scorecardresearch
Latest News

വിമാന യാത്രയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാര്‍ഗം എന്താണ്‌?

വിമാനത്തിലെ വെന്റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോഴും രോഗാണുവിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘടന പറയുന്നു

വിമാന യാത്രയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാര്‍ഗം എന്താണ്‌?

സിയാറ്റിലിലെ തിയാഗു എന്നൊരു കമ്പനി വിമാനങ്ങളിലെ നിലവിലെ എയര്‍ വെന്റുകളില്‍ ഘടിപ്പിക്കാന്‍ പറ്റുന്നതരം എയര്‍ ഷീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നു. ഈ ഷീല്‍ഡ് ഉപയോഗിച്ച് വിമാനത്തിലെ വായു പ്രവാഹത്തെ നിയന്ത്രിച്ച് കോവിഡ്-19 വ്യാപനത്തിന്റെ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന യാത്ര സര്‍വീസുകള്‍ പതിയെ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഇന്ത്യയില്‍ മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ 30 വരെ റദ്ദാക്കിയിരിക്കുകയാണ്.

വിമാനത്തില്‍ എങ്ങനെയാണ് കോവിഡ്-19 പടരുന്നത്?

ഒരു കോവിഡ്-19 ബാധിതന് സമീപം ഇരിക്കുന്നവര്‍ക്കാണ് രോഗാണുബാധയുണ്ടാകാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴാണ് വ്യാപനം സംഭവിക്കുന്നത്. വിമാനത്തിലെ വെന്റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോഴും രോഗാണുവിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘടന പറയുന്നു.

Read Also: പ്ലോട്ട് തിരിച്ച് വിൽക്കുന്ന ഭൂമിക്ക് ജിഎസ്ടി ഈടാക്കാം: എഎആർ

മണിക്കൂറില്‍ 20 മുതല്‍ 30 വരെ തവണ വിമാനത്തിലെ വായുവിനെ പൂര്‍ണമായും മാറ്റുന്നുണ്ടെന്ന് അന്താരാഷ്ട്ര സംഘടന പറയുന്നു. കൂടാതെ, ഏറ്റവും അത്യാധുനിക വിമാനങ്ങളില്‍ വായുവിന്റെ 50 ശതമാനം വരെ പുന ചംക്രമണം ചെയ്യുന്നുണ്ട്.

എന്നാല്‍, വിമാനങ്ങള്‍ക്കുള്ളിലെ രോഗാണു വ്യാപനം കുറഞ്ഞിരിക്കുന്നതിന്റെ കാരണം അറിയില്ലെന്ന് അന്തരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍ (അയാട്ട) പറയുന്നു. എങ്കിലും യാത്രക്കാര്‍ മുഖാമുഖം വരാത്തതും സീറ്റുകള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങളും വായു പ്രവാഹത്തിന്റെ പ്രത്യേകതകളുമാകാം സാധ്യമായ കാരണങ്ങളെന്ന് അവര്‍ പറയുന്നു.

രോഗവ്യാപനത്തില്‍ വായു പ്രവാഹത്തിന്റെ പങ്ക്

രോഗവ്യാപനത്തില്‍ വായു പ്രവാഹത്തിന്റെ പങ്ക് വിമാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ചൈനയില്‍ ഒരു റസ്‌റ്റോറന്റില്‍ ആഹാരം കഴിക്കാന്‍ എത്തിയവര്‍ക്ക് രോഗം ലഭിച്ചതിനെ കുറിച്ചുള്ള പഠനം ഏപ്രിലില്‍ പുറത്ത് വന്നിരുന്നു. വായുവില്‍ തങ്ങി നില്‍ക്കുന്ന ശ്വാസകോശത്തില്‍ നിന്നുള്ള വലിയ ദ്രവത്തുള്ളികള്‍ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വായു പ്രവാഹത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തിയിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു.

ഈ സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് സ്വയം എങ്ങനെ സംരക്ഷിക്കാന്‍ കഴിയും?

വിമാനത്താവളത്തില്‍ത്തില്‍ പ്രവേശിക്കുന്നത് മുതല്‍ ലക്ഷ്യ സ്ഥാനത്തെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുന്നത് വരെ യാത്രയിലൂടനീളം മാസ്‌ക് ധരിക്കണമെന്ന് അയാട്ട പറയുന്നു. ഒരു ഷോപ്പിങ് കേന്ദ്രത്തിലോ ഓഫീസിലോ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയില്‍ നിന്നും തുലോം കുറവാണ് വിമാനങ്ങളിലെന്ന നിലപാടാണ് അയാട്ടയ്ക്കുള്ളത്. വിമാനത്തിനുള്ളിലെ വായുവിനെ പതിവായി മാറ്റുന്നത് കൊണ്ടാണ് രോഗവ്യാപന സാധ്യത കുറയുന്നതെന്ന് അവര്‍ പറയുന്നു.

എന്താണ് എയര്‍ ഷീല്‍ഡ്?

ആളുകള്‍ തമ്മിലെ ദൂരത്തേക്കാള്‍ വിമാനത്തിലെ വായുപ്രവാഹമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് തിയാഗു പറയുന്നു. “നിലവിലെ ഞങ്ങളുടെ അറിവ് അനുസരിച്ച് വൈറസിന്റെ വ്യാപനം രണ്ട് തരത്തിലാണുള്ളത്. ഒന്നുകില്‍ വായുവിലെ സൂക്ഷ്മ കണങ്ങളിലൂടെ അല്ലെങ്കില്‍ പ്രതലത്തിലുള്ള വൈറസുകള്‍ വഴി. യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് വിമാനത്തില്‍ ശുദ്ധിയും രോഗാണുമുക്തിയും ഉറപ്പു വരുത്തുക മാത്രമാണ് ഇപ്പോള്‍ വിമാനക്കമ്പനികള്‍ക്ക് ചെയ്യാന്‍ സാധിക്കുക,” കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.

Read Also: Explained: കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു?

ഓരോ യാത്രക്കാരനും ചുറ്റിലും അദൃശ്യമായ രോഗാണു ഐസോലേഷന്‍ കര്‍ട്ടനുകള്‍ സൃഷ്ടിക്കുന്ന സംവിധാനമാണ് ഈ എയര്‍ ഷീല്‍ഡ്. ഇപ്പോഴത്തെ എയര്‍ വെന്റുകളില്‍ സ്ഥാപിക്കാവുന്ന ഒരു കുഴലാണിത്.

ഇതിലൂടെ കടന്നു വരുന്ന വായുപ്രവാഹം ഒരു യാത്രക്കാരനില്‍ നിന്നും പുറത്തുവരുന്ന വസ്തുക്കളെ സഹയാത്രികരുടെ മൂക്കിന്റെയോ വായുടെയോ അടുത്തേക്ക് പോകാതെ നിലത്തേക്ക് തള്ളുന്നു. ജിം, തൊഴിലിടങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ എല്ലാം ഇത് ഉഫയോഗിക്കാം.

Read in English: Explained: What are air shields that may protect passengers from infection on board flights?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Air shields to protect passengers from coronavirus infection on board flights