scorecardresearch

താജ്മഹലിനുള്ളിലെ അടച്ചിട്ട 22 'മുറികളും' ദുരൂഹമല്ലാത്ത 'ദുരൂഹത'കളും

താജ്മഹലിന്റെ താഴേനിലയിൽ "22 മുറികൾ" എന്ന് വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ മുറികളല്ല

താജ്മഹലിന്റെ താഴേനിലയിൽ "22 മുറികൾ" എന്ന് വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ മുറികളല്ല

author-image
WebDesk
New Update
താജ്മഹലിനുള്ളിലെ അടച്ചിട്ട 22 'മുറികളും' ദുരൂഹമല്ലാത്ത 'ദുരൂഹത'കളും

താജ്മഹലിനുള്ളിലെ അടച്ചിട്ട വാതിലുകൾ (ഏകദേശം 22 മുറികൾ) തുറക്കാൻ നിർദ്ദേശം നൽകണമെന്നും "വിവാദം അവസാനിപ്പിക്കാൻ താജ്മഹലിന്റെ യഥാർത്ഥ ചരിത്രം പഠിച്ച് പ്രസിദ്ധീകരിക്കാൻ വസ്തുതാന്വേഷണ സമിതി" രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച (മെയ് 12) തള്ളി.

Advertisment

ജസ്റ്റിസുമാരായ സുഭാഷ് വിദ്യാർത്ഥിയും ദേവേന്ദ്ര കുമാർ ഉപാധ്യായയും അടങ്ങുന്ന ബെഞ്ച് ഈ ഹർജികൾ "നീതീകരിക്കാൻ കഴിയാത്തവ" ആണെന്നും "അത്തരം പ്രശ്നങ്ങൾ… അക്കാദമിക് വിദഗ്ധർക്കും പണ്ഡിതന്മാർക്കും ചരിത്രകാരന്മാർക്കും ഇടയിൽ ചർച്ച ചെയ്യാൻ വിടണമെന്നും" പറഞ്ഞു.

രഹസ്യ ചരിത്രം ഒന്നുമില്ല

താജ്മഹലിന്റെ താഴേനിലയിൽ "22 മുറികൾ" എന്ന് വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ മുറികളല്ല, പകരം ഒരു നീണ്ട കമാന ഇടനാഴിയാണെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) വൃത്തങ്ങൾ പറയുന്നത്. കമാനങ്ങൾക്കൊപ്പം വാതിലുകളും ഉറപ്പിച്ചിരിക്കുന്നതിനാൽ സ്ഥലം നന്നായി ഉപയോഗിക്കാമെന്നും ബേസ്‌മെന്റ് ഏരിയ പലതവണ കണ്ടു അവർ പറഞ്ഞു. താജിലെ എഎസ്‌ഐ ജീവനക്കാർ ആഴ്ചയിലോ രണ്ടാഴ്ചയിലോ “മുറികൾ” വൃത്തിയാക്കുന്നുവെന്നും “അവിടെ ചുവരുകളിൽ ഒന്നുമില്ല” എന്നും അവർ പറഞ്ഞു.

ഈ പ്രദേശം വിനോദസഞ്ചാര താൽപ്പര്യമുള്ളതല്ലെന്നും അതിനാൽ ദിവസേന ഒരു ലക്ഷം വരെ സന്ദർശകർ വരുന്ന സംരക്ഷിത ലോക പൈതൃക ഇടത്തിൽ ഈ ഭാഗകത്തേക്ക് ആളുകളുടെ അനാവശ്യ സഞ്ചാരം തടയാൻ പൂട്ടിയിരിക്കുകയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിരമിച്ച എഎസ്‌ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

“ബേസ്‌മെന്റിൽ രഹസ്യ ചരിത്രമൊന്നുമില്ല, സുരക്ഷാ കാരണങ്ങളാൽ മാത്രമാണ് ഈ പ്രദേശം സന്ദർശകരുടെ പരിധിയിൽ നിന്ന് മാറ്റി നിർത്തുന്നത്,” ഉദ്യോഗസ്ഥർ പറഞ്ഞു.

വാസ്തുവിദ്യാ സവിശേഷത

താജിന്റെ ബേസ്‌മെന്റ് മുറികൾക്കുള്ളിൽ മതപരമായ രൂപങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്ന് എഎസ്‌ഐയുടെ റീജിയണൽ ഡയറക്ടറായി (നോർത്ത്) 2012ൽ വിരമിച്ച പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു,. ആഗ്രയിലും ഡൽഹിയിലെ ഹുമയൂൺസ് ടോംബിലുംഫ്ദർജംഗ് ടോംബിലും ശവകുടീരത്തിലും സമാനമായ സ്വഭാവമുള്ള മുഗൾ കാലഘട്ടത്തിലെ മറ്റ് ഘടനകളിലും ഇത്തരം മുറികൾ അസാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

“എഎസ്‌ഐയാണ് ഈ ബേസ്‌മെന്റ് മുറികളെല്ലാം പരിപാലിക്കുന്നത്. ചുവരുകളിൽ ഒന്നുമില്ല, ബിംബങ്ങളൊന്നുമില്ല; പ്രധാന ശവകുടീരവും മിനാരങ്ങളും നിൽക്കുന്ന സ്തംഭം ഉയർത്താനുള്ള ഒരു ഘടനാപരമായ ഘടകം മാത്രമാണിത്, ”മുഹമ്മദ് പറഞ്ഞു.

“ഈ വലിപ്പത്തിലുള്ള ഒരു കെട്ടിടത്തിൽ, അടിത്തറ പാകിയ ശേഷം, പ്ലാറ്റ്‌ഫോം ഉയർത്താനും ഭാരം ഒരേപോലെ വിതരണം ചെയ്യാനുമുള്ള കമാനങ്ങൾ നിർമിക്കും. താജ്മഹലിന്റെ ശക്തി പരിശോധിക്കാൻ ഇടയ്ക്കിടെ ബേസ്മെന്റിൽ പോയി സർവേകൾ നടത്താറുണ്ട്,” എഎസ്‌ഐയുടെ ആഗ്ര സർക്കിളിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു 'ക്ഷേത്രം' എന്ന അവകാശവാദം

താജ് ശരിക്കും ഒരു ഹിന്ദു ക്ഷേത്രമാണെന്നും ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ അതിന്റെ നിലവറയിൽ മറഞ്ഞിരിക്കാമെന്നും നിരവധി വർഷങ്ങളായി അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം വാദങ്ങൾ ചരിത്രകാരന്മാരും എഎസ്‌ഐ ഉദ്യോഗസ്ഥരും സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളും ആവർത്തിച്ച് നിരസിച്ചതാണ്.

ഷാജഹാന്റെ ഭരണകാലത്തെ ഔദ്യോഗിക വൃത്താന്തമായ ബാദ്ഷഹ്നാമയിലാണ് താജ് ആദ്യമായി പരാമർശിക്കപ്പെട്ടതെന്നും മുഗൾ ഭരണകാലത്തെ ചരിത്രപരമായി നിശ്ചയിച്ചിരിക്കുന്ന സമയത്തിന് 50 വർഷം മുമ്പ് പോലും ഇത് നിർമ്മിക്കാൻ കഴിയുന്ന വാസ്തുവിദ്യ വികസിച്ചില്ലിരുന്നെന്നും മുഹമ്മദ് പറഞ്ഞു. . "ഇത് കമ്മീഷൻ ചെയ്ത സമയത്ത് നിലനിന്നിരുന്ന വിവിധ മുഗൾ ഘടനകളിൽ ഇരട്ട-താഴികക്കുടം, കൊത്തുപണികൾ, ജാലികൾ എന്നിവ കാണാം," മുഹമ്മദ് പറഞ്ഞു.

Taj Mahal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: