ലോക്ക്ഡൗണിന്റെ നാലാം ഘട്ടം ഉടൻ ആരംഭിക്കാനിരിക്കെ പല മേഖലകളിലും ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഈ സമയം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പലർക്കും അതിനുള്ള അവസരവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കുന്നുണ്ട്. അതേസമയം, ഇത്തരത്തിൽ നാട്ടിലേക്ക് വരുന്നവരടക്കമുള്ള ആളുകൾ സർക്കാരിന്റെ കോൺഡാക്ട് ആപ്ലിക്കേഷനായ ആരോഗ്യ സേതു നിർബന്ധമായും അവരവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വിവരസാങ്കേതിക വകുപ്പ് നൽകിയിട്ടുണ്ട്.

Also Read: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയില്‍ സര്‍ക്കാരിനുള്ള ചെലവെത്ര?

ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് തിങ്കളാഴ്ച സർക്കാർ തലത്തിൽ നിന്ന് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. ആളുകളുടെ വ്യക്തിപരമായ വിവരങ്ങൾ ചോരുന്നതിനുള്ള സാധ്യതകളെയാണ് വിദഗ്ധർ ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ സ്വകാര്യ വിവര പരിരക്ഷണ ബിൽ പാർലമെന്റിന്റെ പരിഗണനയിൽ കൂടിയുള്ള സമയത്താണ് ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കുന്നതെന്നതും എടുത്ത് പറയണം.

എന്തുകൊണ്ട് ഇത്തരത്തിലൊരു ഉത്തരവ്?

ലോകത്താകമാനം പടർന്ന് പിടിച്ച മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിനാണ് ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കിയതെന്നാണ് ഐടി സെക്രട്ടറി അജയ് പ്രകാശ് ഷേണായ് പറയുന്നത്. “കോവിഡ്-19 മഹാമാരിയെ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉചിതമായ ആരോഗ്യ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. വ്യക്തികൾ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് രോഗം ബാധിച്ചവരെയും അവരുമായി അടുത്ത് ബന്ധപ്പെട്ടവരെയുമാണ്.

Also Read: കോവിഡ്-19 വാക്‌സിന്‍: അന്വേഷണവഴിയില്‍ ഇന്ത്യയും

ആരോഗ്യ സേതു ആപ്ലിക്കേഷനിലൂടെ എന്തൊക്കെ വിവരങ്ങൾ ശേഖരിക്കാം

ആരോഗ്യ സേതു ആപ്ലിക്കേഷൻ ശേഖരിക്കുന്ന വിവരങ്ങളെ പ്രധാനമായും നാലായി തിരിക്കാം. ജനസംഖ്യയുമായി ബന്ധപ്പെട്ട ഡാറ്റ, കോൺടാക്റ്റ് ഡാറ്റ, സ്വയം വിലയിരുത്തൽ ഡാറ്റ, ലൊക്കേഷൻ ഡാറ്റ. പേര്, മൊബൈൽ നമ്പർ, പ്രായം, ലിംഗഭേദം, തൊഴിൽ, സഞ്ചാരപാത എന്നീ വിവരങ്ങൾ ഒന്നാമത്തെ ഗണത്തിൽപ്പെടുന്നു. എവിടെ വച്ച് ബന്ധപ്പെട്ടു, എത്രനേരം, വ്യക്തികൾ തമ്മിലുള്ള സാമീപ്യ ദൂരം എന്നിവ കോൺഡാക്ട് ഡാറ്റയുടെ ഭാഗമാണ്. സ്വയം വിലയിരുത്തൽ ഡാറ്റ എന്നാൽ ആപ്ലിക്കേഷനിൽ സ്വയം വിലയിരുത്തൽ പരിശോധനയ്ക്ക് ആ വ്യക്തി നൽകിയ പ്രതികരണങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. അക്ഷാംശത്തിലും രേഖാംശത്തിലും ഒരു വ്യക്തിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ലൊക്കേഷൻ ഡാറ്റ രേഖപ്പെടുത്തുന്നു.

Also Read: തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയതിന് പകരം സര്‍ക്കാരുകള്‍ ചെയ്യേണ്ടിയിരുന്നത് എന്താണ്‌?

ആരോഗ്യ സേതു ഡാറ്റ അക്സസ് ചെയ്യാൻ ഏത് സ്ഥാപനങ്ങൾക്ക് കഴിയും?

പ്രോട്ടോക്കോൾ അനുസരിച്ച്, വ്യക്തിഗത ഡാറ്റ അടങ്ങിയ പ്രതികരണ ഡാറ്റ ആപ്ലിക്കേഷൻ ഡെവലപ്പറാണ് പങ്കുവയ്ക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) – ആരോഗ്യ മന്ത്രാലയം, സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പുകൾ / പ്രാദേശിക സർക്കാരുകൾ, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി വിവരങ്ങൾ പങ്കിടാൻ സാധിക്കും

ആരോഗ്യ സേതു ഉയർത്തുന്ന വെല്ലുവിളി

എല്ലാവർക്കുമായി ആപ്ലിക്കേഷൻ നിർബന്ധമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതിന് ഒരു വ്യക്തിഗത വിവര പരിരക്ഷണ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook