scorecardresearch
Latest News

യുവീ, ഓര്‍മ്മകള്‍ക്ക് നന്ദി; വൈകാരികമായി സിനിമാലോകം

ഇതാണ് യുവിയുടെ അച്ഛൻ. യുവരാജ് സിങ്ങിന്റെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ

Yuvraj Singh, യുവരാജ് സിങ്, retirement, വിരമിക്കൽ, mohanlal, Prithviraj, Santosh Sivan, മോഹൻലാൽ, പൃഥ്വിരാജ്, സന്തോഷ് ശിവൻ, Bollywood, ബോളിവുഡ്, Anupam Kher, അനുപം ഖേര്‍, Anushka Sharma, അനുഷ്‌ക ശര്‍മ്മ, ഐഇ മലയാളം

ഒരു തലമുറയുടെ ക്രിക്കറ്റ് ഗൃഹാതുരയുടെ പാഡഴിച്ച് യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ വൈകാരികമായി യുവിയ്ക്ക് യാത്രയയപ്പ് നല്‍കുകയാണ് സിനിമാലോകം. മോഹൻലാൽ, പൃഥ്വിരാജ്, സന്തോഷ് ശിവൻ, ബോളിവുഡിൽ നിന്നും അനുപം ഖേര്‍ മുതല്‍ അനുഷ്‌ക ശര്‍മ്മവരെയുള്ളവര്‍ വരെ ഏറെ വികാരാധീനരായാണ് യുവരാജ് സിങിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ നോക്കി കാണുന്നത്.

മാജിക്കലായ ആ പെർഫോമൻസുകൾക്ക് നന്ദി. എല്ലാ ആശംസകളും നേരുന്നു, എന്നാണ് യുവരാജിനുള്ള മോഹൻലാലിന്റെ ട്വിറ്റർ സന്ദേശം.

” ചാംപ്യന് നന്ദി. നിങ്ങൾ സൃഷ്ടിച്ച ഓർമ്മകൾ ഞങ്ങൾക്കെന്തായിരുന്നെന്ന് വ്യാഖ്യാനിക്കാൻ എനിക്കറിയില്ല!,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

യുവരാജ് സിംഗിന്റെ അച്ഛൻ യോഗ്‍‌രാജ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സന്തോഷ് ശിവൻ.

Read More: പാഡ് അഴിക്കുന്നത് 2011 ലോകകപ്പിലെ ഇന്ത്യൻ ‘യുവരാജാ’വ്

ഹുമാ ഖുറേഷി, അനുഷ്‌ക ശര്‍മ്മ, വരുണ്‍ ധവാന്‍, സുനില്‍ ഷെട്ടി, നേഹാ ധൂപിയ, അംഗദ് ബേഡി, അനുപം ഖേര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരാണ് ട്വിറ്ററിലൂടെ യുവരാജിന് ഹൃദയത്തില്‍ തൊടുന്ന വിടവാങ്ങല്‍ കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്.

ഓര്‍മ്മകള്‍ക്ക് നന്ദി എന്നാണ് വരുണ്‍ ധവാനും ഹുമാ ഖുറേഷിയും അനുഷ്‌ക ശര്‍മ്മയും കുറിച്ചത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരത്തില്‍ എന്നും നിങ്ങളുടെ പേരുണ്ടാകും എന്ന് നേഹാ ധൂപിയ കുറിച്ചു.

ക്രിക്കറ്റര്‍ എന്ന നിലയിലും ജീവിത്തോടുള്ള മനോഭാവത്തിലും ലോകത്ത് ലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ ആവേശഭരിതരാക്കിയ യുവരാജ് ഒരു പൂര്‍ണ വിജയിയാണ് എന്നായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്.

മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിറകണ്ണുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ യുവരാജ് വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More: ആറ് കൊണ്ട് ആറാടിയ യുവി; ആരാധകഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത ആ സിക്‌സുകള്‍

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്‌സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Yuvraj singhs retirement bollywood celebrities get emotional