മുംബൈ: സാരി ധരിച്ചെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സോഹ അലിഖാന് മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. 38കാരിയായ നടി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. പിങ്ക് സില്‍ക്ക് സാരിയും തലയില്‍ പൂവും അണിഞ്ഞ് ഭര്‍ത്താവായ കുനാല്‍ കെമ്മുവിനൊപ്പമാണ് സോഹയുടെ ചിത്രം.

‘ബലൂണുകള്‍ ഇല്ലാതെ എന്ത് പാര്‍ട്ടി’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ താരത്തെ പുകഴ്ത്തിയും ഗര്‍ഭിണിയായതിലെ സന്തോഷം പങ്കുവെച്ചും അഭിനന്ദിച്ചും ആരാധകര്‍ കമന്റ് ചെയ്തു. എന്നാല്‍ താരത്തിന്റെ വേഷവിധാനത്തെ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും മതമൗലികവാദികളും രംഗത്തെത്തി. പെരുന്നാള്‍ ആശംസ പോലും നേരാതെ തെറ്റായ വസ്ത്രധാരണത്തിലാണ് താരം പ്രത്യക്ഷപ്പെട്ടതെന്ന് ചിലര്‍ പരാതിപ്പെട്ടു.

It isn’t a party without balloons ! @khemster2

A post shared by Soha (@sakpataudi) on

താരത്തിന്റെ മതവിശ്വാസത്തെ ചോദ്യം ചെയ്തും മുസ്ലിം അല്ലെന്ന് കുറ്റപ്പെടുത്തിയും കമന്റുകള്‍ വന്നു. എന്നാല്‍ താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഇരുന്ന പ്രിയങ്കയോടും, സാനിയ മിര്‍സയോടും മറ്റും ചെയ്തത് തന്നെയാണ് സോഹയോടും ചെയ്തതെന്ന് മതമൗലികവാദികളെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മകളും ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ സഹോദരിയുമാണ് സോഹ. 2015ലാണ് സോഹയും കുനാലുമായുളള വിവാഹം കഴിഞ്ഞത്.

The love of family and friends is reason enough to dress up!

A post shared by Soha (@sakpataudi) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook