scorecardresearch

Explained: ഐപിഎൽ മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ക്യാപ്ഡ് താരങ്ങളുടെ ലോൺ അടിസ്ഥാനത്തിലുള്ള കൂടുമാറ്റത്തിന് ഇത്തവണ ഐപിഎൽ ഗവേണിങ് ബോഡി അംഗീകരം നൽകിയിട്ടുണ്ട്

ക്യാപ്ഡ് താരങ്ങളുടെ ലോൺ അടിസ്ഥാനത്തിലുള്ള കൂടുമാറ്റത്തിന് ഇത്തവണ ഐപിഎൽ ഗവേണിങ് ബോഡി അംഗീകരം നൽകിയിട്ടുണ്ട്

author-image
WebDesk
New Update
express explained, ipl 2020, ajinkya rahane, imran tahir, delhi capitals, chennai super kings, indian express

ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോലെ തന്നെ ക്രിക്കറ്റ് ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയം മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോയാണ്. ക്യാപ്ഡ് താരങ്ങളുടെ ലോൺ അടിസ്ഥാനത്തിലുള്ള കൂടുമാറ്റത്തിന് ഇത്തവണ ഐപിഎൽ ഗവേണിങ് ബോഡി അംഗീകരം നൽകി കഴിഞ്ഞു.

Advertisment

എന്താണ് ഐപിഎൽ മിഡ് സീസൺ ട്രാൻസഫർ വിൻഡോ?

മറ്റ് പ്രധാന ലീഗുകളിലെല്ലാം ഉള്ളതുപോലെ സീസണിനിടയിൽ തന്നെ താരകൈമാറ്റം അനുവദിക്കുന്ന സംവിധാനമാണ് മിഡ് സീസൺ ട്രാൻസഫർ വിൻഡോ. ഐപിഎൽ ഗവേണിങ് ബോഡി അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ താരങ്ങൾക്ക് അവരിപ്പോഴുള്ള ടീമിൽ നിന്ന് മറ്റ് ടീമുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോകാവുന്നതാണ്. ഇന്ത്യൻ താരങ്ങൾക്കും വിദേശ താരങ്ങൾക്കും ഇത്തരത്തിൽ കൂടുമാറ്റം നടത്തം.

കഴിഞ്ഞ സീസൺ മുതലാണ് ഐപിഎല്ലിൽ മിഡ് സീസൺ ട്രാൻസഫർ വിൻഡോ ആരംഭിക്കുന്നത്. എന്നാൽ അഞ്ച് ദിവസം നീണ്ടു നിന്ന വിൻഡോയിൽ അൺക്യാപ്ഡ് താരങ്ങളുടെ കൈമാറ്റം മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ സീസണിലേക്ക് എത്തുമ്പോൾ രാജ്യാന്തര താരങ്ങൾക്കും മറ്റ് ടീമുകളിലേക്ക് ചേക്കേറാം.

ഏതൊക്കെ താരങ്ങൾക്കാണ് ട്രാൻസഫറിന് യോഗ്യത?

ഐപിഎൽ നിയമപ്രകാരം പ്ലെയിങ് ഇനവനിലെ സബ്സ്റ്റിറ്റ്യൂട്ട് ആയോ രണ്ടിൽ കുറവ് മത്സരങ്ങൾ കളിച്ച താരങ്ങളെ മാത്രമേ ട്രാൻസ്ഫറിന് പരിഗണിക്കാവൂ. താരത്തെ തരുന്ന ഫ്രാഞ്ചൈസിക്ക് ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ധാരണപ്രകാരമുള്ള തുക ലഭിക്കും. ഇതൊരിക്കലും ശമ്പള പരിധിക്ക് വിധേയമല്ല. വായ്പ തുകയുടെ ആദ്യ 50 ശതമാനം രജിസ്ട്രേഷന് ശേഷമുള്ള ഏഴ് ദിവസത്തിനുള്ളിലും ബാക്കി 50 ശതമാനം ഫൈനൽ മത്സരത്തിന് മുമ്പും കൈമാറണം.

Advertisment

ഇത് ജനുവരിയിലെ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ പോലെയോ?

പൂർണമായും അല്ല. ജനുവരിയിലെ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാനത്തിലും സ്ഥിരമായും താരങ്ങളുടെ കൈമാറ്റം നടക്കും. എന്നാൽ ഐപിഎൽ മിഡ് സീസണിൽ ലോൺ അടിസ്ഥാനത്തിൽ മാത്രമേ സാധിക്കൂ. അതായത് ഡൽഹി ക്യാപിറ്റൽസിനുവേണ്ടി കളിക്കുന്ന ഒരു താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് മിഡ് സീസൺ ട്രാൻസഫറിലൂടെ എത്തിയാൽ ആ താരം സീസൺ അവസാനിക്കുന്നത് വരെ മാത്രമാകും ചെന്നൈയുടെ ഭാഗമായിരിക്കുക. ഡൽഹിയായിരിക്കും അദ്ദേഹത്തിന്റെ പെർമനന്റ് ടീം.

അതേസമയം ഇത്തരത്തിൽ കൂടുമാറ്റം നടത്തുന്ന താരങ്ങൾക്ക് അവരുടെ ടീമിനെതിരെ കളിക്കാൻ സാധിക്കില്ല എന്നൊരു നിബന്ധനയുമുണ്ട്. പരുക്കേറ്റ താരങ്ങൾക്ക് പകരക്കാരനെ കണ്ടെത്താനുള്ള അവസരമല്ല മിഡ് സീസൺ ട്രാൻസ്ഫർ. അതിന് ലേലത്തിൽ വിറ്റുപോകാത്ത താരങ്ങളെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കാൻ ടീമുകൾക്ക് സാധിക്കും.

ട്രാൻസഫർ പട്ടികയിൽ ഉയർന്നു കേൾക്കുന്ന പേരുകൾ എതൊക്കെ?

ഇമ്രാൻ താഹിർ - ചെന്നൈ സൂപ്പർ കിങ്സ് താരമായ ഇമ്രാൻ താഹിർ ഡൽഹിയിലേക്ക് പോയേക്കും.

അജിങ്ക്യ രഹാനെ - ശക്തമായ ബാറ്റിങ് നിരയുള്ള ഡൽഹി ക്യാപിറ്റൽസിൽ നിന്നും അജിങ്ക്യ രഹാനെ ചെന്നൈയിലെക്കാത്തനുള്ള സാധ്യതയും പറഞ്ഞു കേൾക്കുന്നു. സീസണിൽ ഇതുവരെ പൂർണ പരാജയമായ ചെന്നൈ ബാറ്റിങ് നിരയ്ക്ക് രഹാനെയുടെ വരവ് പ്രതീക്ഷ നൽകും.

ക്രിസ് ലിൺ - വലിയ തുകയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഓസിസ് താരം ക്രിസ് ലിൺ പഞ്ചാബിലേക്ക് കൂടുമാറിയേക്കും. ഒരു മികച്ച വിദേശ ബാറ്റ്സ്മാന്റെ അഭാവം പഞ്ചാബിൽ വ്യക്തമാണ്.

Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: