കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സറീന വഹാബ് ആശുപത്രി വിട്ടു. അഞ്ചുദിവസം മുൻപാണ് സറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അറുപത്തൊന്നുകാരിയായ സറീന വഹാബിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

“കഴിഞ്ഞ ആഴ്ച, സെപ്റ്റംബർ 14നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്നു. അവർക്ക് പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ചിക്തിസയ്ക്ക് ഒടുവിൽ സുഖം പ്രാപിച്ച് അവർ വീട്ടിലേക്ക് മടങ്ങി.” സറീന വഹാബിനെ ചികിത്സിച്ച ഡോ. ജലീൽ പാർക്കർ പറഞ്ഞു.

കോവിഡ് നെഗറ്റീവ് ആയില്ലെങ്കിലും രോഗി സുഖം പ്രാപിച്ചാൽ ഡിസ്‌ചാർജ് ചെയ്യാൻ കഴിയുമെന്നും അതിനാലാണ് നടിയെ വീട്ടിലേക്ക് വിട്ടതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ വരുൺ ധവാനും ശ്രദ്ധ കപൂറും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘സ്ട്രീറ്റ് ഡാൻസർ 3 ഡി’ എന്ന ചിത്രത്തിലാണ് സറീന വഹാബിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

Read more: കൊച്ചുമോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു, മുത്തശ്ശനും വേഗം ഭേദമാകും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook