എൺപതു കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമാലോകത്തു തിളങ്ങി നിന്ന താരങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. ഇവർ ഒരുമിച്ചുളള ചിത്രങ്ങൾ പല തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഒരേ നിറത്തിലുളള വസ്ത്രങ്ങളിഞ്ഞ് ഒരു സമയത്തു തെന്നിന്ത്യൻ സിനിമയുടെ മുഖമായിരുന്ന ഇവർ ഒന്നിച്ചു നിൽക്കുന്നതു കാണുമ്പോൾ ഏതൊരു സിനിമാ പ്രേമിയും ചിത്രത്തിൽ നിന്നു കണ്ണെടുക്കാതെ നോക്കി നിൽക്കും.

താരങ്ങളായ അംബിക, ശോഭന, ലിസി, നാദിയ മൊയ്തു,സുഹാസിനി, ശരത് കുമാർ, ജിരഞ്ജീവി എൺപതുകളിൽ തിളങ്ങി നിന്ന നക്ഷത്രങ്ങളെല്ലാം റീയൂണിയനെത്തിയിരുന്നു.
നടി രാധയും തൻെറ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “സ്കൂൾ കാലഘട്ടത്തിൽ, ഒത്തുചേരലുകൾ അനന്തമായ സ്നേഹവും കരുതലും കൊണ്ട് നിറയുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷം ബാച്ച്‌മേറ്റ്‌സിനെ കണ്ടുമുട്ടുമ്പോൾ ആ അത്ഭുതകരമായ വികാരം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല.അത്തരം നിമിഷങ്ങൾ പകർത്താൻ സഹായിച്ചതിന് മൊബൈലിനും സാങ്കേതികവിദ്യയ്ക്കും നന്ദി” രാധ കുറിച്ചു.