scorecardresearch

കണ്ട് കൊതി തീരും മുൻപ് സിനിമ ഉപേക്ഷിച്ചു പോയ താരം; മലയാളികളുടെ പ്രിയങ്കരിയായ ഈ നായികയെ മനസ്സിലായോ?

അഭിനയിച്ചത് ആകെ 22 ചിത്രങ്ങളിൽ മാത്രം, ഒരു കാലഘട്ടത്തിന്റെ ഹിറ്റ് നായിക

കണ്ട് കൊതി തീരും മുൻപ് സിനിമ ഉപേക്ഷിച്ചു പോയ താരം; മലയാളികളുടെ പ്രിയങ്കരിയായ ഈ നായികയെ മനസ്സിലായോ?

മലയാളം സിനിമയില്‍ ഒരുക്കാലത്ത് നിറഞ്ഞു നിന്ന സുനന്ദ നായരെ ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘താളവട്ടം’ ത്തിലെ ഡോ.സാവിത്രിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ‘ഉണ്ണികളെ ഒരു കഥപറയാം’, ‘സന്മനസുളളവര്‍ക്കു സമാധാനം’,’ദേശാടനക്കിളി കരയാറില്ല’ എന്നിങ്ങനെ അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കാര്‍ത്തികയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

1979 ല്‍ പുറത്തിറങ്ങിയ ‘പ്രഭാതസന്ധ്യ’ എന്ന ചിത്രത്തില്‍ ബാലതാരമായും കാർത്തിക അഭിനയിച്ചിരുന്നു, ചിത്രത്തിൽ നിന്നുള്ള കാര്‍ത്തികയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ബാലചന്ദ്രന്‍ മേനോന്‍ സംവിധാനം ചെയ്ത ‘മണിച്ചെപ്പ് തുറന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘നായകന്‍’, ‘പൂവിഴി വസലിലേ’ എന്ന ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും കാര്‍ത്തിക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

80 കളിലെ ഹിറ്റ് നായികയായിരുന്നു കാർത്തിക. അക്കാലത്തെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാലും കാർത്തികയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ‘ഒരു പൈങ്കിളി കഥ’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘കരിയിലക്കാറ്റ് പോലെ’, ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ‘ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘നീയെത്ര ധന്യ’, ‘ജനുവരി ഒരു ഓര്‍മ്മ’, ‘ഉണ്ണികളേ ഒരു കഥ പറയാം’, ‘ഇടനാഴിയില്‍ ഒരു കാലൊച്ച’, ‘താളവട്ടം’ തമിഴില്‍ കമല്‍ഹാസനോപ്പം ‘നായകന്‍’ തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.

കരിയറിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് കാര്‍ത്തിക അഭിനയം ജീവിത്തില്‍ നിന്നു ഇടവേളയെടുക്കുന്നത്. 1988 ല്‍ ഡോ. സുനില്‍ കുമാറിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് വിഷ്ണു എന്നൊരു മകനാണുള്ളത്. 2020ൽ ആയിരുന്നു മകൻ വിഷ്ണുവിന്റെ വിവാഹം. മോഹൻലാൽ ഉൾപ്പെടെയുള്ളവർ കാർത്തികയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

മകന്റെ വിവാഹവേദിയിൽ കാർത്തികയും നടൻ വിനീതും

വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറഞ്ഞ് സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും ഏറെയിഷ്ടമാണ് ഈ നടിയെ. അപൂർവ്വമായി വിവാഹവേദികളിലോ മറ്റോ എത്തുന്ന കാർത്തികയുടെ ചിത്രങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Yesteryear actress throwback photo

Best of Express