ഷാരൂഖാന്റെ കരിയറിലെ സുപ്രധാന കഥാപാത്രമാകുമെന്ന് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ‘സീറോ’, കിങ് ഖാന്റെ പിറന്നാളായ നവംബര്‍ രണ്ടിന് റിലീസ് ചെയ്യും. എന്നാല്‍ സിനിമാ ലോകത്തുള്ളവര്‍ക്കായി കഴിഞ്ഞദിവസം ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ട്രെയിലര്‍ കണ്ടവരെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്. ആദ്യം ട്രെയിലര്‍ കണ്ട സെലിബ്രിറ്റി ആമിര്‍ ഖാനാണ്. ട്രെയിലറിനെക്കുറിച്ച് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത് അതിഗംഭീരം എന്നായിരുന്നു.

കത്രീന കൈഫ്, അനുഷ്‌ക എന്നിവരുടെ പ്രകടനങ്ങള്‍ അവിശ്വസനീയമാണെന്നും ഷാരൂഖ് ഷാരൂഖിനെത്തന്നെ കടത്തിവെട്ടിയ പ്രകടനമാണ് കാഴ്ചവച്ചതെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനു പുറകെ ആമിറിനൊപ്പമുള്ളൊരു ചിത്രം ഷാരൂഖും ട്വീറ്റ് ചെയ്തു. ആമിര്‍ ഷാരൂഖിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു ഷാരൂഖ് പങ്കുവച്ചത്. ‘ഹഗ് ഫ്രം ദി തഗ്….!! ബീറ്റ് ദാറ്റ്!’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

ധനുഷ് ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന ചിത്രം എന്നാണ് സീറോയെക്കുറിച്ച് ധനുഷ് പറഞ്ഞത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉയരക്കുറവുള്ള കഥാപാത്രമായാണ് ഷാരൂഖ് എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ