Latest News

കോവിഡ് ഇന്ത്യയിൽ ഒരുവർഷം പിന്നിടുമ്പോൾ

ജനുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരിൽ 97 ശതമാനത്തിലധികം ആളുകളും രോഗമുക്തി നേടി. 1.4 ശതമാനം പേർ മരിച്ചു, ബാക്കിയുള്ളവർ നിലവിൽ രോഗം ബാധിച്ച് കഴിയുന്നവരാണ്

covid-19, covid india, india coronavirus, india covid cases, coronavirus lockdown, india covid deaths, covid pandemic, indian express newscovid-19, covid india, india coronavirus, india covid cases, coronavirus lockdown, india covid deaths, covid pandemic, indian express news, കോവിഡ് ഒരു വർഷം, കൊറോണ ഒരു വർഷം, കോവിഡ് രോഗബാധയുടെ ഒരുവർഷം, കോവിഡ് ഇന്ത്യയിൽ, കോവിഡ് കേരളത്തിൽ, കോവിഡ്, ie malayalam

രാജ്യത്ത് ആദ്യ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. കേരളത്തിലായിരുന്നു ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത്, തൃശൂർ ജില്ലയിൽ 2020 ജനുവരി 30ന്.

ആദ്യ രോഗബാധ കണ്ടെത്തി ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലധികം പേർക്കാണ്. രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടാനും ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെടാനും കാരണമായ കോവിഡ് മഹാമാരിയിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് രാജ്യം ഇപ്പോൾ. നിലവിൽ രാജ്യത്ത് ഓരോ ദിവസവും 12,000 മുതൽ 14,000 വരെ പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് പ്രതിദിന കോവിഡ് സ്ഥിരീകരണങ്ങളുടെ പ്രതിദിനം എണ്ണം കഴിഞ്ഞ നാലുമാസത്തിലേറെയായി കുറഞ്ഞുവരികയാണെന്നത് ആശ്വാസമാണ്.

Read More: താഴാതെ കോറോണ കര്‍വ്; ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍

ഏറ്റവും മോശമായ അവസ്ഥ പിന്നിട്ടെങ്കിലും പ്രതിസന്ധിയുടെ അവസാനത്തിലേക്ക് ഇനിയും ദൂരമുണ്ടെന്നാണ് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും പറയുന്നത്. പകർച്ചവ്യാധികളുടെ അവസാന കാലത്തിന് സാധാരണയായി ദൈർഘ്യം കൂടുതലാണ്. രോഗബാധിതരുടെ എണ്ണം പൂജ്യത്തിലെത്തുന്നതിന് മാസങ്ങൾ എടുക്കാം.

രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ ഒരു അധിക ഭീഷണി ഉണ്ട്: അണുബാധ വന്ന് രോഗമുക്തി നേടിയതിലൂടെയോ വാക്സിനേഷനിലൂടെയോ നേടിയ പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും അറിയില്ല എന്നതാണത്. ഹ്രസ്വകാല പ്രതിരോധശേഷി അർത്ഥമാക്കുന്നത് വീണ്ടും രോഗം ഉയർന്നുവരാനുള്ള സാധ്യതയാണ്. അതുകൊണ്ടാണ് ആളുകൾ മാസ്ക് ധരിക്കുന്നത് തുടരണമെന്നും ശാരീരിക അകലം പാലിക്കാനുള്ള ലളിതമായ നിയമങ്ങൾ പാലിക്കണമെന്നും ശാസ്ത്രജ്ഞരും ആരോഗ്യ അധികാരികളും നിർബന്ധിക്കുന്നത്.

ദൈനംദിന കേസുകൾ

കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന സംഖ്യയാണിത് – എല്ലാ ദിവസവും വൈറസ് ബാധിച്ചവരുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധയുടെ ഗ്രാഫ് പരിശോധിച്ചാൽ ആദ്യഘട്ടത്തിൽ മന്ദഗതിയിലും പിന്നീട് ദ്രുതഗിയിലും ഉയർച്ച പ്രാപിക്കുകയും പിന്നീട് ഈ സംഖ്യ കുറഞ്ഞു വരികയും ചെയ്തതായികാണാം (ചിത്രം 1).

ചിത്രം 1

ആദ്യ രണ്ട് മാസങ്ങളിൽ ഈ സംഖ്യ ആദ്യം ഉയർന്നു, ലോക്ക്ഡൗൺ കാരണം അൽപ്പം മന്ദഗതിയിലായി. പിന്നീട് ഉയർന്ന് സെപ്റ്റംബർ മധ്യത്തിൽ ഒരു ഉന്നതിയിലെത്തി. തുടർന്ന് കഴിഞ്ഞ നാല് മാസമായി തുടരുന്ന ഒരു ഇടിവ് ആരംഭിച്ചു.

2020 ജനുവരി 30 നും ഫെബ്രുവരി 3 നും ഇടയിൽ കേരളത്തിൽ മൂന്ന് അണുബാധകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും മാർച്ചിലാണ് ഇന്ത്യയിൽ രോഗബാധ വ്യാപകമാവാൻ ആരംഭിച്ചത്. മാർച്ച് രണ്ടിന് ഡൽഹിയിലും ഹൈദരാബാദിലുമായി രണ്ട് കോവിഡ് ബാധകൾ സ്ഥിരീകരിച്ചതിന് പിറകെയാണിത്.

Read More: കോവിഡിന്റെ യുകെ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദമോ? പരീക്ഷണ ഫലം അറിയാം

പ്രതിദിന രോഗബാധ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സമയത്ത് ഇന്ത്യയിൽ 90,000 കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ 16 ന് 97,894 കേസുകൾ റിപ്പോർട്ട് ചെയ്തു. അക്കാലത്ത് മറ്റൊരു രാജ്യത്തും 75,000ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനുശേഷം, യുഎസിൽ ആ സംഖ്യയേക്കാൾ വളരെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ മുതൽ യുഎസിൽ എല്ലാ ദിവസവും 2 ലക്ഷത്തിലധികം കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീലിൽ ഒരു ദിവസം പ്രതിദിന കോവിഡ് കേസുകൾ 80,000 കടന്നു, യുകെയിൽ 60,000 കേസുകൾ രേഖപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവയും നവംബർ, ഡിസംബർ മാസങ്ങളിൽ അവരുടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ രേഖപ്പെടുത്തി.

പകർച്ചവ്യാധി ഈ രാജ്യങ്ങളിൽ വ്യത്യസ്തമായ പാതകൾ പിന്തുടർന്നു. ഉദാഹരണത്തിന്, യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും കൃത്യമായ ഉന്നതിയില്ലാതെ ഒന്നിലധികം കോവിഡ് തരംഗങ്ങൾ വന്നു. മറുവശത്ത്, ചൈനയിലെ കോവിഡ് കർവിന് പെട്ടെന്ന് ഒരു നാടകീയമായ അന്ത്യമുണ്ടായി.

Read More: കോവിഷീൽഡിനു പുറമെ മറ്റൊരു വാക്സിനുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്: കോവൊവാക്സ് ജൂണിൽ ലഭ്യമാക്കും

ഇന്ത്യയ്ക്കകത്ത് പോലും സംസ്ഥാനങ്ങൾക്ക് വളരെ വ്യത്യസ്തമായ ഗ്രാഫുകളാണ്. രാജ്യത്തിന് മൊത്തത്തിലുള്ള കോവിഡ് കർവിന് സമാനമായ ഒരു കർവ് ഉള്ള ഒരേയൊരു വലിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. വളരെ കൃത്യമായ പീക്കുകളോട് കൂടിയ മൂന്ന് വ്യത്യസ്ത തരംഗങ്ങൾ ഡൽഹിയിൽ ഉണ്ട്. കേരളത്തിന്റേത് പതുക്കെ ആരംഭിച്ചതും അസാധാരണമായതരത്തിൽ പരന്നതും നീണ്ടതുമായ പീക്കോട് കൂടിയ ഗ്രാഫാണ്.

ദൈനംദിന മരണസംഖ്യ

കഴിഞ്ഞ വർഷം മാർച്ച് 12 നാണ് ഇന്ത്യയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്. കർണാടകയിലെ കലബുർഗിയിൽ നിന്നുള്ള 76 കാരനായിരുന്നു മരിച്ചത്. സൗദി അറേബ്യയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് മടങ്ങിയെത്തിയ അദ്ദേഹം സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആസ്ത്മാ രോഗിയായ അദ്ദേഹത്തിന് രക്താതിമർദ്ദവുമുണ്ടായിരുന്നു.

ചിത്രം 2

മരണങ്ങളുടെ കണക്കിന്റെ ഗ്രാഫും ദൈനംദിന രോഗബാധയുടേതിന് സമാനമായിരുന്നു (ചിത്രം 2). പീക്കിൽ എത്തിയ സമയത്ത് രാജ്യത്താകമാനം ഓരോ ദിവസവും ആയിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സെപ്റ്റംബർ 15 ന് ആകെ 1,290 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് രാജ്യത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ, ഒരു ദിവസം 3,500 ൽ അധികം മരണങ്ങൾ യുഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിൽ പോലും ഇന്ത്യയിലെ ഏറ്റവും ഉയർന്ന മരണ സംഖ്യയേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം

മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സാധാരണയായി കുറച്ച് ദിവസത്തെ കാലതാമസമുണ്ട്. കൂടാതെ, മുൻ ദിവസങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ സംസ്ഥാനങ്ങൾ ഒരുമിച്ച് കൂട്ടുന്നു, ഇത് അസാധാരണമായ വർദ്ധനവിന് കാരണമാകുന്നു. ഉദാഹരണത്തിന്, ജൂൺ 16 ന് മഹാരാഷ്ട്രയിൽ 1,400 ൽ അധികം മരണങ്ങളും ഡൽഹിയിൽ 437 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അത് ഗ്രാഫിൽ അസാധാരണമായ വർദ്ധനവിന് കാരണമായി. അതുപോലെ, ജൂലൈ 22 ന് തമിഴ്‌നാട്ടിൽ 522 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഇത് ഗ്രാഫിലെ മറ്റൊരു ഉയർച്ചയായി കാണിക്കുന്നു.

ജനുവരി 28 വരെ രാജ്യത്ത് 1.54 ലക്ഷത്തിലധികം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മരണസംഖ്യ 150 ൽ താഴെയാണ്.

ഇന്ത്യയുടെ നിലവിലെ മരണനിരക്ക്, അഥവാ രോഗം ബാധിച്ചവരിൽ മരണപ്പെടുന്നവരുടെ ശതമാനം നിലവിൽ 1.44 ആണ്. ഇത് ആഗോള ശരാശരിയായ 2.15 നെക്കാൾ വളരെ താഴെയാണ്.

ആക്ടീവ് കേസുകൾ

നിലവിൽ അസുഖമുള്ളവരും ഇതുവരെ രോഗത്തിൽ നിന്ന് മുക്തിനേടാത്തവരുമായ ആളുകളുടെ എണ്ണമാണിത്. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യ സംവിധാനങ്ങൾ കൂടുതലായി ശ്രദ്ധ പതിപ്പിക്കേണ്ടത് ഈ വിഭാഗത്തിലാണ്. നിലവിൽ രോഗം ബാധിച്ചിരിക്കുന്നവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പകരുക എന്നതും പ്രധാനമാണ്.

ചിത്രം 3

രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണത്തിനും പ്രതിദിന രോഗബാധയുടേതിന് സമാനമായ ഗ്രാഫാണ് (ചിത്രം 3). സെപ്റ്റംബറിൽ രോഗബാധ അതിന്റെ ഉന്നതിയിലെത്തിയ സമയത്ത് 10 ലക്ഷത്തിലധികം ആക്ടീവ് കേസുകൾ ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ അതിനുശേഷം ക്രമാനുഗതമായ ഇടിവ് ഉണ്ടായിട്ടുണ്ട്. ജനുവരി 28ന് 1.71 ലക്ഷത്തിൽ കൂടുതൽ സജീവ കേസുകളായിരുന്നു. പീക്ക് അവസ്ഥയിൽ നിന്ന് 85 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 20 ന് മുമ്പ് നിലവിലുണ്ടായിരുന്ന സജീവ കേസുകളുടെ എണ്ണത്തിന് സമാനമാണിത്.

Read More: സ്‌മെൽ ടെസ്റ്റിലൂടെ കോവിഡ് നിർണയം സാധ്യമോ?

സെപ്റ്റംബർ 17 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ഭൂരിഭാഗം ദിവസങ്ങളിലും. സെപ്റ്റംബർ 17ന് ശേഷം 15 ദിവസം മാത്രമാണ് രോഗമുക്തിയേക്കാൾ കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്.

ജനുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരിൽ 97 ശതമാനത്തിലധികം ആളുകളും രോഗമുക്തി നേടിയതായി കാണാം. ഇതുവരെ രോഗം ബാധിച്ചവരിൽ 1.4 ശതമാനം പേർ ഈ രോഗം കാരണം മരിച്ചു, ബാക്കിയുള്ളവർ നിലവിൽ രോഗം ബാധിച്ച് കഴിയുന്നവരാണ്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: A year with covid peak behind india

Next Story
രാജ്യത്ത് 5ജി സേവനങ്ങൾ ഈ വർഷം ആരംഭിക്കുമോ? സാധ്യതകൾ അറിയാം5g, 5g spectrum, 5g mobile service, 5g launch date, 5g jio, 5g airtel, indian express, express news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express