തന്റെ വിവാഹ വാർത്ത കേൾക്കാൻ ഇനി അധികം കാത്തിരിക്കേണ്ടെന്ന സൂചന നൽകി കങ്കണ റണാവത്ത്. ലേക്ക് മീ ഫാഷൻ വീക്കിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കങ്കണ വിവാഹത്തെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കിയത്. 2019 ഫെബ്രുവരി വരെ തന്റെ വിവാഹത്തിനായി കാത്തിരുന്നാൽ മതിയെന്നാണ് താരം പറയുന്നത്.

വിവാഹത്തെക്കുറിച്ചുളള കങ്കണയുടെ പ്ലാൻ എന്താണെന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇതിന് മറുപടിയായി കങ്കണ പറഞ്ഞത് ഇതായിരുന്നു, ”ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് ഫെബ്രുവരി അല്ലേ, അടുത്ത ഫെബ്രുവരി വരെ എനിക്ക് സമയം തരൂ”. അടുത്ത ഫെബ്രുവരിയിൽ കങ്കണയുടെ വിവാഹം ഉണ്ടാകുമെന്നു തന്നെയാണ് ഇതുകേട്ട ആരാധകരുടെയും പ്രതീക്ഷ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ ഒരാളുമായി പ്രണയത്തിലാണെന്ന് കങ്കണ വെളിപ്പെടുത്തിയത്. ”അതെ ഞാനൊരു റിലേഷൻഷിപ്പിലാണ്. ജീവിതത്തിൽ ഒരാൾ കൂടെ വേണമെന്നു തോന്നി. ഞാനിപ്പോൾ അത് ഇഷ്ടപ്പെടുന്നു. പക്ഷേ ഇപ്പോൾ വിവാഹിതയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം എനിക്ക് 30 വയസ്സ് ആയിട്ടില്ല”, കങ്കണ പറഞ്ഞിരുന്നു.

മണികർണിക എന്ന ചിത്രത്തിലാണ് കങ്കണ ഇപ്പോൾ അഭിനയിക്കുന്നത്. ഈ വർഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുക. പക്ഷേ സിനിമയുടെ റിലീസ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ