scorecardresearch

കേരളത്തിന്‌ കൈത്താങ്ങുമായി ഗാനഗന്ധര്‍വ്വനും

ഭാര്യ പ്രഭയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഒാഫീസിൽ നേരിട്ടെത്തിയാണ് ഗാനഗന്ധർവൻ ധനസഹായം കൈമാറിയത്

ഭാര്യ പ്രഭയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഒാഫീസിൽ നേരിട്ടെത്തിയാണ് ഗാനഗന്ധർവൻ ധനസഹായം കൈമാറിയത്

author-image
WebDesk
New Update
yesudas CMs relief fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗാനഗന്ധർവ്വൻ യേശുദാസ് പത്ത് ലക്ഷം രൂപ നൽകി. ഭാര്യ പ്രഭയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയായിരുന്നു യേശുദാസ് പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണഫണ്ടിലേക്ക് സംഭാവനയേകിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് യേശുദാസ് നേരിട്ട് പിണറായി വിജയന് കൈമാറി.

Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ, സാംസ്കാരിക രംഗത്തു നിന്നും നിരവധിപ്പേർ ധനസഹായവുമായി മുൻപോട്ട് വന്നിരുന്നു. മലയാള സിനിമാരംഗത്തു നിന്നും

മമ്മൂട്ടി, ദുൽഖർ സൽമാൻ, മോഹൻലാൽ, നിവിൻ പോളി തുടങ്ങിയ താരങ്ങളെല്ലാം സംഭാവന നൽകിയിരുന്നു. റിമി ടോമിയും കഴിഞ്ഞ തിരുവോണനാളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് റിമി ധനസഹായമായി നൽകിയത്.

Pinarayi Vijayan Relief Fund K J Yesudas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: