/indian-express-malayalam/media/media_files/2025/12/09/toxic-2025-12-09-15-02-26.jpg)
പ്രേക്ഷകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാൻ ഇന്ത്യൻ താരം യഷ് നായകനാകുന്ന 'ടോക്സിക്.' കെജിഎഫ് സിനിമകൾക്ക് ശേഷം 'റോക്കിങ് സ്റ്റാർ' യഷ് നായകനാകുന്ന പുതിയ ചിത്രം എന്നതുതന്നെയാണ് ടോക്സികിന്റെ ഹൈപ്പ് ഉയർത്തുന്നതും. 2026 മാർച്ച് 19 ന് ഗ്രാൻഡ് റിലീസിയെത്തുന്ന ചിത്രത്തിനായുള്ള കൗണ്ട്ഡൗൺ നിർമാതാക്കൾ ഔദ്യോഗികമായി ആരംഭിച്ചു.
100 ദിവസങ്ങൾ ബാക്കിനിൽക്കെ, 2026ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, ഓരോ അപ്‌ഡേറ്റിലും തരംഗം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ആവേശം വർദ്ധിപ്പിച്ചുകൊണ്ട്, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.
Also Read: 2 വർഷം വരെ അവർക്കു വേണ്ടി കാത്തിരിക്കാൻ തയ്യാറായിരുന്നു; രജനീകാന്ത്
ചിത്രത്തിലെ സാങ്കേതിക വിദഗ്ധരുടെ ടീമിനെയും നിർമാതാക്കൾ പ്രഖ്യാപിച്ചു. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം. എഡിറ്റിങ് ഉജ്വൽ കുൽക്കർണി നിർവഹിക്കുന്നു. ജോൺ വിക്കിലൂടെ ശ്രദ്ധയനായ പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്നാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്.
Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ
ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമായാണ് ടോക്സിക് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യപ്പെടും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Read More: മമ്മൂട്ടിയുടെ ഷർട്ട് റാംജി റാവുവിന്റെ കയ്യിലെത്തിയ കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us