scorecardresearch

ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരം നേടിയ ഈ നടിയെ മനസ്സിലായോ?

ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ താരങ്ങളില്‍ ഒരാളാണ് ഇവര്‍

ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരം നേടിയ ഈ നടിയെ മനസ്സിലായോ?

കഴിഞ്ഞ ദിവസമാണ് 2020 ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര ജേതാവായ ആശ പരേഖിന്റെ ചെറുപ്പക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 12 വയസ്സുളള ആശ ഡാന്‍സ് കളിക്കുന്ന ചിത്രമായ ഇതു കണ്ടിട്ടാണ് ബിമല്‍ റോയി ആശയെ ബാലതാരമായി ‘ ബാപ് ബേട്ടി’ എന്ന ചിത്രത്തിലേയ്ക്കു തിരഞ്ഞെടുക്കുന്നത്.

ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ആശ. 1952-ല്‍ പുറത്തിറങ്ങിയ ‘മാ” എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു അരങ്ങേറ്റം. അന്ന് ആശയ്ക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായം.

കുറച്ച് ചിത്രങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസത്തിനായി അല്‍പ്പം ഇടവേളയെടുത്ത ആശ പിന്നീട് നായികയായാണ് തിരിച്ചുവരവ് നടത്തിയത്.നസിര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖെ ദേഖോ’ ആയിരുന്നു ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രം. 1959-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ജബ് പ്യാർ കിസി സേ ഹോതാ ഹേ (1961), ഫിർ വോഹി ദിൽ ലയാ ഹൂൻ (1963), തീസ്‌രി മൻസിൽ (1966), ബഹാരോൺ കെ സപ്‌നേ (1967), പ്യാർ കാ മൗസം (1969), കാരവൻ (1971). രാജ് ഖോസ്‌ലയുടെ ദോ ബദൻ (1966), ചിരാഗ് (1969), മെയിൻ തുളസി തേരെ അംഗൻ കി (1978) എന്നിവയാണ് ആശയുടെ ഹിറ്റ് ചിത്രങ്ങള്‍.

Asha Parekh, Director, Actress

ആശയുടെ അഭിനയമികവ് ഹിന്ദിയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും ആശ അഭിനയിച്ചു. പിന്നീട് സംവിധാനത്തിലേക്കും ആശ കടന്നു. ഗുജറാത്തി സീരിയലായ ജ്യോതിയായിരുന്നു ആദ്യ സംവിധാന സംരംഭം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Yesterday actress childhood photo