/indian-express-malayalam/media/media_files/uploads/2023/06/Yash-Remya-krishna.png)
Source/ Instagram
സൂപ്പർസ്റ്റാർ താരമായ യഷിന് വയലൻസ് ഇഷ്ടമില്ലെങ്കിലും നൃത്തം ചെയ്യാൻ വളരെയധികം താത്പര്യമാണ്. നടൻ അഭിഷേക് അംബരീഷിന്റെ വിവാഹ വേദിയിൽ കന്നഡ താരം ദർശനൊപ്പം നൃത്തം ചെയ്യുന്ന യഷിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.
ദർശനൊപ്പം ആഘോഷവേദിയിൽ നൃത്തം ചുവടുകൾ വച്ച് സന്തോഷിക്കുന്ന യഷിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരേ സ്റ്റെപ്പുകൾ ചെയ്തും പരസ്പരം പൊട്ടിച്ചിരിച്ചും കൂടുതൽ ആളുകളെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയാണ് താരങ്ങൾ. നടി രമ്യ കൃഷ്ണനൊപ്പവും യഷ് നൃത്തം ചെയ്യുന്നുണ്ട്.
ദർശന്റെയും യഷിന്റെയും നൃത്തം കാണാൻ നല്ല രസമുണ്ട്, ദൈവമെ ഇരുവരെയും എന്നും ഇങ്ങനെ ഒരുമിച്ച് നിലനിർത്തണമെയെന്നാണ് ഒരു ആരാധൻ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഹിറ്റ് ഗാനങ്ങൾക്കാണ് ഇരുവരും നൃത്തം ചെയ്യുന്നത്.
2022ൽ പുറത്തിറങ്ങിയ 'കെജിഎഫ്' ന്റെ രണ്ടാം ഭാഗത്തിലാണ് യഷ് അവസാനമായി അഭിനയിച്ചത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയും ചെയ്തു. തന്റെ പുതിയ ചിത്രത്തെ കുറിച്ച് യഷ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിതേഷ് തിവാരിയുടെ രാമായണത്തിൽ യഷും വേഷമിടുന്നുയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബോളിവുഡ് താരങ്ങളായ റൺബീർ കപൂറും ഭാര്യ ആലിയ ഭട്ടുമായിരിക്കും രാമനും സീതയുമായെത്തുക. രാവണനായാണ് യഷ് വേഷമിടുക എന്ന റിപ്പോർട്ടുകളും നിറഞ്ഞിരുന്നു. എന്നാൽ രാവണന്റെ വേഷം യഷ് നിരസിച്ചെന്നും നായകനായി തിളങ്ങി നിൽക്കുന്ന തന്നെ വില്ലൻ വേഷത്തിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞതായി ചില ട്വിറ്റർ അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us