scorecardresearch

മഴ ചതിച്ചു; ഇന്ത്യയിലെ ഏറ്റവും ജലനിരപ്പ് കുറഞ്ഞ ഡാമുകളിൽ നാലിൽ രണ്ടും കേരളത്തിൽ

ഏറ്റവും കുറച്ച് മഴ ലഭിച്ച മൺസൂണിൽ, ഇന്ത്യയിലെ വൻകിട ഡാമുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് പകുതി പോലും വെള്ളമില്ലാതായവയിൽ കേരളത്തിലെ പ്രധാന ഡാമുകളായ ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പെടുന്നു

ഏറ്റവും കുറച്ച് മഴ ലഭിച്ച മൺസൂണിൽ, ഇന്ത്യയിലെ വൻകിട ഡാമുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് പകുതി പോലും വെള്ളമില്ലാതായവയിൽ കേരളത്തിലെ പ്രധാന ഡാമുകളായ ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പെടുന്നു

author-image
Amitabh Sinha
അപ്‌ഡേറ്റ് ചെയ്‌തു
New Update
indian monsoon, indian summer, Explained Climate, heatwave, southwest monsoon season, Driest August, falling reservoirs, Indian express explained, explained news, explained articles

After large rainfall deficit in August, how India’s reservoir levels are falling considerably

ഈ വർഷം ഓഗസ്റ്റ് മാസം പ്രതീക്ഷിച്ചതിലും 35 ശതമാനത്തിലധികം കുറവാണ് മഴ കിട്ടിയത്. രാജ്യത്തെ ജലസംഭരണികളിലെ നിരപ്പിനു വലിയ ആഘാതമാണ് അത് സൃഷ്ടിച്ചത്. രാജ്യത്തെ വലുതും പ്രധാനപ്പെട്ടതുമായ 150 ജലസംഭരണികളിലെ ജലത്തിന്റെ സഞ്ചിത അളവ് ഓഗസ്റ്റിൽ സാധാരണ നിലയേക്കാൾ താഴെയായി - നിലവിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിന്റെ തുടക്കത്തിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

Advertisment

രാജ്യത്തുടനീളമുള്ള ഈ 150 റിസർവോയറുകളിൽ ഓഗസ്റ്റ് 31 വരെ ഏകദേശം 113 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) വെള്ളമുണ്ടെന്ന് സെൻട്രൽ വാട്ടർ കമ്മീഷന്റെ (സിഡബ്ല്യുസി) ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നു. ഇത് സാധാരണയേക്കാൾ 10% കുറവാണ് അല്ലെങ്കിൽ കഴിഞ്ഞ 10 വർഷങ്ങളിലെ ഈ സമയത്തെ ശരാശരി സംഭരണത്തിൽ നിന്നും താഴെയാണ്.

ഓഗസ്റ്റിൽ രാജ്യത്തെ ഏറ്റവും വലിയ മഴക്കുറവ് സംഭവിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലസംഭരണികളിലാണ് ഇതേറ്റവും കുറവ് എന്നതിൽ അതിശയിക്കാനില്ല. ഈ പ്രദേശത്തെ 42 വലിയ ജലസംഭരണികളിലും ചേർന്ന് ഓഗസ്റ്റ് 31-ന് ഏകദേശം 53 ബിസിഎം വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. അവയുടെ സംയോജിത ശേഷിയുടെ 49 ശതമാനമാണ് ഇത്.

indian monsoon, indian summer, Explained Climate, heatwave, southwest monsoon season, Driest August, falling reservoirs, Indian express explained, explained news, explained articles
Advertisment

സാധാരണഗതിയിൽ, ഈ ജലസംഭരണികൾ വർഷത്തിലെ ഈ സമയത്ത് അവയുടെ സംയോജിത ശേഷിയുടെ 67% വരെ നിറഞ്ഞിരിക്കുന്നതാണ്.

ഇന്ത്യയിൽ വർഷം തോറും ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും - ഏകദേശം 75% - നാല് മാസത്തെ തെക്കു-പടിഞ്ഞാറൻ മൺസൂൺ കാലത്താണ് കിട്ടുക. വർഷം മുഴുവനുമുള്ള ജലവിതരണത്തിന്റെ നിർണായക സ്രോതസ്സാണ് ഈ ജലസംഭരണികൾ. വീടുകൾക്കും വ്യവസായ ആവശ്യങ്ങൾക്കും മാത്രമല്ല, വൈദ്യുതി ഉല്പാദനത്തിനും ഇത് പ്രധാനമാണ്.

സാധാരണയായി ഈ ജലസംഭരണികളുടെ സംഭരണ ​​നില ഉയരുന്ന മാസമാണ് ആഗസ്റ്റ്. രാജ്യത്ത് ഒരു വർഷത്തിൽ കിട്ടുന്ന മഴയുടെ 22% വരുന്ന മാസമാണ് ഓഗസ്റ്റ്. ഏറ്റവും മഴയുള്ള മാസം ജൂലൈ ആണ്, അപ്പോൾ 24% മഴ ലഭിക്കും.

എന്നാൽ രേഖകൾ ലഭ്യമായ 120 വർഷത്തിനിടയിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് 2023 ആയിരുന്നു. ഈ മാസം രാജ്യത്ത് മൊത്തത്തിൽ ഏകദേശം 162 മില്ലിമീറ്റർ മഴ മാത്രമേ പെയ്തുള്ളൂ, പ്രതീക്ഷിക്കുന്ന 255 മില്ലിമീറ്ററിനു 36% കുറവ്.

മധ്യേന്ത്യയിൽ 47% മഴക്കുറവ് ഉണ്ടായപ്പോൾ ദക്ഷിണേന്ത്യയിൽ ഓഗസ്റ്റിൽ 60% മഴക്കുറവുണ്ടായി. കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ മാത്രമാണ് സാധാരണ പെയ്യുന്നതു പോലുള്ള മഴ ലഭിച്ചത്. ഓഗസ്റ്റിൽ റിസർവോയറുകളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാണിക്കാത്ത ഒരേയൊരു പ്രദേശം കൂടിയാണിത്.

ഓഗസ്റ്റ് വരണ്ടത് വൈദ്യുതി ആവശ്യകതയിൽ അപ്രതീക്ഷിതമായ വർദ്ധനവിനും കാരണമായി, പ്രധാനമായും ജലസേചന പ്രവർത്തനങ്ങൾക്ക്. ഓഗസ്റ്റിൽ വൈദ്യുതി ഉൽപ്പാദനം റെക്കോർഡ് ഉയരത്തിലെത്തി എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റിസർവോയറുകളിലെ ജലനിരപ്പ് ഇപ്പോൾ തന്നെ അപകടകരമായതിനാൽ, ഈ അധിക ആവശ്യം ജലവൈദ്യുതത്തിലൂടെ നിറവേറ്റാൻ കഴിയുമായിരുന്നില്ല - അതിനാൽ, കൽക്കരി പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾ അധിക ഉൽപാദനത്തിലൂടെയാണ് ഇത് നിറവേറ്റിയത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉൽപ്പാദനത്തിലെ കൽക്കരിയുടെ പങ്ക് ഓഗസ്റ്റിൽ 66.7% ആയി ഉയർന്നു. ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കൂടുതൽ കൽക്കരി കത്തിക്കുന്നത് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ചർച്ചകളുടെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ അത്ര സ്വീകാര്യമല്ലാത്ത കാര്യമാണ്, എങ്കിലും, ഭാവിയിൽ വൈദ്യുതി ആവശ്യത്തിന് കൽക്കരിയെ ആശ്രയിക്കുന്നത് തുടരുമെന്ന് ഇന്ത്യ എടുത്ത് പറഞ്ഞിട്ടുണ്ട്.

സെപ്തംബർ ആദ്യ പകുതിയിൽ, പ്രത്യേകിച്ച് തെക്കൻ മേഖലയിൽ, കാര്യമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഇത് റിസർവോയറുകളുടെ സ്ഥിതി മെച്ചപ്പെടാൻ ഇടയാക്കും. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും സെപ്റ്റംബർ മാസത്തിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ നല്ല മഴ ലഭിച്ചു കഴിഞ്ഞു.

സെപ്തംബറിലെ മഴയുടെ കുറവ് 10%ത്തിൽ കവിയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു, എന്നാൽ ഇപ്പോഴും ശക്തി പ്രാപിക്കുന്ന ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ എൽ നിനോ വലിയ ഭീഷണിയായി തുടരുന്നു.

Monsoon India Southwest Monsoon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: