മുംബൈയിലെ ഗംഭീര വിവാഹച്ചടങ്ങിന് ശേഷം നവ താരദമ്പതികളായ സഹീര്‍ഖാനും സാഗരിക ഗാഡ്കെയും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തി. വിവാഹത്തിന് പിന്നാലെ മുംബൈയിലെ താജ്ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹ സത്കാരം ഒരുക്കിയതിന് ശേഷമാണ് ഇരുവരും ഹണിമൂണിന് പറന്നത്. മാലിദ്വീപിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

ആയിരത്തില്‍പ്പരം ചെറുദ്വീപുകളുടെ കൂട്ടങ്ങളുളള മാലിദ്വീപില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരും എത്തിയത്. തെക്കു നിന്നും വടക്കോട്ടേക്ക് ഏകദേശം തൊണ്ണൂറായിരം ചതുരശ്ര കിലോമീറ്ററോളം നീളത്തില്‍ ഒരു മാലയില്‍ നിന്നും തെറിച്ച മുത്തുകളെ പോലെ ചിതറിക്കിടക്കുന്ന1190 ദ്വീപുകള്‍ ഭരണ സൌകര്യാര്‍ത്ഥം 20 അറ്റോളുകളായി തിരിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ 1190 ദ്വീപുകളില്‍ ജനവാസം 250 ഓളം ദ്വീപുകളിലായ് പരിമിതപ്പെട്ടിരിക്കുന്നു. കടലിന്‍റെ നീലിമയ്ക്ക് പുറമേ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ലഗൂണുകളും കനത്ത ചൂടിലും കടല്‍ത്തിരയുടെ ചുംബനമേറ്റു പുളകിതയായി കിടക്കുന്ന മണല്‍ത്തിട്ടകളും നീലിമക്കിടയിലൊരിത്തിരി പച്ചപ്പും കൂടിയുളള ദക്ഷിണേഷ്യയിലെ എണ്ണം പറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മാലിദ്വീപ്.

ഏറെ നാളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ നവംബര്‍ 23ന് റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.

സഹീര്‍ ഖാന്റെ പ്രോസ്‌പോര്‍ട്ട് ഫിറ്റ്‌നെസ്സ് സ്റ്റുഡിയോയുടെ ബിസിനസ്സ് ആന്‍ഡ് മാർക്കറ്റിങ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാല്‍ദേവ് വിവാഹക്ഷണപത്രികയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങൾ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ തന്നെ പറഞ്ഞിരുന്നു.

ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ക്യാപ്റ്റനാണ് സഹീർ ഖാൻ. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മൽസരങ്ങളും 282 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹർവാൾ എന്ന കഥാപാത്രം സാഗരികയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ