scorecardresearch
Latest News

സിദ്ധാർത്ഥ് മരിച്ചെന്ന് യുട്യൂബ് വീഡിയോ; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി താരം

ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് തനിക്ക് യൂട്യൂബിൽ നിന്നും ലഭിച്ച മറുപടി പങ്കുവച്ചത്

Siddharth, Siddharth phone number leaked, BJP leaks Siddharth phone number, Siddharth received death rape threats, BJP Tamil Nadu IT cell leak siddharth phone number

വിവിധ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെയും നിലപാട് പറഞ്ഞതിന്റെയും പേരിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരമാണ് സിദ്ധാർഥ്. സർക്കാരിനെ ഉൾപ്പടെ വിവിധ വിഷയങ്ങളിൽ വിമർശിച്ചിരുന്ന സിദ്ധാർത്ഥിനു നേരെ നിരവധി ഭീഷണികൾ വന്നിരുന്നു. അതിനെതിരെയെല്ലാം ട്വിറ്ററിലൂടെ പ്രതികരിക്കാറുണ്ടായിരുന്ന താരം ഇപ്പോഴിതാ താൻ മരിച്ചതായി വ്യാജപ്രചരണം നടത്തിയ വീഡിയോ റിപ്പോർട്ട് ചെയ്തപ്പോൾ സംഭവിച്ചത് വെളിപ്പെടുത്തുകയാണ്.

ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് തനിക്ക് യൂട്യൂബിൽ നിന്നും ലഭിച്ച മറുപടി പങ്കുവച്ചത്. ‘ചെറു പ്രായത്തിൽ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യൻ താരങ്ങൾ’ എന്ന് തലക്കെട്ട് നൽകിയ വീഡിയോയിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

“ഞാൻ മരിച്ചെന്ന് പറയുന്ന വീഡിയോ ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ യൂട്യൂബിന് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അവർ ‘ക്ഷമിക്കണം, ഈ വീഡിയോയിൽ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു’ എന്നാണ് മറുപടി നൽകിയത്” എന്ന് സിദ്ധാർത്ഥ് പറയുന്നു. യൂട്യൂബിന്റെ മറുപടി കണ്ട് താൻ ആശ്ചര്യപ്പെട്ടെന്നും സിദ്ധാർത്ഥ് പോസ്റ്റിൽ രസകരമായി പറയുന്നുണ്ട്.

Read Also: ഒറ്റച്ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു, ആളെ മനസ്സിലായോ?

സിദ്ധാർഥ് മരിച്ചതായി പ്രചരിക്കുന്ന വീഡിയോയിൽ സിദ്ധാർത്ഥിന്റെയൊപ്പം സൗന്ദര്യ, ആർത്തി അഗർവാൾ എന്നിവരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇരുവരും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടവരാണ്. മൂന്ന് വർഷം മുൻപാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2019ൽ പുറത്തിറങ്ങിയ ‘അരുവം’ ആണ് സിദ്ധാർത്ഥിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ‘നവരസ’ ഉൾപ്പടെ അഞ്ചോളം ചിത്രങ്ങളാണ് ഇനി സിദ്ധാർത്ഥിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Youtube video claims actor siddharth dead he reveals what happened after reporting