എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി ടാറ്റാ സൺസിന്റെയും വിമാനക്കമ്പനി ജീവനക്കാരും യുഎസ് ആസ്ഥാനമായ നിക്ഷേപസ്ഥാപനമായ ഇന്റർ‌അപ്സ് ഇൻ‌കോർപ്പറേറ്റും അടങ്ങുന്ന കൺസോർഷ്യത്തിൽനിന്നും ഉൾപ്പെടെ താൽപ്പര്യ പത്രങ്ങൾ ലഭിച്ചുവെന്നാണ് കേന്ദ്രസർക്കാർ തിങ്കളാഴ്ച അറിയിച്ചത്. ഔദ്യോഗികമായി ബിഡ് സമർപ്പിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അവസാനിച്ചു. യോഗ്യത നേടിയ ലേലക്കാരെ ജനുവരി അഞ്ചിന് സർക്കാർ വിവരം അറിയിക്കും.

രണ്ടാമത്തെ ശ്രമം

എയർ ഇന്ത്യയുടെ ഓഹരി ഓഹരി വിറ്റഴിക്കാനുള്ള സർക്കാരിന്റെ രണ്ടാമത്തെ ശ്രമമാണിത്. കടക്കെണിയിലായ വിമാനക്കമ്പനി ഏറ്റെടുക്കുന്നതിനായി ഒരു ബിഡ് പോലും ലഭിക്കാത്തതിനെത്തുടർന്ന് 2018 ലെ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു.

Read More From Explained:  കോവിഡ്-19 വാക്സിനായുള്ള കുതിപ്പ് എവിടെ എത്തിനിൽക്കുന്നു?

നേരത്തെ, 76 ശതമാനം ഓഹരികളും കടത്തിന്റെ ഒരു ഭാഗവുമായിരുന്നു വിൽപ്പനയുടെ പരിധിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇത്തവണ എയർ ഇന്ത്യ ലിമിറ്റഡിലെ 100 ശതമാനം ഓഹരി മൂലധനവും വിറ്റഴിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 100 ശതമാനവും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസിന്റെ 50 ശതമാനവും അതിൽ ഉൾപ്പെടുന്നു.

വിൽപ്പന നൽകുന്ന സന്ദേശം

2020-21 സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിൽ കേന്ദ്രസർക്കാരിന് വലിയ സംഭാവന നൽകാൻ എയർ ഇന്ത്യ ഓഹരി വിൽപ്പന സഹായിക്കും. 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ നേടാനായത്. എയർ ഇന്ത്യയുടെ വിജയകരമായ ഓഹരി വിൽപ്പന സർക്കാരിന്റെ വിൽപ്പന പദ്ധതിയുടെ ഗൗരവത്തെക്കുറിച്ച് ശക്തമായ സന്ദേശം നൽകും.

ഓഹരി വാങ്ങാൻ സാധ്യതയുള്ളവർ

ടാറ്റാ ഗ്രൂപ്പ് ഔദ്യോഗിക താൽപ്പര്യം പ്രകടിപ്പിച്ചതായി ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളവർ പറഞ്ഞു. ടാറ്റയുടെ വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ കമ്പനികളിലൂടെയല്ല ബിഡ് നൽകിയിട്ടുള്ളതെന്നും അവർ പറയുന്നു.എന്നാൽ ടാറ്റ ഗ്രൂപ്പ് വക്താവ് ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

Read More From Explained: ഭക്ഷണ രീതികളും ഉറക്കക്കുറവും തമ്മിലുള്ള ബന്ധം എന്താണ്?

സ്ഥിരീകരിച്ച ഒരു ബിഡ് എയർ ഇന്ത്യ ജീവനക്കാരുടെയും ഇന്റർഅപ്പിന്റെയും കൺസോർഷ്യത്തിന്റേതാണ്. എയർ ഇന്ത്യ എംപ്ലോയീ അസോസിയേഷന് 51 ശതമാനവും ഇന്റർഅപ്പ് ഇൻ‌കോർപ്പിന് 49 ശതമാനവും ഓഹരിപങ്കാളിത്തമുള്ള തരത്തിലാണ് നിക്ഷേപം. ചില ബോർഡ് അംഗങ്ങൾ ഉൾപ്പെടെ 219 എയർ ഇന്ത്യ ജീവനക്കാരാണ് എംപ്ലോയീ അസോസിയേഷനിലുള്ളത്. ഇന്റർ‌അപ്സ് ഇൻ‌കോർപറേറ്റ്സ് സാമ്പത്തിക പങ്കാളിയായി പ്രവർത്തിക്കും.

“എയർ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനായി ഒന്നിലധികം താൽപ്പര്യ പത്രങ്ങൾ ലഭിച്ചു. ഇടപാട് ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും,” ഇൻവസ്റ്റ്മെന്റ് അൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.

വിമാനക്കമ്പനി ജീവനക്കാരിൽനിന്ന് പങ്കാളിത്തം നേടാനുള്ള പദ്ധതി നടപ്പിലാക്കിയത് എയർ ഇന്ത്യയുടെ കമേഴ്സ്യൽ ഡയറക്ടർ മീനാക്ഷി മല്ലിക് ആണ്. ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ട് ഇരുപതിനായിരത്തോളം വരുന്ന സ്റ്റാഫുകൾക്ക് അവർ കത്തെഴുതിയിരുന്നു. എന്നാൽ, ചില തൊഴിലാളി യൂണിയനുകൾ പങ്കെടുക്കരുതെനന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

മുന്നോട്ടുള്ള വഴി

ഈ ശ്രമത്തിനിടയിൽ, ബിഡ്ഡിങ്ങിന്റെ കാര്യത്തിൽ സർക്കാർ വരുത്തിയ ഏറ്റവും പ്രധാനപ്പെട്ട മാറ്റം, എന്റർപ്രൈസ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലേലം വിളിക്കാൻ സാധ്യതയുള്ള നിക്ഷേപകരെ അനുവദിക്കുകയു, അവർ ഏറ്റെടുക്കാൻ താൽപര്യപ്പെടുന്ന കടത്തിന്റെ മൂല്യം നിർണ്ണയിക്കാൻ ലേലക്കാരെ ഫലപ്രദമായി അനുവദിക്കുകയും ചെയ്തു എന്നതാണ്.

ഹ്രസ്വകാല വായ്പകളും 70,686.6 കോടി രൂപയുടെ വാണിജ്യ കുടിശ്ശികയും 2018-19 അവസാനത്തോടെ 58,255 കോടി രൂപയുടെ അറ്റ കടവും ഉൾപ്പെടെയുള്ള ബാധ്യതകൾ എയർ ഇന്ത്യക്കുണ്ട്. ഈ കടത്തിന്റെ ഭാഗമായ 29,464 കോടി രൂപ എയർ ഇന്ത്യയിൽ നിന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ്യ സ്ഥാപനമായ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് കമ്പനി ലിമിറ്റഡിന് സർക്കാർ കൈമാറിയിരുന്നു.

Read More From Explained: വോട്ടർ തിരിച്ചറിയൽ കാർഡും ഇനി ഡിജിറ്റൽ; എങ്ങനെ ലഭിക്കും?

മുന്നോട്ടു പോകുമ്പോൾ, താൽ‌പ്പര്യ പത്രം‌ സമർപ്പിച്ച സ്ഥാപനങ്ങൾ‌ ഡിസംബർ 29 നകം ഫിസിക്കൽ‌ ബിഡ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ ഇവരിൽ യോഗ്യതയുള്ളവരെ കണ്ടെത്തി ജനുവരി അഞ്ചിന്‌ അറിയിക്കും.

ഈ യോഗ്യതയുള്ള ബിഡ്ഡറുകൾ എന്റർപ്രൈസ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ബിഡ്ഡുകൾ നൽകും. കൂടാതെ ഏറ്റവും ഉയർന്ന എന്റർപ്രൈസ് മൂല്യം ആരാണ് ഉദ്ധരിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തിൽ വിജയിക്കുന്ന സ്ഥാപനത്തെ തീരുമാനിക്കും. ഈ സ്ഥാപനം ഉദ്ധരിച്ച എന്റർപ്രൈസ് മൂല്യത്തിന്റെ 15 ശതമാനമെങ്കിലും പണമായി നൽകേണ്ടിവരും. ബാക്കി കടമായി പിന്നീട് വീട്ടാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook