scorecardresearch

നിങ്ങൾ കലാകാരനെ കൊല്ലുകയാണ്; ബോളിവുഡിലെ അസമത്വങ്ങളെ കുറിച്ച് അർജിത് പറഞ്ഞത്

തന്റെ പ്രശസ്തി ഒരു ഭാരമായി തോന്നിത്തുടങ്ങിയതിനെക്കുറിച്ചും 2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ അർജിത് സംസാരിച്ചിരുന്നു: "ഒരു ഘട്ടത്തിൽ 'അർജിത് സിംഗ്' എന്ന പേര് കേൾക്കുന്നത് പോലും എന്നെ അലോസരപ്പെടുത്തിയിരുന്നു"

തന്റെ പ്രശസ്തി ഒരു ഭാരമായി തോന്നിത്തുടങ്ങിയതിനെക്കുറിച്ചും 2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ അർജിത് സംസാരിച്ചിരുന്നു: "ഒരു ഘട്ടത്തിൽ 'അർജിത് സിംഗ്' എന്ന പേര് കേൾക്കുന്നത് പോലും എന്നെ അലോസരപ്പെടുത്തിയിരുന്നു"

author-image
Entertainment Desk
New Update
Arijit Singh

ചൊവ്വാഴ്ചയാണ് താൻ പിന്നണി ഗാനരംഗം വിടുകയാണെന്ന് അർജിത് സിംഗ് പ്രഖ്യാപിച്ചത്. ഈ വാർത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നാലെ, ബോളിവുഡിലെ അന്യായമായ പ്രതിഫല രീതിയെക്കുറിച്ച് അർജിത് പറഞ്ഞ പഴയ അഭിമുഖങ്ങൾ ചർച്ചയാവുകയാണ്.

Advertisment

Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്

ബോളിവുഡ് 'കലാകാരന്മാരെ കൊല്ലുന്നു'

സംഗീത വ്യവസായത്തിലെ അന്യായമായ പ്രതിഫല രീതികൾ ഒരു കലാകാരനെ സാവധാനം ഇല്ലാതാക്കുമെന്നാണ് അർജിത് അഭിപ്രായപ്പെട്ടത്. 

 "ഈ ബിസിനസ്സ് നടക്കുന്നത് കലാകാരന്മാരുടെ പുറത്താണ്. എന്നാൽ ഒരു ബിസിനസ്സുകാരനെപ്പോലെ പ്രായോഗികമായി ചിന്തിക്കാൻ കലാകാരന് കഴിയില്ല. അർഹമായ പ്രതിഫലം നൽകാതിരിക്കുമ്പോൾ നിങ്ങൾ ആ കലാകാരനെ കൊല്ലുകയാണ് ചെയ്യുന്നത്," അർജിത്തിന്റെ വാക്കുകളിങ്ങനെ. 

Also Read:  മകൾ 30ലേക്ക്; ഹൃദയം തൊടുന്ന കുറിപ്പുമായി റഹ്മാൻ, ഇതിൽ കൂടുതൽ എന്തുവേണമെന്ന് ആരാധകർ

"പലപ്പോഴും വാക്കാൽ പറയുന്ന തുകയാവില്ല ജോലി കഴിഞ്ഞാൽ ലഭിക്കുന്നത്. ജോലി കൂടുമ്പോൾ പ്രതിഫലം കുറയുന്ന അവസ്ഥയുണ്ട്. കലാകാരന്മാർ തങ്ങളുടെ കലയിൽ മുഴുകുമ്പോൾ പണത്തെക്കുറിച്ച് ചിന്തിക്കില്ല, ഈ നിഷ്കളങ്കതയാണ് പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നത്."

Also Read: പ്രായം 60ലേക്ക്, ഫിറ്റ്നസ്സിൽ അത്ഭുതപ്പെടുത്തി നദിയ മൊയ്തു; ലേഡി മമ്മൂട്ടിയെന്ന് ആരാധകർ

തന്റെ പ്രശസ്തി ഒരു ഭാരമായി തോന്നിത്തുടങ്ങിയതിനെക്കുറിച്ചും 2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ അർജിത് സംസാരിച്ചിരുന്നു: "ഒരു ഘട്ടത്തിൽ 'അർജിത് സിംഗ്' എന്ന പേര് കേൾക്കുന്നത് പോലും എന്നെ അലോസരപ്പെടുത്തിയിരുന്നു. ജനക്കൂട്ടം എന്റെ പേര് വിളിക്കുമ്പോൾ അതെന്നെ ശ്വാസം മുട്ടിച്ചു. ഇപ്പോൾ വീട്ടിലോ ജോലിസ്ഥലത്തോ ആരും എന്നെ ആ പേര് വിളിക്കാറില്ല. സ്വന്തം പാട്ടുകൾ കേൾക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ വീട്ടിലുള്ളപ്പോൾ ആരും എന്റെ പാട്ടുകൾ വെക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു."

Also Read: ഹാപ്പി ഗേൾ വൈബിൽ അനശ്വര; ചിത്രങ്ങൾ വൈറൽ

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: