സീ സിനി അവാർഡ് ഷോയിൽ പ്രിയങ്ക ചോപ്ര ആരാധകരെ ഇളക്കി മറിക്കുമെന്നുറപ്പായി. സ്റ്റേജിൽ പ്രിയങ്കയുടെ തകർപ്പൻ പ്രകടനമായിരിക്കും കാണാനാകുകയെന്നാണ് പുറത്തുവന്ന റിഹേഴ്സൽ വിഡിയോകളിൽനിന്നും മനസ്സിലാകുന്നത്. ബോളിവുഡ് സിനിമകളുടെ തിരക്കുകൾ മാറ്റിവച്ചാണ് അവാർഡ് നിശയിൽ പങ്കെടുക്കാനായി പ്രിയങ്ക മുംബൈയിലെത്തിയത്.

ഇന്നു രാത്രി നടക്കുന്ന താരരാവിൽ പ്രിയങ്കയുടെ പെർഫോമൻസാണ് ഹൈലൈറ്റ്. 5 മിനിറ്റായിരിക്കും പ്രിയങ്ക പെർഫോം ചെയ്യുക. തന്റെ തന്നെ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾക്ക് പ്രിയങ്ക ചുവടു വയ്ക്കും. 5 മിനിറ്റ് പ്രകടനത്തിനായി 5 കോടിയാണ് പ്രിയങ്കയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്കയുടെ റിഹേഴ്സലിന്റെ നിരവധി വിഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുളളത്. പ്രിയങ്കയ്ക്ക് ഒപ്പം രൺവീർ സിങ്ങും റിഹേഴ്സൽ വിഡിയോയിലുണ്ട്.

2016 ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ് പ്രിയങ്ക അവസാനമായി പ്രകടനം നടത്തിയത്. കഴിഞ്ഞ ജൂലൈയിൽ നടന്ന ഐഐഎഫ്എ അവാർഡ് ഷോയിലും പ്രിയങ്കയുടെ പെർഫോമൻസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം വൻ പ്രതിഫലം ആവശ്യപ്പെട്ടതുമൂലം സംഘാടകർ പ്രിയങ്കയെ ഒഴിവാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook