മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന് ഇന്ന് 78 വയസ്സ്.  കട്ടപ്പറമ്പില്‍ ജോസഫ്‌ യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്.  കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം.

എല്ലാ പിറന്നാളും അദ്ദേഹം ആഘോഷിക്കുന്നത് മൂകാംബിക ക്ഷേത്ര സന്നിധിയില്‍ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടാണ്.  അയ്യപ്പ ഭക്തനായ യേശുദാസ് വര്‍ഷങ്ങളായി ശബരിമല സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  ഹിന്ദു മത വിശ്വാസി ആയിരുന്നിട്ടു കൂടി അദ്ദേഹത്തിന് ഗുരുവായൂര്‍, തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാത്തത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

പദ്മവിഭൂഷന്‍, പദ്മഭൂഷന്‍, പദ്മശ്രീ ഉള്‍പ്പെടെ പല ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായ അദ്ദേഹത്തിന് ദേശീയ സിനിമാ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ഗാനങ്ങള്‍ ഇവയൊക്കെയാണ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ