scorecardresearch

വെനസ്വേലയ്ക്ക് പിന്നാലെ മെക്‌സിക്കോ, കൊളംബിയ, ക്യൂബ രാജ്യങ്ങൾക്ക് നേരെയും ട്രംപിന്റെ ഭീഷണി; എന്താണ് അമേരിക്കയുടെ ലക്ഷ്യം?

ലഹരിമരുന്ന് കടത്ത്, അനധികൃത കുടിയേറ്റം, പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ എന്നിവയാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ

ലഹരിമരുന്ന് കടത്ത്, അനധികൃത കുടിയേറ്റം, പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ എന്നിവയാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ

author-image
WebDesk
New Update
Trump new

എന്താണ് അമേരിക്കയുടെ ലക്ഷ്യം?

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പതനത്തിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ കൊളംബിയയ്ക്കും മെക്‌സിക്കോയ്ക്കും നേരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്കുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിൽ പരാജയപ്പെട്ടാൽ ഇരുരാജ്യങ്ങൾക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. വെനസ്വേലയുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബ തനിയെ തകർച്ചയിലേക്ക് നീങ്ങുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Advertisment

Also Read:വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ? ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണയോ ?

പത്തൊൻപതാം നൂറ്റാണ്ടിലെ 'മൺറോ സിദ്ധാന്തം' മുൻനിർത്തി പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. ലഹരിമരുന്ന് കടത്ത്, അനധികൃത കുടിയേറ്റം, പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ എന്നിവയാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.

അതേസമയം, അമേരിക്കയുടെ ഈ നടപടികൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് സ്‌പെയിൻ, ബ്രസീൽ, ചിലി, കൊളംബിയ, മെക്‌സിക്കോ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കൊളംബിയ

സഖ്യകക്ഷിയിൽ നിന്ന് ശത്രുതയിലേക്ക് കഴിഞ്ഞ 25 വർഷമായി തെക്കേ അമേരിക്കയിലെ യുഎസിന്റെ പ്രധാന സുരക്ഷാ പങ്കാളിയായിരുന്നു കൊളംബിയ. എന്നാൽ ഇടതുപക്ഷക്കാരനായ ഗുസ്താവോ പെട്രോ പ്രസിഡന്റായതോടെ ബന്ധത്തിൽ വിള്ളൽ വീണു. അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമായി ബ്രിക്‌സ് കൂട്ടായ്മയിൽ ചേരാനുള്ള താല്പര്യവും ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. 

Also Read:എപ്സ്റ്റീൻഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?

കൊളംബിയയിൽ നിന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ കഴിഞ്ഞില്ലെങ്കിൽ സാമ്പത്തിക സഹായം നിർത്തലാക്കുമെന്നും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.

മെക്‌സിക്കോ

മതിലും താരിഫും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെങ്കിലും മെക്‌സിക്കോയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. അതിർത്തി വഴിയുള്ള കുടിയേറ്റവും മാരകമായ 'ഫെന്റാനിൽ' ലഹരിമരുന്ന് കടത്തുമാണ് ട്രംപ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. 

അതിർത്തിയിൽ മതിൽ നിർമ്മാണം പുനരാരംഭിക്കുമെന്നും മെക്‌സിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കനത്ത നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ലഹരി മാഫിയകളെ നേരിടാൻ മെക്‌സിക്കോയിലേക്ക് സൈന്യത്തെ അയക്കുമെന്നും ഡ്രോൺ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ക്യൂബ

തകർച്ചയുടെ വക്കിൽ മഡുറോയുടെ പതനത്തോടെ ക്യൂബയ്ക്ക് ലഭിച്ചിരുന്ന കുറഞ്ഞ നിരക്കിലുള്ള എണ്ണ വിതരണം നിലച്ചത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടൂറിസം മേഖലയ്ക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ക്യൂബൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ക്യൂബ ഉടൻ തന്നെ തകരുമെന്നാണ് ട്രംപിന്റെ പ്രവചനം.

Also Read:16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസീസ് നിയമം ആഗോള തലത്തിൽ ബാധിക്കുന്നതെങ്ങനെ ?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് മെക്‌സിക്കോയും കൊളംബിയയും അമേരിക്കൻ നീക്കങ്ങളെ കാണുന്നത്. ട്രംപിന്റെ ഈ കടുത്ത നിലപാടുകൾ മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Read More: അമേരിക്കൻ പഠനം ആശങ്കയിലോ? പ്രവേശനം പരിമിതപ്പെടുത്താൻ സർവകലാശാലകൾക്ക് നിർദേശം

Donald Trump Usa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: