scorecardresearch

ആം ആദ്മി വിജയം ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ വഴിയാകുന്നത് എന്തുകൊണ്ട്?

Punjab Assembly Election Results 2022: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി), പരമ്പരാഗത കളിക്കാരെ തകർത്തുകളഞ്ഞുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ പ്രകടമായ മാറ്റത്തിന്റെ സൂചന നൽകിയാണ് സംസ്ഥാനത്ത് വിജയത്തിലേക്കു കയറിയത്

Punjab Assembly Election Results 2022: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി), പരമ്പരാഗത കളിക്കാരെ തകർത്തുകളഞ്ഞുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ പ്രകടമായ മാറ്റത്തിന്റെ സൂചന നൽകിയാണ് സംസ്ഥാനത്ത് വിജയത്തിലേക്കു കയറിയത്

author-image
WebDesk
New Update
Aam Admi Party, Arvind Kejriwal, Punjab, Bhagawant Sing Mann

ഡൽഹിയിൽ കോൺഗ്രസിനെ തോൽപ്പിക്കുകയും ബി ജെ പി തളർത്തുകയും ചെയ്‌ത് എട്ട് വർഷത്തിനു ശേഷം, അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബിൽ പരമ്പരാഗത അധികാര രാഷ്ട്രീയക്കാരെ തകർത്തെറിഞ്ഞാണ് വിജയത്തിലേക്കു കുതിച്ചത്. ഇത് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ പ്രത്യക്ഷമായ മാറ്റത്തിന് വഴിയൊരുക്കാം.

Advertisment

കഷ്ടിച്ച് പത്ത് വർഷത്തോളം മാത്രം പ്രായമുള്ള ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്ന നേട്ടമാണിപ്പോൾ കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ മുഖ്യമന്ത്രിമാരുടെ എണ്ണം പരിഗണിച്ചാൽ രണ്ട് പേരുമായി പഴയകാല പ്രതാപക്കാരായ കോൺഗ്രസുമായി തുല്യതയിലാണ് പത്ത് വർഷംമാത്രം പ്രായമുള്ള ആപ്പ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു മൂന്നാം ശക്തിയായി ആപ്പ് ഉയർന്നുവരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

2012 നവംബർ 26-ന് സ്ഥാപിതമായ, ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ വിജയം ആ പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിലെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവരുന്നു. ഇത് 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തിന്റെ മുഖമായി ഉയർന്നുവരാൻ നിരവധി പ്രാദേശിക പാർട്ടികളുടെ നേതാക്കളുടെ തീവ്രമായ ശ്രമങ്ങൾക്കിടയിലാണ് ഇത്.

പഞ്ചാബിൽ ആദ്യ ശ്രമം2014ൽ

ഡൽഹിയിൽ 2013-ൽ സർക്കാർ രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 24.4 ശതമാനം വോട്ട് വിഹിതത്തോടെ നാല് സീറ്റ് നേടി പഞ്ചാബിൽ ആപ്പ് വിജയ സാധ്യതകളുടെ വഴി കണ്ടെത്തി. 2015-ൽ ഡൽഹിയിൽ കോൺഗ്രസിനെയും ബി ജെ പിയെയും തകർത്ത് ആപ്പ് വീണ്ടും അധികാരത്തിലെത്തി, രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ പഞ്ചാബിൽ ആ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് ഇത് കാരണമായി. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ 77 സീറ്റ് നേടിയ കോൺഗ്രസിന് പിന്നിൽ 20 സീറ്റോടെ ആപ്പ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വളർന്നുവരുന്ന ഒരു സംഘടനയെ സംബന്ധിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയാകുകയെന്നത് വലിയ നേട്ടമായിരുന്നു. നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നുവെങ്കിലും, ജനപ്രിയതയിലും തിരഞ്ഞെടുപ്പ് വിദഗ്ദ്ധർക്കിയിലും ആപ്പിന് പ്രിയമേറെയായിരുന്നു.

Advertisment

Also Read: Election Results 2022: പഞ്ചാബ് ആം ആദ്മി തൂത്തുവാരിയത് എങ്ങനെ? 5 കാരണങ്ങൾ

കോൺഗ്രസ്, ശിരോമണി അകാലിദൾ (എസ്എഡി), അവരുടെ ജൂനിയർ പങ്കാളിയായ ബിജെപി എന്നിവർക്കെതിരെ അതൃപ്തി ഉയർന്നതോടെ 2017ലും പഞ്ചാബ് മാറ്റത്തിനായി കൊതിച്ചിരുന്നു. അഴിമതിയിൽ നട്ടംതിരിയുന്ന, സുസ്ഥിരമല്ലാത്ത കൃഷിയിൽ നിന്നുള്ള വരുമാനം കുറയുക, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ലഹരിമരുന്ന് ഉപയോഗം, സാമുദായിക സംഘർഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ എന്നിവയൊക്കെക്കൊണ്ട് സംസ്ഥാനത്ത് പൊതുവെ നിലനിന്ന അസംതൃപ്തിയും നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും, "ബദൽ രാഷ്ട്രീയം" എന്ന വാഗ്ദാനത്തിന് പഞ്ചാബിലെ ജനങ്ങൾ കൈകൊടുത്തു. ആ സാഹചര്യത്തിൽ നിന്നും ക്ലീൻ സ്ലേറ്റിലാണ് ആപ്പിന്റെ തുടക്കം .

എന്നിരുന്നാലും, മുഖ്യമന്ത്രിയായി ആരെയും മുന്നിൽ നിർത്താതെ തിരഞ്ഞെടുപ്പിനെ നേരിടുക, ഡൽഹി ഹൈക്കമാൻഡിന്റെ ഏകാധിപത്യപ്രവണത, ഖാലിസ്ഥാൻ വാദികളുമായി "സല്ലാപം" നടത്തിയെന്ന് ആരോപണം ഇവയൊക്കെ ആപ്പിന്റെ സാധ്യതകളെ പിന്നോട്ടടിച്ചു.

സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിയിരിക്കുന്ന ഭഗവന്ത് മാന്റെ സ്വന്തം തട്ടകമായ ഗ്രാമീണ മാൾവ ബെൽറ്റിൽ മാത്രമാണ് ആപ്പിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. അടുത്ത മൂന്ന് വർഷങ്ങളിൽ, പഞ്ചാബിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ആപ്പ് പരാജയപ്പെട്ടു, സംസ്ഥാന ഘടകം വിഭാഗീയതയാൽ പിളർന്നപ്പോൾ, നിരവധി നേതാക്കൾ പാര്‍ട്ടി വിട്ടു.

രണ്ടാം വരവ്

2017-2020 കാലയളവിൽ, പഞ്ചാബിൽ നിലനിൽക്കാൻ പാടുപെടുമ്പോഴും, ആപ്പ് അതിന്റെ പ്രവർത്തനരീതിയിൽ പ്രധാനപ്പെട്ട തന്ത്രപരമായ ചില മാറ്റങ്ങൾ കൊണ്ടുവന്നു. ആദ്യം, രണ്ടാം യുപിഎ കാലത്ത് രൂപപ്പെട്ട അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽനിന്ന് ഉയർന്നുവന്ന ആപ്പ് സ്വന്തം തട്ടകമായ ഡൽഹിയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നാൽ, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആപ്പിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു, ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും ബി ജെ പി സ്വന്തമാക്കി. രണ്ടാമത്തേത് കൂടുതൽ പരിണിതഫലമുളവാക്കുന്നതിന് കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മതവുമായി കൂട്ടിയിണക്കിയ നടപ്പാക്കിയ ദേശീയതയുടെ അക്രമാസക്തമായ ബ്രാൻഡിങ്ങിനെതിരെ കേജ്‌രിവാൾ മൗനംപാലിച്ചു.

Also Read: Election Results 2022: പഞ്ചാബ് പിടിച്ചടക്കി, കേജ്‌രിവാൾ ഇനി നോട്ടമിടുന്നത് ഗുജറാത്തോ?

പകരം, ഭരണത്തിലെ എഎപിയുടെ നേട്ടങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു, അതേസമയം പ്രബലമായ പൊതു മാനസികാവസ്ഥയ്ക്ക് അനുസൃതമായി നിർണായക പ്രശ്‌നങ്ങളിൽ നിലപാടുകൾ എടുക്കുകയും മതപരമായ പൊതു പ്രദർശനപരതയിലേക്ക് നിർലജ്ജം വഴിമാറുകയും ചെയ്തു.

2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന്റെ രൂപത്തിൽ ഈ തന്ത്രം ആപ്പിന് മികച്ച ലാഭവിഹിതം നൽകി. അയൽ സംസ്ഥാനമായ പഞ്ചാബിലുൾപ്പെടെ നിലയുറപ്പിക്കാനുള്ള ആപ്പിന്റെ ആഗ്രഹത്തിന് ഒരിക്കൽ കൂടി ആക്കം കൂട്ടിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ആപ്പ് 2.0

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും തകർന്നതും, കാർഷിക നിയമങ്ങളുടെ പേരിൽ എസ്എഡി-ബിജെപി സഖ്യത്തിനെതിരെ ഉയർന്ന രോഷവും സംസ്ഥാനത്തെ രാഷ്ട്രീയ ദ്വന്ദ്വാധിപത്യം അവസാനിപ്പിക്കാനുള്ള അവസരം ആപ്പിന് ലഭിച്ചു. മുൻകാല തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ, സിഖ് സമുദായത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി തിരഞ്ഞെടുപ്പിന് പോകുമെന്ന് പാർട്ടി വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചു.

2017-ൽ പാർട്ടിക്ക് വേണ്ടി തീവ്രമായി പ്രചാരണം നടത്തിയ പ്രവാസികളെ അത് അകറ്റിനിർത്തി. ഇത് തീവ്ര പ്രവാസി സിഖ് ഘടകങ്ങളുമായി ആപ്പിനെ ബന്ധിപ്പിക്കാനുള്ള അവസരവമൊന്നും പ്രതിപക്ഷത്തിന് നൽകിയില്ല.

വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി എന്നീ മേഖലകളിലെ ഡൽഹിയിലെ വിജയകരമായ പദ്ധതികളെ കേന്ദ്രീകരിച്ചായിരുന്നു ആപ്പ് നടത്തിയ പ്രചാരണം, ഭരണമില്ലായ്മയിൽ ഉഴലുന്ന പഞ്ചാബിലെ വോട്ടർമാർക്ക് പെട്ടെന്ന് കൊത്തുന്ന വികസന വാഗ്ദാനങ്ങൾ നൽകി.

Also Read: Election Results 2022: ഭഗ്‌വന്ത്‌ സിങ് മാന്‍: സ്റ്റാന്‍ഡ് അപ്പ് കോമേഡിയനില്‍നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക്

വ്യാവസായിക കേന്ദ്രങ്ങളിൽ വാണിജ്യ വ്യാപാര സമൂഹങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്യാംപെയിൻ നടത്തി. വിരോധാഭാസമെന്നു പറയട്ടെ,തനിക്കെതിരെ എതിരാളികൾ നടത്തിയ ആക്രമണങ്ങളെ ഭരണത്തിൽ കുറ്റമറ്റ ട്രാക്ക് റെക്കോർഡുള്ള ഒരു എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധനായി സ്വയം ഉയർത്തിക്കാട്ടിക്കൊണ്ട് സ്വന്തം നേട്ടത്തിനായി, കെജ്‌രിവാൾ ഉപയോഗിച്ചു.

ഇനിയെന്ത്?

ഗോവയിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാർട്ടിയുടെ പ്രചാരണം സീറ്റുകളുടെ കാര്യത്തിൽ കാര്യമായ ഫലം കണ്ടില്ല, എന്നാൽ, പഞ്ചാബിലെ വിജയം ഗുജറാത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അവർക്ക് പ്രചോദനം നൽകും. അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് ഒഴിച്ചിടുന്ന ഇടം നികത്തിക്കൊണ്ടാകും ആപ്പ്, ചരിത്രത്തിലെ അതിന്റെ നിമിഷം സ്വന്തമാക്കുക.

Punjab Aap Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: