്റ്റിക് ബാൻഡുകൾ, ഫെയ്സ് മാസ്കുകളുടെ മറ്റ് ഘടകങ്ങൾ എന്നിവയിൽ കാണപ്പെടുന്നുവെന്ന് ഡോ. ധമീജ പറഞ്ഞു. നിലവിൽ ചർമ്മ അലർജിയുള്ള ആളുകൾ അവരുടെ അലർജിസ്റ്റുമായി കൺസൽട്ട് ചെയ്യണമെന്ന് അവർ നിർദ്ദേശിച്ചു, അവർക്ക് രോഗ ലക്ഷണങ്ങളുണ്ടാക്കുന്ന മാസ്കുകളിലെ നിർദ്ദിഷ്ട ഘടകങ്ങൾ തിരിച്ചറിയാൻ പരിശോധനകൾ നടത്താൻ കഴിയുമെന്നും അവർ പറഞ്ഞു.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

മാസ്ക് നിർമിക്കാനുപയോഗിച്ച വസ്തുക്കൾ മൂലമുണ്ടാകുന്നതോ, അവ കാരണം വർദ്ധിപ്പിക്കുന്നതോ ആയ അലർജികൾ മുമ്പ് പഠിച്ചിട്ടുണ്ട്. ലാറ്റെക്‌സിനോട് അലർജിയുള്ള ആളുകൾക്ക് ചില ഇലാസ്റ്റിക് വസ്തുക്കളാൽ നിർമ്മിച്ച മാസ്കുകളോട് അലർജി ഉണ്ടാകാമെന്ന് മിഷിഗൺ സർവകലാശാല അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ മുഖത്ത് ചൊറിച്ചിൽ വരുത്തുന്ന മാസ്കുകൾ ഉണ്ട്. ഇത് സാധാരണയായി പ്രകൃതിദത്തമായ വസ്തുക്കളുടെ സുഗന്ധങ്ങളിൽ വരുന്നവയാണ്. അവ പരിശോധിക്കുന്നതിനെക്കുറിച്ച് യൂട്ടാ യൂണിവേഴ്സിറ്റിയിലെ അലർജിസ്റ്റ് ഡഗ്ലസ് പവൽ സർവകലാശാലാ വെബ്സൈറ്റിൽ ഒരു മാർഗം നിർദേശിക്കുന്നു. “ഒരു ചെറിയ കഷണം മുറിക്കുക, നിങ്ങളുടെ ചെവിക്ക് പിന്നിൽ വയ്ക്കുക, പത്ത് പതിനഞ്ച് മിനിറ്റ് കാത്തു നൽകുക. ഇത് ഇക്കിളിപ്പെടുത്തലിനോ ചൊറിച്ചിലിനോ കാരണമാകുന്നില്ലെങ്കിൽ, നിങ്ങളുടെ മുഖത്തും അത്തരം പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല,” എന്ന് വെബ്സൈറ്റിൽ പറയുന്നു.

ഇലാസ്റ്റിക് ഭാഗങ്ങൾ അലർജിയുണ്ടാക്കുന്നുവെങ്കിൽ, ആളുകൾ മാസ്ക് പരിഷ്‌ക്കരിക്കാനും മാസ്‌ക് പിടിപ്പിക്കാൻ കോട്ടൺ അധിഷ്ഠിത നോട്ട് ടൈകൾ ഉപയോഗിക്കാനും സിൻസിനാറ്റി സർവകലാശാലയിൽ തന്റെ ഗവേഷണത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ ഡോ. ധമീജ പറഞ്ഞു: “അലർജിയോടുള്ള രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ട്, അത് ജീവന് ഭീഷണിയാണ്, പക്ഷേ ഡെർമറ്റൈറ്റിസുമായി ബന്ധപ്പെട്ടവയാവുമ്പോൾ അത് അത്രയും വലിയ ഭീഷണി അല്ല. നമുക്ക് പെട്ടെന്ന് അലർജിയെ തിരിച്ചറിയാനും അതിന് കാരണമായ ഏജന്റിനെ തടയാനും കഴിയും. പക്ഷേ, ചില കേസുകൾ കഠിനമായിരിക്കും,” അവർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook