ന്യൂഡൽഹി: സിഖ് സമുദായക്കാരുടെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോ യ്ക്ക് എതിരെ പരാതി. ബിജെപി എംഎൽഎ മഞ്ചീന്ദർ സിങ് സിർസയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

സീറോയുടെ സംവിധായകൻ ആനന്ദ് എൽ.റായ്, ഷാരൂഖ് ഖാൻ എന്നിവർക്ക് എതിരെയാണ് പരാതി. രജോരി ഗാർഡൻ മണ്ഡലത്തിൽ നിന്നുളള ബിജെപി അംഗമാണ് ഇദ്ദേഹം.

പരാതിക്ക് കാരണമായ പോസ്റ്റർ

സിഖ് മത ചിഹ്നങ്ങളായ ഘട്ഖ കിർപനുമായി അടിവസ്ത്രം മാത്രം ധരിച്ച് ഷാരൂഖ് നിൽക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലടക്കം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പരാതി.

ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. സിഖ് മതസ്ഥർ മാത്രമേ ഘട്‌ക കിർപൻ ധരിക്കാവൂ എന്നാണ് തങ്ങളുടെ മതാചാരമെന്ന് പരാതിയിൽ സിർസ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സീനുകൾ വെട്ടിമാറ്റിയില്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സിർസയുടെ മുന്നറിയിപ്പ്. ഡിസംബർ 21 നാണ് സീറോയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook