scorecardresearch

Latest News

ഈ രംഗങ്ങൾ കണ്ട് മോശമാണെന്ന് വിലയിരുത്തരുതേ; മാപ്പപേക്ഷയുമായി നടി

വിമർശനങ്ങൾ അതിരുകടന്നതോടെ നടി സോഷ്യൽ മീഡിയയിലൂടെ മാപ്പു പറഞ്ഞു

athulya ravi, yemali

അതുല്യ രവിയുടെ ഗ്ലാമറസ് മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ‘കാതൽ കൺ കാട്ടുതേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ആരാധകരുടെ മനം കവരുന്നത്. അതുല്യയുടെ രണ്ടാമത്തെ ചിത്രമാണ് ‘യെമാലി’. സാം ജോൺസ്, അതുല്യ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ദൊരൈ സംവിധാനം ചെയ്യുന്ന യെമാലിയുടെ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. അതുല്യയുടെ ഗ്ലാമറസ് സീനുകളും ടീസറിൽ ഉണ്ടായിരുന്നു. മാത്രമല്ല അതുല്യ സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ട്. ഇതു കണ്ട് അതുല്യയ്ക്കുനേരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

വിമർശനങ്ങൾ അതിരുകടന്നതോടെ നടി സോഷ്യൽ മീഡിയയിലൂടെ മാപ്പു പറഞ്ഞു. ”ടീസറിലെ രംഗങ്ങൾ കണ്ടിട്ട് ചിത്രം മോശമാണെന്നോ എന്റെ കഥാപാത്രം മോശമാണെന്നോ വിലയിരുത്തരുത്. നല്ലൊരു കഥാപാത്രമാണ് ഈ ചിത്രത്തിൽ എന്റേത്. ടീസറിൽ അത്തരം രംഗങ്ങൾ കടന്നുവന്നതിന് ഞാൻ മാപ്പു പറയുന്നു. ആ രംഗങ്ങൾ സിനിമയിൽ ഉണ്ടാവില്ല. എന്റെ കഥാപാത്രത്തോട് ഞാൻ പൂർണമായും നീതി പുലർത്തിയിട്ടുണ്ട്”- നടി കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Yemaali teaser athulya ravi release a statement