നയന്‍താര കേന്ദ്രകഥാപാത്രമായെത്തുന്ന കൊലമാവ് കോകില എന്ന ചിത്രത്തിലെ ‘കല്യാണ വയസ്’എന്ന പാട്ട് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായിരിക്കുകയാണ്. ചിത്രത്തില്‍ നയന്‍താരയുടെ നായകനായി എത്തുന്നത് യോഗി ബാബുവാണ്. നയന്‍താരയുടെ പുറകെ നടക്കുന്ന നായകനെയാണ് പാട്ടില്‍ പ്രേക്ഷകര്‍ കാണുന്നത്. നെല്‍സണ്‍ ദിലീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലേഡി സൂപ്പര്‍സ്റ്റാറിന്റെ നായകനാകുമ്പോഴും, കല്യാണ വയസ് തരംഗമാകുമ്പോഴും സിനിമയിലൂടെയുള്ള തന്റെ യാത്ര ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും എത്രയോ തവണ അപമാനിക്കപ്പെട്ടിട്ടുണ്ട് താനെന്നും യോഗി ബാബു തുറന്നു പറയുന്നു.

ഒരു മുന്‍ നിര നായികയില്‍ നിന്നും താന്‍ നേരിട്ട അനുഭവം വളരെ വിഷമത്തോടെയാണ് യോഗി ബാബു പറഞ്ഞത്. ‘ഞാന്‍ മുമ്പ് അഭിനയിച്ച സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. എന്നാല്‍ ആ നടി അതിന് സമ്മതിച്ചില്ല. എന്നെ കെട്ടിപ്പിടിക്കാന്‍ സാധ്യമല്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു ഹാസ്യരംഗത്തിനു വേണ്ടിയായിരുന്നു അത്. സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ തയ്യാറായില്ല. ദക്ഷിണേന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍’ യോഗി പറയുന്നു.

കൊലമാവ് കോകിലയില്‍ നയന്‍താരയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നെന്നും യോഗി പറഞ്ഞു. ചിത്രീകരണ വേളയില്‍ ഉടനീളം നയന്‍താര നല്ല പിന്തുണ നല്‍കിയെന്നും, നയന്‍താരയോട് തനിക്ക് ശരിക്കും പ്രണയം തോന്നിയെന്നും യോഗി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook