“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” ഒരു ധ്യാനത്തിലെന്ന പോലെ കണ്ണുകളടച്ച് ഗാനഗന്ധർവ്വൻ പാടുമ്പോൾ നിശ്ചലമാകുന്ന സദസ്സുകൾ… മലയാളികളുടെ സ്വകാര്യ​അഹങ്കാരമായ ഡോ. കെ.ജെ.യേശുദാസിന്റെ ഈ ആദ്യസിനിമാഗാനം മലയാളി കേട്ടു തുടങ്ങിയിട്ട് ഇന്നേക്ക് 56 വർഷങ്ങൾ പൂർത്തിയാകുകയാണ്.

കെ.എസ്.ആന്റണി സംവിധാനം ചെയത ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയിലാണ് ഈ ‘ശ്രീനാരായണ ശ്ലോകം’ യേശുദാസിന്റെ ഗന്ധർവ്വശബ്ദത്തിൽ നാം കേട്ടത്. 1962 സെപ്റ്റംബർ 7 നായിരുന്നു ‘കാൽപ്പാടുകൾ’ റിലീസ് ആയത്. കെ.ജെ.യേശുദാസെന്ന ഗാനഗന്ധർവ്വനെ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന നിയോഗം ‘കാൽപ്പാടുകൾ’ എന്ന സിനിമയുടേതായിരുന്നു. പ്രേംനസീർ ആയിരുന്നു ചിത്രത്തിലെ നായകൻ.

1961 നംവംബര്‍ 14 ന് റെക്കോർഡ് ചെയ്യപ്പെട്ട ഈ ഗാനത്തിന്റെ സംഗീതമൊരുക്കിയത് എം.ബി.ശ്രീനിവാസൻ ആയിരുന്നു. സംഗീത പഠനം കഴിഞ്ഞയുടനെ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ യേശുദാസിന്​​ അവസരം ലഭിച്ചിരുന്നെങ്കിലും പിന്നീട് ആ ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പിന്നീടാണ് ‘കാൽപ്പാടുകളി’ൽ അവസരം ലഭിക്കുന്നത്. മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ ആയിരുന്നു ഈ ഗാനത്തിന്റെ റെക്കോർഡിങ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ